Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

നിയുക്ത അമേരിക്കൻ പ്രഥമവനിതയുടെ വലം കൈ ഈ ഇന്ത്യൻ വംശജ; ജിൽ ബൈഡന്റെ പോളിസി ഡയറക്ടറായി മാല അഡിഗയെ നിയമിച്ചു; ബൈഡൻ-കമലാ നേതൃത്വന്റെ വലംകൈ ഇനി മുൻനിരയിൽ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഇന്ത്യൻ-അമേരിക്കൻ വംശജ മാല അഡിഗയെ നിയുക്ത അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡന്റെ പോളിസി ഡയറക്ടറായി ജോ ബൈഡൻ നിയമിച്ചു. ജോ ബൈഡന്റെ മുതിർന്ന ഉപദേഷ്ടാവായും ബൈഡൻ-കമലാ ഹാരിസ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഉപദേഷ്ടാവായും മാല അഡിഗ പ്രവർത്തിച്ചിട്ടുണ്ട്.

ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് വിദ്യാഭ്യാസ-സാംസ്‌കാരിക വകുപ്പിൽ ഡെപ്യൂട്ടി അസിറ്റന്റ് സെക്രട്ടറിയായും സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് ഓഫീസിൽ മുതിർന്ന ഉദ്യോഗസ്ഥയായും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥസംഘത്തിൽ ഡയറക്ടറായും മാല അഡിഗ പ്രവർത്തിച്ചിട്ടുണ്ട്. അസോസിയേറ്റ് അറ്റോർണിയുടെ അഭിഭാഷകയായാണ് ഒബാമയുടെ ഭരണനിർവഹണത്തിൽ മാല അഡിഗ പങ്കാളിയായത്.

ഇല്ലിനോയിസ് സ്വദേശിയായ മാല അഡിഗ ഗ്രിന്നൽ കോളേജ്, യൂണിവേഴ്സിറ്റി ഓഫ് മിന്നസോട്ട സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത്, യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ ലോ സ്‌കൂൾ എന്നിവടങ്ങളിൽ നിന്ന് ബിരുദങ്ങൾ നേടി. 2008-ൽ ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നതിന് മുമ്പ് ഷിക്കാഗോയിലെ നിയമസ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു മാല അഡിഗ.

മാല ഉൾപ്പെടെ വൈറ്റ് ഹൗസിലെ നാല് മുതിർന്ന പുതിയ ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവാണ് ബൈഡൻ വെള്ളിയാഴ്ച പുറത്തിറക്കിയത്. അമേരിക്കൻ ജനതയുടെ ക്ഷേമത്തിന് പുതിയ അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുമെന്ന് ബൈഡൻ പ്രസ്താവിച്ചു. പുതിയ അംഗങ്ങളുടെ ഭരണനൈപുണ്യവും പ്രവൃത്തിപരിചയവും അമേരിക്കയുടെ പുനർനിർമ്മാണത്തിന് സഹായകമാവുമെന്നും നിയുക്ത പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP