Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

ഭാവി പറഞ്ഞുതരാം എന്ന് പറഞ്ഞു 14കാരിയെ പീഡിപ്പിച്ചു; ഓസ്‌ട്രേലിയയിൽ അറസ്റ്റിലായത് ഇന്ത്യൻ ജോത്സ്യൻ; സ്വയം പ്രഖ്യാപിത ജോത്സ്യൻ പിടിയിലായത് ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിക്കവെ

ഭാവി പറഞ്ഞുതരാം എന്ന് പറഞ്ഞു 14കാരിയെ പീഡിപ്പിച്ചു; ഓസ്‌ട്രേലിയയിൽ അറസ്റ്റിലായത് ഇന്ത്യൻ ജോത്സ്യൻ; സ്വയം പ്രഖ്യാപിത ജോത്സ്യൻ പിടിയിലായത് ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിക്കവെ

മറുനാടൻ ഡെസ്‌ക്‌

മെൽബൺ: ഓസ്‌ട്രേലിയയിൽ 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പിടിയിലായത് ഇന്ത്യൻ ജ്യോത്സ്യൻ. ഇയാൾ കുട്ടിക്ക് ഭാവി പറഞ്ഞു താരാം എന്ന പ്രലോഭിപ്പിച്ചാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് വിവരം. 31ക്കാരനായ അർജുൻ മുനിയപ്പനെയാണ് സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തിവച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശ്രീലങ്കയിലേക്ക് കടക്കുന്നതിനിടെയാണ് ഇയാളെ ന്യൂ സൗത്ത് വെയിൽസ് പൊലീസ് പിടികൂടിയതെന്ന് സിഡ്‌നി മോർണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

സൗജന്യമായി ഭാവി പറഞ്ഞുതരാം എന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. സിഡ്‌നിയിലെ ലിവർപൂളിലാണ് സംഭവം. ലിവർപൂളിലെ ഒരു ജ്യോതിഷ കേന്ദ്രത്തിൽ സ്വയം പ്രഖ്യാപിത ജോത്സ്യനായി ജോലി ചെയ്യുകയാണ് അർജുൻ. ഇയാൾക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP