Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വാതന്ത്ര്യം നൽകി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്ത്യക്ക് സമീപം ഒരു ദ്വീപ് സ്വന്തമാക്കി ഭരിച്ച് ബ്രിട്ടൻ; എത്രയും വേഗം മൗറീഷ്യസിന് ഷാഗോസ് ദ്വീപ് വിട്ടുകൊടുക്കാനുത്തരവിട്ട് അന്താരാഷ്ട്ര കോടതി

സ്വാതന്ത്ര്യം നൽകി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്ത്യക്ക് സമീപം ഒരു ദ്വീപ് സ്വന്തമാക്കി ഭരിച്ച് ബ്രിട്ടൻ; എത്രയും വേഗം മൗറീഷ്യസിന് ഷാഗോസ് ദ്വീപ് വിട്ടുകൊടുക്കാനുത്തരവിട്ട് അന്താരാഷ്ട്ര കോടതി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: സൂര്യനസ്തമിക്കാത്ത സാമ്ര്യാജ്യത്തിന്റെ അധിപതികളായിരുന്നു ബ്രിട്ടൻ ഒരുകാലത്ത്. ലോകത്തെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ രാജ്യങ്ങളെ കോളനികളാക്കി അടക്കിഭരിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷുകാർ ഇന്നും പല നാടുകളെയും നിയന്ത്രിക്കുന്നുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഷാഗോസ് ദ്വീപ് അത്തരത്തിലൊന്നാണ്. അമേരിക്ക സൈനിക താവളമായി ഉപയോഗിക്കുന്ന ഷാഗോസ് അതിന്റെ യഥാർഥ ഉടമകളായ മൗറീഷ്യസിന് വിട്ടുകൊടുക്കാൻ ബ്രിട്ടനോട് ഐക്യരാഷ്ട്രസഭാ കോടതി ഉത്തരവിട്ടു.

1965-ൽ ബലപ്രയോഗത്തിലൂടെ ആളുകളെ ഒഴിപ്പിച്ചാണ് ഷാഗോസിൽ ബ്രിട്ടൻ അധികാരമുറപ്പിച്ചത്. ഷാഗോസിനുവേണ്ടി മൗറീഷ്യസ് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. ഷാഗോസ് ദ്വീപ് ബ്രിട്ടൻ കൈയടക്കിവെച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി നീരീക്ഷിച്ചു. ബ്രിട്ടന്റെ അധീനതയിലായിരുന്ന മൗറീഷ്യസിന് 1968-ലാണ് സ്വാതന്ത്ര്യം കിട്ടുന്നത്. എന്നാൽ, ഷാഗോസ് വിട്ടുകൊടുക്കാൻ ബ്രിട്ടൻ തയ്യാറായിരുന്നില്ല.

അമേരിക്കൻ സൈനിക താവളം നിലനിർത്തുന്നതിനായി അവിടെനിന്ന് ജനങ്ങളെ മനപ്പൂർവം ഒഴിപ്പിക്കുകയായിരുന്നുവെന്ന് മൗറീഷ്യസ് വാദിച്ചു. ദ്വീപിന്മേലുള്ള മൗറീഷ്യസിന്റെ അവകാശവാദം ശരിവെച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭയും 2017-ൽ പ്രമേയം പാസ്സാക്കിയിരുന്നു. ഇതോടെയാണ് തർക്കം അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് പോയത്. കോടതിയിലെ 14 ജഡ്ജിമാരിൽ 13 പേരും മൗറീഷ്യസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

കോടതി ഉത്തരവനുസരിച്ച് ഇവിടെ താമസിച്ചിരുന്നവർക്ക് തിരികെ ദ്വീപിലെത്താനാവില്ലെങ്കിലും ദ്വീപിന്മേലുള്ള ബ്രിട്ടന്റെ അവകാശവാദം ഇല്ലാതാകും. എത്രയും പെട്ടെന്ന് ദ്വീപിൽനിന്ന് പിന്മാറണമെന്നാണ് ബ്രിട്ടനോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. 1968 മുതൽ 1973 വരെയുള്ള കാലയളവിലാണ് രണ്ടായിരത്തോളം വരുന്ന ദ്വീപുവാസികളെ ബലപ്രയോഗത്തിലൂടെ ബ്രിട്ടൻ അവിടെനിന്ന് ഒഴിപ്പിച്ചത്. ബ്രിട്ടൻ, മൗറീഷ്യസ്, സീഷെൽസ് എന്നിവിടങ്ങളിലേക്കാണ് ഇവരെ കൊണ്ടുപോയത്.

ദ്വീപിൽനിന്ന് കൊണ്ടുവന്നവരടക്കം നാലായിരത്തോളം ഷാഗോഷ്യന്മാർ ഇപ്പോൾ ബ്രിട്ടനിലുണ്ടെന്നാണ് കണക്കാക്കുന്നത്. ദ്വീപ് മൗറീഷ്യസിന് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് ഇവർ നിരന്തരം പ്രക്ഷോഭമുയർത്ിയിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിന്യായം ചരിത്രമാണെന്ന് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് അഭിപ്രായപ്പെട്ടു. ഷാഗോസ് വാസികൾക്കും അനന്തരാവകാശികൾക്കും ജന്മനാട്ടിൽ തിരിച്ചെത്താനുള്ള അവസരമൊരുങ്ങിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP