Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖത്തറിലേക്കുള്ള തൊഴിൽ വിസയുമായി ബന്ധപ്പെട്ട് ജാഗ്രത വേണമെന്ന് ഇന്ത്യൻ എംബസി; കരാറിലെയും ഓഫർ ലെറ്ററിലേയും വ്യവസ്ഥകളും നിബന്ധനകളുമെല്ലാം മനസ്സിലാക്കണമെന്നും മുന്നറിയിപ്പ്; ഇ മൈഗ്രേറ്റ് സംവിധാനവും ഖത്തറിലുള്ള സൗഹൃദങ്ങളും ഇന്ത്യൻ എംബസിയുടെ സേവനവും ഉപയോഗപ്പെടുത്തണമെന്നും നിർദ്ദേശം

ഖത്തറിലേക്കുള്ള തൊഴിൽ വിസയുമായി ബന്ധപ്പെട്ട് ജാഗ്രത വേണമെന്ന് ഇന്ത്യൻ എംബസി; കരാറിലെയും ഓഫർ ലെറ്ററിലേയും വ്യവസ്ഥകളും നിബന്ധനകളുമെല്ലാം മനസ്സിലാക്കണമെന്നും മുന്നറിയിപ്പ്; ഇ മൈഗ്രേറ്റ് സംവിധാനവും ഖത്തറിലുള്ള സൗഹൃദങ്ങളും ഇന്ത്യൻ എംബസിയുടെ സേവനവും ഉപയോഗപ്പെടുത്തണമെന്നും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: തൊഴിൽ തട്ടിപ്പുകൾ പെരുകുന്നതിനാൽ ഖത്തറിലേക്കുള്ള തൊഴിൽ വിസയുമായി ബന്ധപ്പെട്ട് ഏറെ ജാഗ്രത വേണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കമ്പനികളിൽ തൊഴിൽ സ്വീകരിക്കുന്നതിന് മുമ്പ് പ്രധാന കാര്യങ്ങള് ശ്രദ്ധിക്കണം. ജോലി വാഗ്ദാനം ചെയ്ത കമ്പനിയുടെ വിശ്വാസ്യത പരിശോധിച്ചു ഉറപ്പുവരുത്തണമെന്നും അറിയിപ്പിൽ പറയുന്നു. ഇ മൈഗ്രേറ്റ് സംവിധാനം മുഖേനയോ ഖത്തറിലെ ബന്ധത്തിലൂടെയോ ഇന്ത്യൻ എംബസി മുഖേനയോ ഇക്കാര്യത്തില് പരിശോധന നടത്താം.

കരാറിലോ ഓഫർ ലെറ്ററിലോ പരാമർശിച്ചിരിക്കുന്ന വ്യവസ്ഥകളെയും നിബന്ധനകളെയുംകുറിച്ച് പൂർണമായും മനസിലാക്കിയിരിക്കണം. മനസിലാകുന്ന ഭാഷയിലല്ല അക്കാര്യങ്ങളുള്ളതെങ്കിൽ അത് പരിഭാഷപ്പെടുത്തണം.

കരാർ ആരംഭിക്കുന്ന തീയതി, കരാറിന്റെ കാലാവധി, പദവി തുടങ്ങിയ കാര്യങ്ങളും മനസിലാക്കിയിരിക്കണം. താമസവും ഗതാഗതസൗകര്യവും കമ്പനി നല്കിയിരിക്കണം. അതല്ലെങ്കിൽ അടിസ്ഥാന ശമ്പളത്തിന് പുറമെ അലവൻസ് അനുവദിച്ചിരിക്കണം. ഇക്കാര്യം കൃത്യമായി മനസിലാക്കിയിരിക്കണം.

വാർഷിക അവധി ആനുകൂല്യങ്ങള് മനസിലാക്കണം. ഖത്തറിൽ ജോലിയില് പ്രവേശിക്കുന്നതിനായി വരുമ്പോഴും കരാർ പൂർത്തിയാക്കി മടങ്ങുമ്പോഴും വിമാനടിക്കറ്റ് വഹിക്കേണ്ടത് തൊഴിലുടമയാണ്. അലവൻസ് എന്തെങ്കിലുമുണ്ടെങ്കിൽ അടിസ്ഥാനവേതനത്തിന് പുറേമ കരാറിൽ പ്രത്യേകമായി സൂചിപ്പിച്ചിരിക്കണം. ഖത്തർ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേന വിസയുടെ നിലവിലെ സാഹചര്യം പരിശോധിക്കാനാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP