Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാനഡയിൽ കിംങ്‌മേക്കറാകുക ഇക്കുറി ഒരു ഇന്ത്യൻ വംശജൻ; കേവല ഭൂരിപക്ഷത്തിന് 13 സീറ്റുകളുടെ കുറവുള്ള ജസ്റ്റിൻ ട്രൂഡോയെ അധികാരത്തിൽ തുടരാൻ സഹായിക്കുക എൻഡിപി; 24 എംപിമാരുടെ പിന്തുണയോടെ തനിക്ക് പാർലമെന്റിൽ വഹിക്കാനുള്ളത് നിർണായക പങ്കെന്നും ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിംങ്

കാനഡയിൽ കിംങ്‌മേക്കറാകുക ഇക്കുറി ഒരു ഇന്ത്യൻ വംശജൻ; കേവല ഭൂരിപക്ഷത്തിന് 13 സീറ്റുകളുടെ കുറവുള്ള ജസ്റ്റിൻ ട്രൂഡോയെ അധികാരത്തിൽ തുടരാൻ സഹായിക്കുക എൻഡിപി; 24 എംപിമാരുടെ പിന്തുണയോടെ തനിക്ക് പാർലമെന്റിൽ വഹിക്കാനുള്ളത് നിർണായക പങ്കെന്നും ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിംങ്

മറുനാടൻ മലയാളി ബ്യൂറോ

ഒട്ടാവ: ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും കാനഡയുടെ പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്താൻ ജസ്റ്റിൻ ട്രൂഡോയ്ക്ക് ഇനിയും വേണ്ടത് 13 പേരുടെ കൂടി പിന്തുണ. ഈ സാഹചര്യം മുതലെടുത്ത് അധികാര പങ്കാളിത്തത്തിനായി ഇന്ത്യൻ വംശനായ ജഗ്മീത് സിംങ് നീക്കങ്ങൾ ആരംഭിച്ചു. ജസ്റ്റിൻ ട്രൂഡോയ തെരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദനം അറിയിച്ച് ജഗ്മീത് സിംഗിന്റെ പാർട്ടിയായ എൻഡിപി രംഗത്തെത്തിയതോടെ 24 പാർലമെന്റംഗങ്ങളുള്ള എൻഡിപിയുടെ പിന്തുണ ലിബറൽ പാർട്ടിക്ക് ലഭിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഗ്രീൻ പാർട്ടി കൺസർവേറ്റീവുകൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ബ്ലോക്ക് ക്യുബെക്കോയിസ് പാർട്ടി സർക്കാരിൽ ചേരാൻ തയ്യാറല്ലെന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് എൻഡിപിക്ക് മുന്നിൽ വലിയ സാധ്യതകൾ തെളിഞ്ഞുവരുന്നത്.

2015-ലെ തെരഞ്ഞെടുപ്പുമായി നോക്കുമ്പോൾ ജഗ്മീതിന് ഇത്തവണ നഷ്ടപ്പെട്ടത് പകുതിയോളം സീറ്റുകളാണ്. കഴിഞ്ഞതവണ 44 സീറ്റുകളാണ് അവർക്കു ലഭിച്ചിരുന്നത്. അന്ന് സഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷി അവരായിരുന്നു. ഇത്തവണ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന നിലയിൽക്കൂടി ജഗ്മീതിനെ എൻ.ഡി.പി അവതരിപ്പിച്ചിരുന്നു. തനിക്ക് പാർലമെന്റിൽ നിർണായകമായ പങ്ക് വഹിക്കാനുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ജഗ്മീത് പറഞ്ഞതെന്ന് കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു. ഇത് കിങ്മേക്കർ റോളാണോ എന്ന കാര്യത്തിൽ മാത്രമാണ് ഇനി തീരുമാനമുണ്ടാകേണ്ടത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 19 ഇന്ത്യൻ വംശജരായ കനേഡിയക്കാരാണു വിജയിച്ചത്. അതിൽ 18 പേരും പഞ്ചാബുകാരായിരുന്നു. ട്രൂഡോയുടെ മന്ത്രിസഭയിലും നാല് സിഖുകാരുണ്ടായിരുന്നു. പ്രതിരോധ മന്ത്രി ഹർജിത് സജ്ജൻ, അടിസ്ഥാന വികസന മന്ത്രി അമർജീത് സോഹി, ശാസ്ത്ര, സാമ്പത്തിക വികസന മന്ത്രി നവ്ദീപ് ബെയ്ൻസ്, ടൂറിസം മന്ത്രി ബർദിഷ് ചഗ്ഗർ എന്നിവരാണ് കാനേഡിയൻ മന്ത്രിസഭയിലെ സിഖുകാർ.

338 അംഗ സഭയിൽ 170 സീറ്റാണ് അധികാരത്തിലെത്താൻ വേണ്ടത്. 157 സീറ്റാണ് ട്രൂഡോയുടെ ലിബറൽ പാർട്ടി നേടിയത്. പ്രതിപക്ഷ കക്ഷിയായ കൺസർവേറ്റീവ് നേടിയത് 121 സീറ്റുമായി തൊട്ടു പിന്നിലെത്തി. ബ്ലോക്ക് ക്യുബെക്കോയിസ് -32 സീറ്റ്. എൻ.ഡി.പി- 24 സീറ്റ്. ഗ്രീൻ പാർട്ടി- മൂന്ന്, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് സീറ്റുനില. ബ്ലോക്ക് ക്യുബെക്കോയിസ് പാർട്ടി സർക്കാരിനൊപ്പം ചേരില്ലെന്നും വ്യക്തമാക്കി. ഗ്രീൻ പാർട്ടി പ്രതിപക്ഷത്തിനൊപ്പമാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിൽ ട്രൂഡോയെ അഭിനന്ദിച്ചുകൊണ്ട് ഇതിനോടകം തന്നെ രംഗത്തെത്തിയത് ന്യൂ ഡെമോക്രാറ്റിക് പാർട്ടിയെന്ന എൻ.ഡി.പിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP