Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കശ്മീരിലെ കലിപ്പ് തീർക്കാൻ അസമിലെ പൗരത്വ പട്ടികയും എടുത്ത് ഇമ്രാൻഖാൻ; മോദി സർക്കാരിന്റേത് മുസ്ലിം വംശീയ ഉന്മൂലന നയമെന്നും പാക് പ്രധാനമന്ത്രി; കശ്മീരിലെ അധിനിവേശം മുസ്ലീങ്ങൾക്കെതിരായ തന്ത്രമെന്നും പാക് പ്രധാനമന്ത്രി; ലോകത്താരുടെയും തുണയില്ലാതായതോടെ ഇമ്രാൻ ഖാൻ ശ്രമിക്കുന്നത് ഇന്ത്യക്കുള്ളിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ

കശ്മീരിലെ കലിപ്പ് തീർക്കാൻ അസമിലെ പൗരത്വ പട്ടികയും എടുത്ത് ഇമ്രാൻഖാൻ; മോദി സർക്കാരിന്റേത് മുസ്ലിം വംശീയ ഉന്മൂലന നയമെന്നും പാക് പ്രധാനമന്ത്രി; കശ്മീരിലെ അധിനിവേശം മുസ്ലീങ്ങൾക്കെതിരായ തന്ത്രമെന്നും പാക് പ്രധാനമന്ത്രി; ലോകത്താരുടെയും തുണയില്ലാതായതോടെ ഇമ്രാൻ ഖാൻ ശ്രമിക്കുന്നത് ഇന്ത്യക്കുള്ളിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: ഇന്ത്യയുടെ ദേശീയ പൗരത്വ രജിസ്റ്റർ മോദി സർക്കാരിന്റെ മുസ്ലിം വംശീയ ഉന്മൂലനമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. ഇന്ത്യൻ ഭരണകൂടത്തിന്റെ കശ്മീരിലെ അനധികൃത അധിനിവേശം മുസ്ലീങ്ങൾക്കെതിരായ തന്ത്രമാണെന്നും ഇമ്രാൻഖാൻ ആരോപിച്ചു. 'മോദി സർക്കാരിന്റെ മുസ്ലിം വംശീയ ഉന്മൂലനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ദേശീയ-അന്തർദേശീയ മാധ്യമ റിപ്പോർട്ടുകൾ ലോകത്തോട് സൂചിപ്പിക്കുന്നത് കശ്മീരിലെ അനധികൃത അധിനിവേശം മുസ്ലീങ്ങൾക്കെതിരായ തന്ത്രമാണെന്നാണ്' എന്ന് ഇമ്രാൻഖാൻ ട്വിറ്ററിൽ കുറിച്ചു.

ദേശീയ പൗരത്വ ബില്ലിനെക്കുറിച്ചുള്ള ഇന്ത്യയിലെ മാധ്യമ റിപ്പോർട്ടും ഇമ്രാൻഖാൻ ഷെയർ ചെയ്തു. 41 ലക്ഷം പേർ ദേശീയ പൗരത്വ പട്ടികക്ക് പുറത്താണെന്നും ഇതിന്റെ അന്തിമറിപ്പോർട്ട് പുറത്ത് വരുന്നത് ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന് പിന്നാലെയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അസമിൽ നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനെന്ന പേരിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന അസം പൗരത്വബില്ലിന്റെ അന്തിമപട്ടിക പുറത്തിറക്കിയപ്പോൾ 3.1 ലക്ഷം ജനങ്ങള് പട്ടികയിൽ ഉൾപ്പെടുകയും 19 ലക്ഷം പേർ പട്ടികയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. 1951 നു ശേഷം ഇത് രണ്ടാംതവണയാണ് ഇത്തരത്തിൽ അനധികൃതകുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടി സ്വീകരിക്കുന്നത്.

അസമിൽ ഇപ്പോൾ താമസിക്കുന്നവരിൽ എത്ര പേർക്ക് ഔദ്യോഗികമായി ഇന്ത്യൻ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റർ. ഒരു വർഷം മുമ്പാണ് പൗരത്വ രജിസ്റ്ററിന്റെ ആദ്യരൂപം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. അന്ന് 41 ലക്ഷം ആളുകളുടെ പേരുകളാണ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. ഈ പട്ടിക പുനഃപരിശോധിച്ചാണ് പുതിയ രേഖ പുറത്തുവിട്ടിരിക്കുന്നത്. അന്തിമ പൗരത്വ രജിസ്റ്റർ പുറത്തുവന്ന ശേഷവും പട്ടികയിൽ പേര് വരാത്തവർക്ക് അപ്പീൽ നൽകാൻ അവസരം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP