Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയുടെ ആണവശേഖരം ഗൗരവമേറിയത്; രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പിൽ പതറി ഇമ്രാൻ ഖാൻ; ഇന്ത്യൻ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമെന്ന് പാക് വിദേശകാര്യമന്ത്രിയും; കാശ്മീർ നിലപാടിൽ അടിപതറി പാക്കിസ്ഥാൻ

ഇന്ത്യയുടെ ആണവശേഖരം ഗൗരവമേറിയത്; രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പിൽ പതറി ഇമ്രാൻ ഖാൻ; ഇന്ത്യൻ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമെന്ന് പാക് വിദേശകാര്യമന്ത്രിയും; കാശ്മീർ നിലപാടിൽ അടിപതറി പാക്കിസ്ഥാൻ

സ്വന്തം ലേഖകൻ

ഇസ്ലാമാബാദ്: ആണവായുധ വിഷയത്തിൽ ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ നിലപാടിനെ വിമർശിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ആണാവായുധ നയവുമായി ബന്ധപ്പെട്ട് സിങ് നടത്തിയ ചില പരാമർശങ്ങൾക്കെതിരെയാണ് ഖുറേഷി രംഗത്തെത്തിയിരിക്കുന്നത്. രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനകൾ നിരുത്തരവാദിത്തപരവും ദൗർഭാഗ്യകരവുമാണ്. ഇത് അദ്ദേഹത്തിന്റെ അറിവില്ലായ്മയാണ് കാണിക്കുന്നതെന്നായിരുന്നു പാക് വിദേശകാര്യ മന്ത്രിയുടെ വിമർശനം.

കശ്മീർ വിഷയത്തിൽ ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രി പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്നാണ് ഇന്ത്യൻ നയമെന്നും എന്നാൽ സാഹചര്യമനുസരിച്ച് ഭാവിയിൽ ഇതിന് മാറ്റമുണ്ടായേക്കാമെന്നുമായിരുന്നു സിംഗിന്റെ മുന്നറിയിപ്പ്. ഇതിനെതിരെയാണ് ഖുറേഷിയുടെ പ്രതികരണം.

'നിലവിലെ സാഹചര്യത്തിലും സമയത്തിലും ഇന്ത്യൻ പ്രതിരോധ മന്ത്രി നടത്തിയ ഈ പ്രസ്താവന തീർത്തും ദൗർഭാഗ്യകരമാണ്.. ഇത് ഉത്തരവാദിത്തമില്ലായ്മയും യുദ്ധവെറിയുമാണ് കാണിക്കുന്നത്.. എന്നാൽ പാക്കിസ്ഥാൻ വിശ്വസ്തമായ രീതിയിൽ തന്നെ പ്രതിരോധം തുടരും.. ഇന്ത്യൻ പ്രതിരോധ മന്ത്രി അദ്ദേഹത്തിന്റെ അറിവില്ലായ്മയാണ് പ്രകടിപ്പിച്ചിരിക്കുന്നത്' എന്നായിരുന്നു ഖുറേഷിയുടെ വാക്കുകൾ.

അതേസമയം ഇന്ത്യയുടെ ആണവപ്രസ്താവനയിൽ ആശങ്ക പങ്കുവച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും രംഗത്തുവന്നിരുന്നു. ഇന്ത്യയുടെ ആയുധശേഖരത്തിന്റെ സുരക്ഷ ലോകം ഗൗരവമായി പരിഗണിക്കണമെന്നാണ് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന ഇന്ത്യയുടെ പരമ്പരാഗത നയത്തിൽ ഭാവിയിൽ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റമുണ്ടാകാമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇമ്രാൻ ഖാന്റെ ട്വീറ്റ്.

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുപിന്നാലെ പാക്കിസ്ഥാനിൽ നിന്ന് പ്രകോപനങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന പാക്കിസ്ഥാനുള്ള മുന്നറിയിപ്പാണെന്ന് കരുതുന്നു. ഇന്ത്യയുടെ ആണവായുധ നയം മാറാമെന്ന് ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി പ്രഖ്യാപിക്കുന്നത്. എന്നാൽ രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനെയെ തുടർന്ന് ഇന്ത്യയുടെ ആയുധശേഖരത്തിന്റെ സുരക്ഷ ലോകം പരിശോധിക്കണമെന്നാണ് പാക് പ്രധാനമന്ത്രിയുടെ ആവശ്യം.

മോദി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യയുടെ അണ്വായുധ ശേഖരത്തിന്റെ സുരക്ഷ ലോകം ഗൗരവമായി പരിഗണിക്കണം. ഇത് ഈ പ്രദേശത്തെ മാത്രമല്ല, ലോകത്തെ തന്നെ ബാധിക്കുന്ന പ്രശ്‌നമാണ്', ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.കാശ്മീർ വിഭജിക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെയും തുടർന്ന് ഇന്ത്യയും കാശ്മീരും തമ്മിലുള്ള സംഘർഷം രൂക്ഷമായിട്ടുണ്ട്. തുടർന്ന് കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പാക്കിസ്ഥാൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തന്റെ സൈനികരും ജനങ്ങളും അവസാനം വരെ ഇന്ത്യയോട് പോരാടാൻ തയ്യാറാണെന്നാണ് ഇമ്രാൻ ഖാൻ വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP