Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ലോകത്ത് ഏറ്റവും വേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരും; യുഎന്നും എഡിബിയും വ്യക്തമാക്കിയതിന് പിന്നാലെ സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ വളർച്ച വ്യക്തമാക്കി ലോകബാങ്കിന്റെ റിപ്പോർട്ട്; പാക്കിസ്ഥാന്റെ ജിഡിപി ഇടിയുമെന്നും അന്ത്യ 7.5 ശതമാനം വളർച്ച നേടുമെന്നും റിപ്പോർട്ട്

ലോകത്ത് ഏറ്റവും വേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരും; യുഎന്നും എഡിബിയും വ്യക്തമാക്കിയതിന് പിന്നാലെ സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ വളർച്ച വ്യക്തമാക്കി ലോകബാങ്കിന്റെ റിപ്പോർട്ട്; പാക്കിസ്ഥാന്റെ ജിഡിപി ഇടിയുമെന്നും അന്ത്യ 7.5 ശതമാനം വളർച്ച നേടുമെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്ന പട്ടം നടപ്പു സാമ്പത്തിക വർഷവും ഇന്ത്യ നിലനിറുത്തുമെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്. നിക്ഷേപ വളർച്ച, കയറ്റുമതി നേട്ടം, ഉപഭോഗത്തിലെ കുതിപ്പ് എന്നിവയുടെ കരുത്തിൽ ഈവർഷം ഇന്ത്യ 7.5 ശതമാനം ജി.ഡി.പി വളർച്ച നേടുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മാർച്ച് 31ന് സമാപിച്ച സാമ്പത്തിക വർഷം (2018-19) പ്രതീക്ഷിക്കുന്ന വളർച്ച 7.2 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ മൂന്ന് ത്രൈമാസങ്ങളിലെയും കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യൻ ജി.ഡി.പി മികച്ച ഉണർവ് നേടുമെന്നാണ്. ക്രൂഡോയിൽ വില കുറഞ്ഞു നിൽക്കുന്നതും ഇന്ത്യയ്ക്ക് നേട്ടമാകും.

ആഭ്യന്തര ഉപഭോഗമാണ് ഇന്ത്യൻ ജി.ഡി.പിയുടെ കുതിപ്പിന് ചുക്കാൻ പിടിക്കുക. വ്യാവസായിക വളർച്ച 7.9 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. കാർഷിക മേഖല നാല് ശതമാനവും വളർന്നു. ഭീഷണിയുടെ ഭാവം വെടിഞ്ഞ നാണയപ്പെരുപ്പം, പലിശയിളവിന്റെ പാതയിലേക്ക് തിരിഞ്ഞ റിസർവ് ബാങ്കിന്റെ നിലപാട് എന്നിവയും ഇന്ത്യയ്ക്ക് കരുത്താകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

നേരത്തേ, ഇന്ത്യ നടപ്പുവർഷം 7.5 ശതമാനം വളരുമെന്ന് യു.എന്നും വ്യക്തമാക്കിയിരുന്നു. 7.2 ശതമാനം വളർയോടെ ഇന്ത്യ അതിവേഗം വളരുന്ന ഏറ്രവും വലിയ സമ്പദ് വ്യവസ്ഥയെന്ന നേട്ടം നിലനിറുത്തുമെന്ന് ഏഷ്യൻ വികസന ബാങ്കും (എ.ഡി.ബി) അഭിപ്രായപ്പെട്ടിരുന്നു. അതേസമയം നടപ്പുവർഷം പാക്കിസ്ഥാന്റെ ജി.ഡി.പി ഇടിയുമെന്ന് യു.എന്നും ലോകബാങ്കും വ്യക്തമാക്കി. പാക്കിസ്ഥാന്റെ ജി.ഡി.പി 4.2 ശതമാനമായിരിക്കുമെന്ന് യു.എൻ വിലയിരുത്തുന്നു. വളർച്ച വെറും 2.7 ശതമാനമായിരിക്കുമെന്നാണ് ലോകബാങ്കിന്റെ അഭിപ്രായം. അതേസമയം, ഇന്ത്യ 7.5 ശതമാനവും ബംഗ്ലാദേശ് 7.2 ശതമാനവും വളരും. മാലിദ്വീപും നേപ്പാളും 6.5 ശതമാനം വളർച്ച നേടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP