Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ളവരുടെ വിവരങ്ങൾ ഇന്ത്യക്ക് കൈമാറിയത് ഓട്ടോമാറ്റിക്ക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ കരാറിന്റെ ഭാഗമായി; ആദ്യഘട്ടത്തിൽ ലഭിച്ചത് ഓട്ടോമൊബൈൽ മുതൽ വജ്രവ്യാപാരം വരെ നടത്തുന്നവരുടെ വിവരങ്ങൾ; രണ്ടാം ഘട്ട പട്ടിക ലഭിക്കുക 2020 സെപ്റ്റംബറിൽ

സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ളവരുടെ വിവരങ്ങൾ ഇന്ത്യക്ക് കൈമാറിയത് ഓട്ടോമാറ്റിക്ക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ കരാറിന്റെ ഭാഗമായി; ആദ്യഘട്ടത്തിൽ ലഭിച്ചത് ഓട്ടോമൊബൈൽ മുതൽ വജ്രവ്യാപാരം വരെ നടത്തുന്നവരുടെ വിവരങ്ങൾ; രണ്ടാം ഘട്ട പട്ടിക ലഭിക്കുക 2020 സെപ്റ്റംബറിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: വിദേശത്തുള്ള കള്ളപ്പണം നിയന്ത്രിക്കാനുള്ള നീക്കത്തിന് നിർണായക വിവരങ്ങൾ കേന്ദ്രസർക്കാരിന് ലഭിച്ചു. സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ ആദ്യഘട്ട വിവരങ്ങളാണ് കേന്ദ്ര സർക്കാരിന് ലഭിച്ചത്. നിലവിൽ ഇന്ത്യക്ക് ലഭിച്ചിട്ടുള്ള വിവരങ്ങളിൽ കൂടുതലും വിദേശത്ത് താമസമാക്കിയ വ്യവസായികളായ ഇന്ത്യക്കാരുടേതാണ്. ഓട്ടോമൊബൈൽ, രാസവസ്തുക്കൾ, വസ്ത്രം, റിയൽ എസ്റ്റേറ്റ്, ഡയമണ്ട്, സ്വർണം, സ്റ്റീൽ എന്നീ വ്യവസായങ്ങൾ നടത്തുന്നവരാണ് ഇവരെന്നാണ് സൂചന.

സ്വിറ്റസർലാൻഡിലെ ഫെഡറൽ ടാക്സ് അഡ്‌മിനിസ്ട്രേഷനാണ് ഇന്ത്യയുൾപ്പടെയുള്ള 75 രാജ്യങ്ങൾക്ക് പൗരന്മാരുടെ അക്കൗണ്ട് വിവരങ്ങൾ കൈമാറിയത്. ഇവയുടെ രണ്ടാം ഭാഗം 2020 സെപ്റ്റംബറിൽ ലഭിക്കും. സ്വിസ് ബാങ്കിൽ 2018 വരെ നിലനിർത്തിയിരുന്നതും നിലവിൽ നിഷ്‌ക്രിയമായതും, സജീവമായതുമായ അക്കൗണ്ടുകളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അക്കൗണ്ട് ഉടമ പേര്, ഇടപാട് തുക, വിലാസം, നികുതി നമ്പർ എന്നിവയാണ് കൈമാറിയിരിക്കുന്നത്.

ഓട്ടോമാറ്റിക്ക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ (എഇഒഐ) കരാറിന്റെ ഭാഗമായാണ് വിവരങ്ങൾ കൈമാറിയത്. എഇഒഐ കരാറിന്റെ ഭാഗമായി ആദ്യമായാണ് സ്വിസ് അക്കൗണ്ട് വിവരങ്ങൾ ഇന്ത്യക്ക് ലഭിക്കുന്നത്. നിലവിൽ സജീവമായ അക്കൗണ്ടുകളും 2018 ൽ നിഷ്‌ക്രിയമായ അക്കൗണ്ടുകളുടെയും വിവരങ്ങൾ ഇതിലുണ്ട്. രഹസ്യമായ ഉടമ്പടികളുടെ അടിസ്ഥാനത്തിലാണ് ഈ കൈമാറ്റം എന്നാണ് വിവരം. പക്ഷെ ഇന്ത്യക്കാരുടെ ഔദ്യോഗിക പേരിലുള്ള വിവരങ്ങൾ മാത്രമേ ഇതിലുള്ളു.

അക്കൗണ്ട് ഉടമകളുടെ പേര്, കൈമാറ്റം ചെയ്ത തുക, വിലാസം, നികുതി നമ്പർ എന്നിവ ഉൾപ്പെടുന്നതാണ് കൈമാറിയ വിവരങ്ങൾ. ബാങ്കുകൾ, ട്രസ്റ്റുകൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയുൾപ്പടെയുള്ള 7500 ഓളം സ്ഥാപനങ്ങളിൽ നിന്നാണ് എഫ്.ടി.ഐ ഈ വിവരങ്ങൾ ശേഖരിച്ചത്. വിദഗ്ധരുടെ അഭിപ്രായത്തിൽ ഇത്തരത്തിൽ കള്ളപ്പണം നിക്ഷേപിച്ചവർക്കെതിരെ ശക്തമായ കേസുകൾ എടുക്കാൻ ഇന്ത്യയെ സഹായിക്കുന്നതാണ് വിവരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP