Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യയും കൊറോണ വൈറസിന്റെ പരിധിയിൽ തന്നെ; മാരക വൈറസ് കൈമാറ്റം ചെയ്യപ്പെടാൻ സാധ്യതയുള്ള 20 രാജ്യങ്ങളിൽ ഇന്ത്യ പതിനേഴാമത് എന്ന് ജർമ്മൻ ഗവേഷകർ

ഇന്ത്യയും കൊറോണ വൈറസിന്റെ പരിധിയിൽ തന്നെ; മാരക വൈറസ് കൈമാറ്റം ചെയ്യപ്പെടാൻ സാധ്യതയുള്ള 20 രാജ്യങ്ങളിൽ ഇന്ത്യ പതിനേഴാമത് എന്ന് ജർമ്മൻ ഗവേഷകർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയും മാരകമായ കൊറോണ വൈറസിന്റെ ആക്രമണ പരിധിയിലെന്ന് റിപ്പോർട്ട്. കൊറോണ വൈറസ് കൈമാറ്റം ചെയ്യപ്പെടാൻ കൂടുതൽ സാധ്യതയുള്ള 20 രാജ്യങ്ങളിൽ ഇന്ത്യ പതിനേഴാം സ്ഥാനത്തെന്ന് പഠന റിപ്പോർട്ട്. ജർമനിയിലെ ഹംബോൾട്ട് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്.

രാജ്യത്തെ പ്രധാന വിമാനത്തവളങ്ങൾ വഴി വൈറസ് കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യത പട്ടികയിൽ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളമാണ് ഒന്നാംസ്ഥാനത്ത്.(0.06%) മുംബൈ എയർപോർട്ട്, കൊൽക്കത്ത എയർപോർട്ട്, ബെംഗളൂരു, ചെന്നൈ, ഹൈദ്രാബാദ്, കൊച്ചി എന്നീ എയർപോർട്ടുകൾ അടുത്ത സ്ഥാനങ്ങളിലുണ്ട്.

ലോകത്തിലെ തന്നെ പ്രധാനപ്പെട്ട കണക്ടിങ് എയർപോർട്ടാണ് കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ എയർപോർട്ട്. ഇതുപ്രകാരം 4000 വിമാനത്താവളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വ്യോമഗതാഗത പാതയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊറോണ വൈറസ് ഇന്ത്യയിലേക്ക് 'ഇറക്കുമതി' ചെയ്യപ്പെടാനുള്ള സാധ്യത 0.21 ശതമാനമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP