Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

യഎസിലെ കാൻസസിൽ ഇന്ത്യൻ എൻജിനിയർ വെടിയേറ്റു മരിച്ചു; ഹൈദരാബ് സ്വദേശിയായ ശ്രീനിവാസ് കുച്ചിബോട്‌ല ആക്രമിക്കപ്പെട്ടത് ബാറിൽവച്ച്; മുൻ നാവികസേനാ ഉദ്യോഗസ്ഥൻ വെടിയുതിർത്തത് 'എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ' എന്ന് ആക്രോശിച്ചുകൊണ്ട്

യഎസിലെ കാൻസസിൽ ഇന്ത്യൻ എൻജിനിയർ വെടിയേറ്റു മരിച്ചു; ഹൈദരാബ് സ്വദേശിയായ ശ്രീനിവാസ് കുച്ചിബോട്‌ല ആക്രമിക്കപ്പെട്ടത് ബാറിൽവച്ച്; മുൻ നാവികസേനാ ഉദ്യോഗസ്ഥൻ വെടിയുതിർത്തത് 'എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ' എന്ന് ആക്രോശിച്ചുകൊണ്ട്

കൻസാസ്: അമേരിക്കയിൽ ഇന്ത്യക്കാരനായ യുവ എൻജിനീയർ വെടിയേറ്റു മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കുച്ചിബോട്‌ല(32)യാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സുഹൃത്ത് വാറംഗൽ സ്വദേശി അലോക് മഡസാനിക്കും (32) വെടിയേറ്റു.

വെടിവയ്പിൽ പരിക്കേറ്റ ശ്രീനിവാസിനെയും അലോകിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്രീനിവാസിനെ രക്ഷിക്കാനായില്ല. മഡസാനിയെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു.

ബുധനാഴ്ച പ്രാദേശിക സമയം രാത്രി 7.15 ന് കൻസസ് ഒലാതെയിലെ ബാറിലായിരുന്നു സംഭവം. 'എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ' എന്ന് ആക്രോശിച്ചുകൊണ്ട് യുഎസ് പൗരനായ മുൻ നാവികസേനാ അംഗമായ ആദം പുരിൻടൺ(51) ആണ് വെടിവച്ചത്.

വെടിവയ്പ് തടഞ്ഞ യുഎസ് പൗരനായ ഇയാൻ ഗ്രില്ലോട്ടിനും പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്. സംഭവത്തിനു ശേഷം പ്രതി ആദം ഇവിടെനിന്നും കടന്നു കളഞ്ഞു. അഞ്ചു മണിക്കൂറത്തെ തെരച്ചിലിനു ശേഷം മിസോറിയിൽനിന്നും ഇയാളെ പൊലീസ് പിടികൂടി.

ശ്രീനിവാസ് കുച്ചിബോട്‌ല കൻസാസിലെ ഒലാതെയിൽ ഗാർമിൻ ഹെഡ്ക്വാട്ടേഴ്സിൽ ജിപിഎസ് സിസ്റ്റംസ് നിർമ്മിക്കുന്ന കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. 2014 ൽ ആണ് ശ്രീനിവാസ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്.

ഭാര്യ സുനയന ദുമലയും ഇവിടെ ഒരു കമ്പനിയിൽ ജോലി ചെയ്തുവരികയാണ്. സംഭവം അറിഞ്ഞയുടനെ ഇന്ത്യൻ എംബസി രണ്ട് ഉദ്യോഗസ്ഥരെ കൻസാസിലേക്ക് അയച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP