Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

വിശ്വാസ വോട്ടെടുപ്പിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വിജയം; 342 അംഗ പാർലമെന്റിൽ അധികാരം നിലനിർത്തിയത് 178 വോട്ടുകളോടെ

വിശ്വാസ വോട്ടെടുപ്പിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വിജയം; 342 അംഗ പാർലമെന്റിൽ അധികാരം നിലനിർത്തിയത് 178 വോട്ടുകളോടെ

ന്യൂസ് ഡെസ്‌ക്‌

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വിശ്വാസ വോട്ടെടുപ്പിൽ ജയം. 342 അംഗങ്ങളുള്ള പാർലമെന്റിൽ 178 വോട്ടുകൾ നേടിയാണ് ഇമ്രാൻ ഖാൻ അധികാരം നിലനിർത്തിയത്.

പ്രതിപക്ഷമായ പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം) വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.

ബുധനാഴ്ച നടന്ന സെനറ്റ് തിരഞ്ഞെടുപ്പിൽ ധനമന്ത്രി അബ്ദുൾ ഹഫീസ് ഷെയ്ഖ് പരാജയപ്പെട്ടതിനെ തുടർന്നാണ് വിശ്വാസവോട്ടെടുപ്പ് വേണ്ടിവന്നത്.

പ്രതിപക്ഷമായ പിഡിഎം സ്ഥാനാർത്ഥി യൂസഫ് റാസ ഗിലാനിയാണ് അബ്ദുൾ ഹഫീസ് ഷെയ്ഖിനെ പരാജയപ്പെടുത്തിയത്. ഇത് ഇമ്രാൻ ഖാന് വലിയ തിരിച്ചടിയായിരുന്നു.

ഇമ്രാൻ ഖാന് അധികാരത്തിൽ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷത്തിന്റെ രാജിക്കായുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമായതിനെ തുടർന്നാണ് ഇമ്രാൻ ഖാന് വിശ്വസ വോട്ടെടുപ്പ് അനിവാര്യമായിത്തീർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP