Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

കോവിഡ് പ്രതിരോധത്തിൽ മുൻപന്തിയിൽ ഇന്ത്യ; വാക്‌സിൻ നയത്തിൽ 'വേറിട്ടു നിന്നു'; ആഗോള ആരോഗ്യ പ്രതിസന്ധിയിൽ വഹിച്ചത് നിർണായക പങ്ക്; വിപണി തുറന്നതോടെ രാജ്യം തിരിച്ചുവരവിന്റെ പാതയിലെന്നും ഗീത ഗോപിനാഥ്

കോവിഡ് പ്രതിരോധത്തിൽ മുൻപന്തിയിൽ ഇന്ത്യ; വാക്‌സിൻ നയത്തിൽ 'വേറിട്ടു നിന്നു'; ആഗോള ആരോഗ്യ പ്രതിസന്ധിയിൽ വഹിച്ചത് നിർണായക പങ്ക്; വിപണി തുറന്നതോടെ രാജ്യം തിരിച്ചുവരവിന്റെ പാതയിലെന്നും ഗീത ഗോപിനാഥ്

ന്യൂസ് ഡെസ്‌ക്‌

യുണൈറ്റഡ് നേഷൻസ്: കോവിഡ് മഹാമാരിക്കാലത്ത് വാക്‌സീൻ നയത്തിൽ ഇന്ത്യ വേറിട്ടു നിന്നുവെന്നും ലോകത്തിനു മുഴുവനുമുള്ള വാക്‌സീനുകളുടെ ഉത്പാദന ഹബായി രാജ്യം മാറിയെന്നും രാജ്യാന്തര നാണയനിധി ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്.

ദുരിത സമയത്ത് വാക്‌സീനുകൾ ഉത്പാദിപ്പിക്കാനും വിവിധരാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കാനും ഇന്ത്യ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

മഹാമാരിയെ നേരിടുന്നതിൽ ഇന്ത്യ മുൻപന്തിയിലാണ്. ബംഗ്ലാദേശ്, നേപ്പാൾ, മ്യാന്മർ തുടങ്ങിയ അയൽ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സീൻ നൽകി. വാക്‌സിനേഷൻ നയത്തിലൂടെ ആഗോള ആരോഗ്യ പ്രതിസന്ധിയിൽ ഇന്ത്യ നിർണായക റോളാണ് വഹിക്കുന്നത്. ഇന്ത്യയുടെ വളർച്ചയെ കോവിഡ് ബാധിച്ചു. എന്നാൽ വിപണി തുറന്നതോടെ രാജ്യം തിരിച്ചുവരവിന്റെ പാതയിലാണെന്നും അവർ കൂട്ടിച്ചേർത്തു.

രാജ്യാന്തര വനിതാദിനത്തോട് അനുബന്ധിച്ച് ഡോ. ഹൻസ മേത്ത ലക്ചർ ഉദ്ഘാടനം ചെയ്യവെയാണ് വാക്‌സിൻ നയത്തിൽ ഇന്ത്യയുടെ പ്രാധാന്യം എടുത്ത് പറഞ്ഞത്. യുഎന്നിലെ ഇന്ത്യയുടെ സ്ഥിര ദൗത്യവും യുണൈറ്റഡ് നേഷൻസ് അക്കാദമിക് ഇംപാക്ടും സംയുക്തമായി വിർച്വൽ ആയാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ പരിഷ്‌കരണവാദിയും അദ്ധ്യാപികയും യുഎന്നിന്റെ മനുഷ്യാവകാശ കമ്മിഷനിൽ 194748ൽ ഇന്ത്യയുടെ പ്രതിനിധിയുമായിരുന്നു ഡോ. ഹൻസ മേത്ത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP