Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വ്യായാമം ചെയ്യുന്ന യുവതിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി നിയന്ത്രണം വിട്ടു; സുന്ദരിയാണെന്ന് പറഞ്ഞ് കടന്നുപിടിച്ച ശേഷം ഓടി രക്ഷപെട്ടു; ദുബായിൽ ഇന്ത്യാക്കാരന് ആറുമാസം തടവ് ശിക്ഷ

വ്യായാമം ചെയ്യുന്ന യുവതിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി നിയന്ത്രണം വിട്ടു; സുന്ദരിയാണെന്ന് പറഞ്ഞ് കടന്നുപിടിച്ച ശേഷം ഓടി രക്ഷപെട്ടു; ദുബായിൽ ഇന്ത്യാക്കാരന് ആറുമാസം തടവ് ശിക്ഷ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: വ്യായാമം ചെയ്യുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്ത്യക്കാരന് ആറുമാസം തടവുശിക്ഷ വിധിച്ച് ദുബായ് കോടതി. 40കാരനായ ഇന്ത്യക്കാരനെ ജയിൽശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും ദുബായ് പ്രാഥമിക കോടതി ഉത്തരവിട്ടു. ലൈംഗിക അധിക്ഷേപത്തിനും നിയമവിരുദ്ധമായി മദ്യപിച്ചതിനും ദുബായ് പബ്ലിക് പ്രൊസിക്യൂഷൻ ഇയാൾക്കെതിരെ കുറ്റം ചുമത്തുകയായിരുന്നു. പ്രതിക്ക് 15 ദിവസത്തിനകം അപ്പീൽ നൽകാൻ അവസരമുണ്ട്.

ജൂണിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ബർ ദുബൈയിലെ വീടിന് സമീപം വ്യായാമം ചെയ്യുകയായിരുന്ന യുവതിയെ ഇന്ത്യക്കാരൻ കടന്നുപിടിക്കുകയായിരുന്നു. യുവതിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ തനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് പ്രതിയായ 40കാരൻ പറഞ്ഞു. രാത്രി 10.30ഓടെയാണ് ലൈംഗിക അതിക്രമം സംബന്ധിച്ച വിവരം ദുബാ പൊലീസ് കമാൻഡ് റൂമിൽ ലഭിക്കുന്നത്. പട്രോളിങ് നടത്തുകയായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തി. കരഞ്ഞുകൊണ്ടിരിക്കുകയായിരുന്ന യുവതിയെയാണ് അവർ കണ്ടത്.

വ്യായാമം ചെയ്തുകൊണ്ടിരിക്കുമ്പോൾ പ്രതി തന്റെ അടുത്തെത്തുകയും സുന്ദരിയാണെന്ന് പറഞ്ഞ ശേഷം കടന്നുപിടിക്കുകയുമായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇതിന് ശേഷം ഇയാൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ പ്രതിയെ പിടികൂടുകയും യുവതി ഇയാളെ തിരിച്ചറിയുകയും ചെയ്തു. യുവതിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായാണ് താൻ കുറ്റം ചെയ്തതെന്ന് സമ്മതിച്ച പ്രതി മാപ്പപേക്ഷിച്ചു. എന്നാൽ ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP