Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമേരിക്കയിൽ കോവിഡ് പരിശോധനാ ഉപദേശകനായി ഇന്ത്യൻ വംശജൻ; വിദുർ ശർമ്മയെ നാമനിർദ്ദേശം ചെയ്ത് നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ

അമേരിക്കയിൽ കോവിഡ് പരിശോധനാ ഉപദേശകനായി ഇന്ത്യൻ വംശജൻ; വിദുർ ശർമ്മയെ നാമനിർദ്ദേശം ചെയ്ത് നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അമേരിക്കയിലെ കോവിഡ് 19 റെസ്‌പോൺസ് ടീമിന്റെ ടെസ്റ്റിങ് ഉപദേശകനായി ഇന്ത്യൻ വംശജൻ. ഹെൽത്ത് പോളിസി വിദഗ്ധൻ വിദുർ ശർമ്മയെ ആണ് കോവിഡ് ടെസ്റ്റിങ് ഉപദേശകനായി നിയമിച്ചിരിക്കുന്നത്. നിയുക്ത പ്രസിഡൻറ് ജോ ബൈഡനാണ് വിദുർ ശർമ്മയുടെ പേര് നിർദ്ദേശിച്ചത്. ഒബാമയുടെ ഭരണകാലത്ത് ഹെൽത്ത് പോളിസി അഡൈ്വസറായി സേവനമനുഷ്ടിച്ചയാളാണ് വിദുർ ശർമ്മ.

കോവിഡിനെ പ്രതിരോധിക്കുന്നതിനായി രാജ്യത്തുടനീളമുള്ള കുത്തിവയ്‌പ്പ് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിയമനം. പോളിസി അഡൈ്വസറായി വിദുർ ശർമ്മയെ നിയമിച്ച കാര്യം വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറി പാർത്തവരാണ് വിദുർ ശർമ്മയുടെ മാതാപിതാക്കൾ. വിസ്‌കോൺസിനിൽ ജനിച്ച ശർമ്മ പിന്നീട് മിനസോട്ടയിലേക്ക് മാറി. ഹാർവാർഡ് ടി.എച്ച് ചാൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP