Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഏപ്രിലിനു ശേഷം ഒരു മരണം പോലും ഉണ്ടാകാതെ തടഞ്ഞ് പൊന്നുപോലെ കാത്ത ഐസ്ലാൻഡിനെ കുപ്പിയിലിറക്കി നിയമലംഘകരായ ഫ്രഞ്ചുകാർ; നിനച്ചിരിക്കാതെയുള്ള രോഗവ്യാപനത്തിൽ തകർന്ന് ഒരു രാജ്യം; ഫ്രാൻസിലും സ്പെയിനിലും എല്ലാം തനിയാവർത്തനം; മരണ നിരക്കിലെ കുറവുമാത്രം ആശ്വാസം

ഏപ്രിലിനു ശേഷം ഒരു മരണം പോലും ഉണ്ടാകാതെ തടഞ്ഞ് പൊന്നുപോലെ കാത്ത ഐസ്ലാൻഡിനെ കുപ്പിയിലിറക്കി നിയമലംഘകരായ ഫ്രഞ്ചുകാർ; നിനച്ചിരിക്കാതെയുള്ള രോഗവ്യാപനത്തിൽ തകർന്ന് ഒരു രാജ്യം; ഫ്രാൻസിലും സ്പെയിനിലും എല്ലാം തനിയാവർത്തനം; മരണ നിരക്കിലെ കുറവുമാത്രം ആശ്വാസം

മറുനാടൻ ഡെസ്‌ക്‌

ഐസ് ലന്റ്: കോവിഡ് വ്യാപനം ശക്തമായതോടെ ഐസ്ലാൻഡും ബ്രിട്ടന്റെ ക്വാറന്റൈൻ ലിസ്റ്റിൽ ഇടം പിടിച്ചു. ഐസ്ലാൻഡ് സന്ദർശനത്തിനു ശെഷം തിരിച്ചെത്തുന്നവർ ഇനിമുതൽ 14 ദിവസത്തെ ക്വാടന്റൈനിൽ പോകണം. ഫ്രഞ്ച് വിനോദസഞ്ചാരികൾ മൂലം റേയ്ക്ജവികിൽ ഉണ്ടായ രോഗവ്യാപനത്തെ തുടർന്നാണ് ബ്രിട്ടൻ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്.10 ദിവസത്തിനുള്ളിലാണ് പ്രതിവാര രോഗവ്യാപന നിരക്ക് 1 ലക്ഷം പേർക്ക് 7.3 എന്നതിൽ നിന്നും 89.7 ആയി ഉയർന്നത്.

മറ്റ് പല രാജ്യങ്ങളുടെയും കണക്കുമായി താരതമ്യം ചെയ്യുമ്പോൾ തീരെ കുറവാണെങ്കിലും, ഏപ്രിൽ മുതൽ ഒരോ ദിവസവും ശരാശരി 44 പുതിയ കേസുകളും പൂജ്യം മരണനിരക്കുമായി കഴിഞ്ഞ രാജ്യത്തെ ഈ പെട്ടെന്നുള്ള രോഗവ്യാപന വർദ്ധനവ് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. റെയ്ക്ജവിക്കിൽ 2000 ത്തിൽ ഏറെ ആളുകളോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഐസ്ലാൻഡിൽ എത്തിയതിനു ശേഷം ക്വാറന്റൈൻ നിയമം ലംഘിച്ച രണ്ട് ഫ്രഞ്ച് ടൂറിസ്റ്റുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോഴുള്ള ഈ രോഗവ്യാപനത്തിൽ ഏറിയപങ്കും. രണ്ടു ബാറുകളിലും തലസ്ഥാനത്തെ രണ്ട് യൂണിവേഴ്സിറ്റികളിലും രോഗവ്യാപനം ദൃശ്യമായിട്ടുണ്ട്. വ്യാപകമായ പരിശോധനകളും, രോഗബാധിതരുമായി സമ്പർക്കത്തിൽ വരുന്നവരെ കണ്ടുപിടിക്കുവാനുള്ള കാര്യക്ഷമമായ സംവിധാനങ്ങളും കൊണ്ട് കൊറോണയുടെ ആദ്യവരവിനെ കാര്യക്ഷമമായി പ്രതിരോധിച്ചതിന്റെ പേരിൽ ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ രാജ്യമാണ് ഐസ്ലാൻഡ്.

രാജ്യത്തെ മൊത്തം വരുന്ന 3,40,000 ജനങ്ങളിൽ 13 ശതമാനം പേരെ ആറ് ആഴ്‌ച്ചകളിലായി പരിശോധനക്ക് വിധേയരാക്കിയിരുന്നു. മാത്രമല്ല, രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർക്ക് നിർബന്ധിത ക്വാറന്റൈനും വിധിച്ചിരുന്നു. അതിനർത്ഥം ബാക്കിയുള്ളവരോട് വീടുകളിൽ ഒതുങ്ങിക്കൂടാൻ പറഞ്ഞു എന്നല്ല, മറിച്ച് അവരോട് ജാഗരൂകരാകാനും കൈകഴുകാനും ആവശ്യപ്പെട്ടു. പ്രൈമറി സ്‌കൂളുകളും ചില കഫേകളും തുറന്നിരുന്നു എങ്കിലും ഹൈസ്‌കൂൾ , ഹെയർ സലൂണുകൾ തുടങ്ങിയവ ആറ് ആഴ്‌ച്ചകളിലെ ലോക്ക്ഡൗണിന് ശേഷമാണ് തുറന്നത്.

ഏപ്രിലിൽ, പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ ഏതാനും ദിവസങ്ങൾ കടന്നുപോയതോടെയാണ് രാജ്യാതിർത്തികൾ വിദേശ സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. നിലവിലെ നിയമമനുസരിച്ച് രണ്ടു തവണ നെഗറ്റീവ് ആയാൽ വിദേശ സഞ്ചാരികൾക്ക് ക്വാറന്റൈൻ അവസാനിപ്പിക്കാം അല്ലെങ്കിൽ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. ഇത്തരത്തിൽ ക്വാറന്റൈന് വിധേയരാകുന്നവർക്ക്, അവരുടെ താമസസ്ഥലത്തിന് പുറത്ത് നടക്കാൻ അനുവാദമുണ്ട് എന്നാൽ, വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കരുത്.

ഈ നിയമങ്ങൾ ലംഘിച്ച രണ്ട് ഫ്രഞ്ച് വിനോദ സഞ്ചാരികളിൽ നിന്നുമാണ് ഇപ്പോഴുണ്ടായിട്ടുള്ള രോഗവ്യാപനം എന്നാണ് നിഗമനം. ഇവരുടെ സന്ദർശനത്തിനു ശേഷം, ഒരു ഐറിഷ് പബ്ബിലും ഒരു ബ്രൂഡോഗ് ബാറിലുമാണ് അതിവേഗം രോഗവ്യാപനം ഉണ്ടായത്. ഇവർ പബുകളിൽ പോവുകയായിരുന്നോ അതോ ഇവരിൽ നിന്നും രോഗബാധയുണ്ടായ മറ്റാരെങ്കിലുമാണോ ഇവിടങ്ങൾ സന്ദർശിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം മാഡ്രിഡിലും സമീപ പ്രദേശങ്ങളിലുമായി കൂടുതൽ ഭാഗങ്ങളിലേക്ക് ലോക്ക്ഡൗൺ വ്യാപിപ്പിച്ചുകൊണ്ട് സ്പാനിഷ് സർക്കാർ ഉത്തരവിറക്കി. ഇതിൻ പ്രകാരം ജനങ്ങൾക്ക് അവരുടെ ജില്ല വിട്ടുപോകാൻ അനുവാദമില്ല. ആറുപേരിൽ കൂടുതൽ കൂട്ടംകൂടാനുള്ള അനുവാദവുമില്ല. 24 മണിക്കൂറിനുള്ളിൽ 16,000 പുതിയ രോഗികൾ എന്ന റെക്കോർഡ് ഫ്രാൻസിന് സ്വന്തമായതിനുടനെയാണ് സ്പെയിൻ നിയന്ത്രണങ്ങൾ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചത്.

ഒരുദിവസം 16,096 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ച ഫ്രാൻസിലും സമാനമായ സ്ഥിതിവിശേഷമാണുള്ളത്. പാരിസ് ഉൾപ്പടെ 10 നഗരങ്ങളിൽ എലവേറ്റഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാറുകളും റെസ്റ്റോറന്റുകളും നേരത്തേ അടയ്ക്കണമെന്ന ഉത്തരവും ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്‌ച്ച 52 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ ഫ്രാൻസിൽ കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം 31,511 ആയി ഉയര്ന്നു. നിലവിൽ, ഓരോ ദിവസവും 6,000 പേർ വീതം ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന സ്ഥിതിവിശേഷവും സംജാതമായിരിക്കുന്നു. ജൂണിനു ശേഷം ഇതാദ്യമായി 1000 പേർ ഇന്റൻസീവ് കെയറിലുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP