Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇംഗ്ലീഷ് അറിയാത്തവർക്ക് ഇനി ബ്രിട്ടനിൽ ജോലിയില്ല; നഴ്‌സുമാർക്കും ടീച്ചർമാർക്കും സി ലെവൽ ഇംഗ്ലീഷ് നിർബന്ധം; പുതിയ ഇമിഗ്രേഷൻ ബിൽ വരുന്നു

ഇംഗ്ലീഷ് അറിയാത്തവർക്ക് ഇനി ബ്രിട്ടനിൽ ജോലിയില്ല; നഴ്‌സുമാർക്കും ടീച്ചർമാർക്കും സി ലെവൽ ഇംഗ്ലീഷ് നിർബന്ധം; പുതിയ ഇമിഗ്രേഷൻ ബിൽ വരുന്നു

പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ അറിഞ്ഞിരിക്കണമെന്ന നിബന്ധന ഉൾപ്പെടുത്തി ബ്രിട്ടനിൽ ഇമിഗ്രേഷൻ ബിൽ വരുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ പോലുമറിയാത്തവർ ജോലിക്ക് കയറുന്നത് പല മേഖലകളിലെയും പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നു എന്നുകണ്ടാണ് ഈ രീതിയിൽ നിയമം പരിഷ്‌കരിക്കുന്നത്. നിലവിൽ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം പല തസ്തികകളിലും നിർബന്ധമാണ്. എന്നാൽ, ഇത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.

ഇംഗ്ലീഷ് സംസാരിക്കാൻ അറിയുന്നവർ എൻഎച്ച്എസ് ആശുപത്രികളിൽ ജോലി ചെയ്യുന്നതിനെതിരെ സമീപകാലത്ത് ശക്തമായ വിമർശനം ഉയർന്നിരുന്നു. നഴ്‌സുമാർക്ക് ഇംഗ്ലീഷ് അറിയാത്തത് രോഗികളുമായുള്ള ആശയവിനിമയത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ഇത് പരിചരണത്തിന്റെ നിലവാരം തകർക്കുന്നുണ്ടെന്നും വിമർശനം ഉയർന്നിരുന്നു.

ഇത്തരം പരാതികൾ ഒഴിവാക്കുന്നതിനാണ് പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്ക് തടസ്സമില്ലാതെ ഇംഗ്ലീഷ് സംസാരിക്കാനാകണമെന്ന നിബന്ധന സർക്കാർ കൊണ്ടുവരുന്നത്.പൊലീസ് ഓഫീസർമാർ, അദ്ധ്യാപകർ, എൻഎച്ച്എസ് ജീവനക്കാർ, സായുധസേനാംഗങ്ങൾ എന്നിവർക്കാണ് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നിർബന്ധമാക്കിയിട്ടുള്ളത്.

യൂറോപ്യൻ യൂണിയനിൽപ്പെട്ട ചില രാജ്യങ്ങളിൽനിന്നെത്തുന്നവരും ആഫ്രിക്കൻ കുടിയേറ്റക്കാരുമാണ് ഭാഷയറിയാതെ ബ്രിട്ടനിൽ ജോലി ചെയ്യുന്നവരിലേറെയും. 2008-ൽ നൈജീരിയക്കാരനായ ഡോക്ടർ ഡാനിയേൽ ഉബാനി അമിതമായ ഡോസിൽ ഒരു രോഗിക്ക് ഇൻജക്ഷൻ നൽകിയ സംഭവത്തോടെയാണ് പൊതുമേഖലയിലെ ജീവനക്കാരുടെ ഭാഷാപ്രശ്‌നം ബ്രിട്ടനിൽ സജീവ ചർച്ചയായി മാറിയത്.

എൻഎച്ച്എസ്സിൽ ജോലി ചെയ്യുന്നവർക്കും അദ്ധ്യാപകർക്കും സി ലെവൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് പുതിയതായി ഉൾപ്പെടുത്തുന്നതെന്ന് കാബിനറ്റ് ഓഫീസ് മന്ത്രി മാറ്റ് ഹാൻകോക്ക് പറഞ്ഞു. ജനങ്ങളുമായി ഇടപെടേണ്ടിവരുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഭാഷ പരിജ്ഞാനം നിർബന്ധമാണെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP