Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

തമിഴ്പുലികളെ നേരിടാൻ ഇന്ത്യൻ സമാധാന സേന ബ്രിട്ടീഷ് പൈലറ്റിന്റെ സഹായം തേടിയിരുന്നു: ബ്രിട്ടൻ കേന്ദ്രമായുള്ള അന്വേഷണാത്മക മാധ്യമ പ്രവർത്തകൻ ഫിൽ മില്ലറുടെ പുതിയ പുസ്തകത്തിലെ വെളിപ്പെടുത്തൽ

തമിഴ്പുലികളെ നേരിടാൻ ഇന്ത്യൻ സമാധാന സേന ബ്രിട്ടീഷ് പൈലറ്റിന്റെ സഹായം തേടിയിരുന്നു: ബ്രിട്ടൻ കേന്ദ്രമായുള്ള അന്വേഷണാത്മക മാധ്യമ പ്രവർത്തകൻ ഫിൽ മില്ലറുടെ പുതിയ പുസ്തകത്തിലെ വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: 1980കളിൽ ശ്രീലങ്കയിൽ തമിഴ്പുലികളെ നേരിടാൻ ഇന്ത്യൻ സമാധാന സേന ബ്രിട്ടീഷ് പൈലറ്റിന്റെ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തൽ. ബ്രിട്ടൻ കേന്ദ്രമായുള്ള അന്വേഷണാത്മക മാധ്യമ പ്രവർത്തകൻ ഫിൽ മില്ലറുടെ പുതിയ പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 'കീനീ മീനി: ദ ബ്രിട്ടീഷ് മെർസനറീസ് ഹു ഗോട്ട് അവേ വിത്ത് വാർ ക്രൈംസി'ൽ ആണ് വെളിപ്പെടുത്തലുള്ളത്.

ശ്രീലങ്കയിൽ ബ്രിട്ടീഷ് സൈനിക സാന്നിധ്യത്തെ ഇന്ത്യൻ നയതന്ത്രജ്ഞർ പരസ്യമായി എതിർത്തപ്പോഴും എൽ.ടി.ടി.ഇക്കെതിരായ പോരാട്ടത്തിന് 1987ൽ വാടകക്കെടുത്ത ബ്രിട്ടീഷ് പൈലറ്റുമാരെ ഇന്ത്യൻ സൈന്യം ഉപയോഗിച്ചതായി പുസ്തകം പറയുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയിലാണ് ഇന്ത്യ ഇതിനെ സമീപിച്ചത്. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്? ഗാന്ധിയും ശ്രീലങ്കൻ പ്രസിഡന്റ് ജയവർധനെയും തമ്മിൽ കരാർ ഒപ്പിടുന്നതു വരെ ഇത് തുടർന്നതായും പുസ്തകം പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP