Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യൻ ഭരണമാറ്റം സംസ്‌കാര സമ്പന്നമായ ബന്ധം സ്ഥാപിക്കാനുതകുമെന്ന് ഇമ്രാൻ ഖാൻ; സമാധാനത്തിനായുള്ള അക്ഷീണ പരിശ്രമത്തിലാണ് പാക്കിസ്ഥാൻ; പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ശുഭാപ്തി വിശ്വാസ പ്രകടനം മോദി അധികാരത്തിൽ തുടരണമെന്ന പ്രസ്താവനക്കു പിന്നാലെ

ഇന്ത്യൻ ഭരണമാറ്റം സംസ്‌കാര സമ്പന്നമായ ബന്ധം സ്ഥാപിക്കാനുതകുമെന്ന് ഇമ്രാൻ ഖാൻ; സമാധാനത്തിനായുള്ള അക്ഷീണ പരിശ്രമത്തിലാണ് പാക്കിസ്ഥാൻ; പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ശുഭാപ്തി വിശ്വാസ പ്രകടനം മോദി അധികാരത്തിൽ തുടരണമെന്ന പ്രസ്താവനക്കു പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പുതിയ ഭരണകൂടം അധികാരമേൽക്കുന്നതോടെ ഇന്ത്യയുമായി സംസ്‌കാരസമ്പന്നമായ ബന്ധം സ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മറ്റ് രാജ്യങ്ങളുമായെല്ലാം പാക്കിസ്ഥാൻ നല്ല ബന്ധത്തിലാണെങ്കിലും ഇന്ത്യയുമായുള്ള ബന്ധം മാത്രമാണ് സമാധാനത്തിനും സ്ഥിരതയ്ക്കും പ്രതിസന്ധിയായിരിക്കുന്നതെന്നും ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാന്റെ ഇപ്പോഴുള്ള ഒരേയൊരു പ്രശ്നം ഇന്ത്യയുമായുള്ള ബന്ധം സംബന്ധിച്ചതാണ്. അഫ്ഗാനിസ്ഥാനിൽ എന്ത് സംഭവിച്ചാലും പാക്കിസ്ഥാന്റെ അതിർത്തിപ്രദേശങ്ങളെ ബാധിക്കും. അതുകൊണ്ട് സമാധാനത്തിന് വേണ്ടി അക്ഷീണപ്രയത്നത്തിലാണ് പാക്കിസ്ഥാൻ. ഇറാനുമായി വളരെ നല്ല ബന്ധമാണ് പാക്കിസ്ഥാനുള്ളത് എന്നും ഇമ്രാൻ വ്യക്തമാക്കി.

ഇന്ത്യ-പാക് സമാധാന ചർച്ചകൾ ഫലപ്രദമാകാൻ ഇന്ത്യയിൽ വീണ്ടും നരേന്ദ്ര മോദി അധികാരത്തിൽ വരണമെന്ന് ഇമ്രാൻ ഖാൻ ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. കോൺഗ്രസ് അധികാരത്തിൽ വരുന്നത് കശ്മീർ വിഷയത്തിൽ പ്രശ്നപരിഹാരത്തിന് സഹായകരമാകില്ലെന്നുമാണ് ഇമ്രാൻ ഖാൻ വിദേശ മാധ്യമ പ്രവർത്തകർക്കു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത്.

നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നാൽ മാത്രമേ പാക്കിസ്ഥാനുമായുള്ള സമാധാന ചർച്ചകൾ നടക്കാൻ ഇടയുള്ളൂ. കോൺഗ്രസ് പാർട്ടി അധികാരത്തിലെത്തിയാൽ കാശ്മീർ വിഷയത്തിൽ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോഴത്തേക്കാൾ പിന്നോട്ടുപോകുമെന്നും ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടു. എന്നാൽ, ബിജെപിയാണ് അധികാരത്തിലെത്തുന്നതെങ്കിൽ കശ്മീർ പ്രശ്നത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പിന് സാധ്യതയുണ്ടെന്നും ഇമ്രാൻ ഖാൻ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം, മുസ്ലീങ്ങൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നതായും ഇമ്രാൻ ഖാൻ അന്ന് ആരോപിച്ചിരുന്നു. ഇന്ത്യയിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് പറയാനാവില്ല. ഇന്ത്യയിൽ വർഷങ്ങളായി സന്തോഷത്തോടെ കഴിഞ്ഞുവന്നിരുന്ന മുസ്ലിങ്ങൾ ഇപ്പോഴത്തെ തീവ്ര ഹിന്ദു ദേശീയത മൂലം ഭീതിയിലാണ്.

ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിനെപ്പോലെ മോദിയും തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ഭീതിയും ദേശീയ വികാരവുമാണ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പ് എടുത്തുകളയുമെന്നതടക്കമുള്ള ബിജെപിയുടെ വാഗ്ദാനങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാത്രമാണെന്നും ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP