Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സവിതയുടെ ജീവൻ നോർത്തേൺ അയർലൻഡിലെ നിയമം മാറ്റിച്ചു; ബ്രിട്ടനിലെ മറ്റിടങ്ങളിലെ ഗർഭഛിദ്ര നിയമത്തോട് തുല്യമാക്കാൻ ബെൽഫാസ്റ്റ് കോടതി

സവിതയുടെ ജീവൻ നോർത്തേൺ അയർലൻഡിലെ നിയമം മാറ്റിച്ചു; ബ്രിട്ടനിലെ മറ്റിടങ്ങളിലെ ഗർഭഛിദ്ര നിയമത്തോട് തുല്യമാക്കാൻ ബെൽഫാസ്റ്റ് കോടതി

മൂന്നുവർഷം മുമ്പ് ഇന്ത്യക്കാരിയായ ഡോക്ടർ സവിത നടത്തിയ ജീവത്യാഗം ഒടുവിൽ നോർത്തേൺ അയർലൻഡിലെ ഒട്ടേറെ സ്ത്രീകളുടെ ജീവന് രക്ഷയാകുന്നു. ഗർഭഛിദ്രം നടത്താൻ ഡോക്ടർമാർ വിസമ്മതിച്ചതിനെത്തുടർന്നാണ് സവിത അയർലൻഡിൽ മരിച്ചത്. എന്നാൽ, ഗർഭഛിദ്രം നടത്താൻ പാടില്ലെന്ന നിയമം സ്ത്രീകളുടെ മനുഷ്യാവകാശത്തെ ധ്വംസിക്കുന്നതാണെന്ന ബെൽഫാസ്റ്റ് കോടതിയുടെ ചരിത്രവിധിയോടെ, നോർത്തേൺ അയർലൻഡിലെ നിയമം മാറാനൊരുങ്ങുകയാണ്. സവിത മരിച്ചത് അയർലൻഡിലാണെങ്കിലും, ഗർഭഛിദ്ര നിരോധന നിയമം ഉൾപ്പെടെ അയർലൻഡിലെ പല നിയമങ്ങളും പിന്തുടരുന്ന രാജ്യമാണ് ബ്രിട്ടന്റെ ഭാഗം കൂടിയായ നോർത്തേൺ അയർലൻഡ്.

സവിതയുടെ മരണത്തെത്തുടർന്ന് ഗർഭഛിദ്ര നിരോധന നിയമം പരിഷ്‌കരിക്കണമെന്ന ആവശ്യം അയർലൻഡിൽ ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നു. ഏറെ കോലാഹലമുണ്ടാക്കിയ സംഭവം പിന്നീട് നിയമയുദ്ധത്തിന് വഴിതുറന്നു. സമാനമായ രീതിയിൽ നോർത്തേൺ അയർലൻഡിലും വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ബെൽഫാസ്റ്റ് കോടതി ഗർഭഛിദ്രനിയമം ബ്രിട്ടനിലെ മറ്റിടങ്ങളിലേതുപോലെയാകണമെന്ന് വിധിച്ചത്.

ബലാൽസംഗത്തിനിരയായും സ്വന്തക്കാരിൽനിന്ന് ഗർഭം ധരിച്ചും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടും ഗർഭഛിദ്രം കാത്ത് നോർത്തേൺ അയർലൻഡിലെ ആശുപത്രികളിൽ കഴിയുന്ന ഒട്ടേറെസ്ത്രീകൾക്ക് പ്രതീക്ഷ പകരുന്ന വിധിയാണിത്. നിലവിലെ സാഹചര്യത്തിൽ ഗർഭഛിദ്രം നടത്തിയാൽ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ജീവപര്യന്തം തടവുശിക്ഷ നേരിടേണ്ടിവരും എന്നതാണ് നിയമം.

ജീവന് ഭീഷണിയുള്ള സാഹചര്യത്തിലും ലൈംഗികാതിക്രമങ്ങൾക്ക് ഇരയായി ഗർഭിണിയാകേണ്ടിവരുന്ന സാഹചര്യത്തിലും ഗർഭഛിദ്രം അനിവാര്യമാണ്. ഇത്തരം അടിയന്തിര സാഹചര്യങ്ങളില് ഗർഭഛിദ്രം അനുവദിക്കേണ്ടത് സ്ത്രീകളുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിന് അത്യാവശ്യമാണെന്ന് ജസ്റ്റിസ് ഹോണർ പറഞ്ഞു.

2012 ഒക്ടോബറിലാണ് ഇന്ത്യക്കാരിയായ ദന്തിസ്റ്റ് സവിത ഹാലപ്പനാവർ ഗർഭഛിദ്രം വൈകിയതിനെത്തുടർന്ന് അയർലൻഡിലെ ആശുപത്രിയിൽ മരിച്ചത്. ഇതേത്തുടർന്നാണ് അടിയന്തിര ഘട്ടങ്ങളിൽ ഗർഭഛിദ്രം അനുവദിക്കണമെന്ന ആവശ്യം അയർലൻഡിലും നോർത്തേൺ അയർലൻഡിലും ശക്തമായത്. ഗാൾവേയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട സവിത തനിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടർമാർ വഴങ്ങിയുരുന്നില്ല. താൻ ഹിന്ദുവാണെന്നും ഇന്ത്യക്കാരിയാണെന്നും നോർത്തേൺ അയർലൻഡിലെ നിയമം തനിക്ക് ബാധകമല്ലെന്നുമുള്ള സവിതയുടെ വാദവും അവർ അംഗീകരിച്ചില്ല. കത്തോലിക്കാ രാജ്യമായ അയർലൻഡിന്റെ നിയമം ഗർഭഛിദ്രം അനുവദിക്കുന്നില്ലെന്നായിരുന്നു ഡോക്ടർമാരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP