ബ്രിട്ടനിലെ കെയർഹോമിൽ 81കാരി വെടിയേറ്റ് മരിച്ചു; ക്രിസ്തുമസ് കാലത്ത് ഭാര്യയെ ശുശ്രൂഷിക്കാൻ എത്തിയ 86കാരനായ ഭർത്താവ് അറസ്റ്റിൽ

'ഇനിയിപ്പോ ശേഷിക്കുന്ന കാലം ദൈവവിചാരമൊക്കെയായങ്ങ് കാലം കഴിക്കാം...' 75 വയസ് കഴിയുന്നതോടെ മിക്കവരും മനസിൽ സ്വയം ഇത്തരത്തിൽ തീരുമാനമെടുക്കാറുണ്ട്. തുടർന്ന് അതിനനുസരിച്ചുള്ള ഒതുങ്ങിയ ഒരു ജീവിതം അവർ നയിക്കുകയും ചെയ്യും. എന്നാൽ 86 വയസായി കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പരുവമായാലും തങ്ങളുടെ സ്വതസിദ്ധമായ തരികിട അത്രയെളുപ്പം മറക്കാൻ ചില സായിപ്പന്മാർ തയ്യാറല്ലെന്നാണ് ബ്രിട്ടനിൽ നടന്ന സംഭവം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നത്. ഇവിടെ 80കാരിയ ഭാര്യയെ 86കാരൻ വെടിവച്ച് കൊല്ലുകയായിരുന്നു. ബ്രിട്ടനിലെ നഴ്സിങ് ഹോമിലാണീ സംഭവം അരങ്ങേറിയിരിക്കുന്നത്.
മേധാക്ഷയം അഥവാ ഡിമെൻഷ്യ ബാധിച്ച റൊണാൾഡ് കിംഗാണ് തന്റെ ഭാര്യയായ റിത കിംഗിനെ വെടിവച്ച് കൊന്നത്. മേധാക്ഷയം ബാധിച്ചതിനാൽ റൊണാൾഡ് തികച്ചും പക്വതയില്ലാത്ത പെരുമാറ്റമാണ് കാഴ്ച വച്ചിരുന്നത്. കെയർഹോമിൽ കഴിയുന്ന ഭാര്യയെ ക്രിസ്മസ് കാലത്ത് പരിചരിക്കാനെത്തിയതിനിടയിലായിരുന്നു റൊണാൾഡ് ഈ നീചകൃത്യം നിർവഹിച്ചിരിക്കുന്നത്. കെയർഹോമിലുള്ള അന്തേവാസികൾ നോക്കി നിൽക്കെയായിരുന്നു ഇയാൾ ഭാര്യയെ വെടി വച്ച് കൊന്നത്.
കൊലപാതകത്തെ തുടർന്ന് റൊണാൾഡിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. എന്നാൽ കടുത്ത സുരക്ഷിതത്വത്തിൽ കഴിയുന്ന കെയർഹോമിലേക്ക് റൊണാൾഡിന് എങ്ങനെയാണ് തോക്ക് കൊണ്ടു വരാൻ സാധിച്ചതെന്നതിനെക്കുറിച്ച് ഏറെ സംശയങ്ങൾ ഉയർന്ന് വരുന്നുണ്ട്. ബ്രിട്ടനിലെ വാൾട്ടൻഓൺദിനാസിലെ ഡി ലാ മെർ ഹൗസിലാണീ കെയർ ഹോം സ്ഥിതി ചെയ്യുന്നത്. ഇത് അദ്ദേഹത്തിന്റെ പഴയ ആർമി സർവീസ് റിവോൾവറാണെന്നാണ് ചിലർ പറയുന്നത്. ഇന്നലെ രാവിലെ 9 മണിക്ക് നടന്ന വെടിവയ്പിന് ശേഷം റൊണാൾഡിനെ നിരായുധനാക്കാൻ താൻ ഏറെ പാടുപെട്ടിരുന്നുവെന്നാണ് കെർ ഹോമിന്റെ മാനേജരായ ജൂലി കുർട്ടിസ് പറയുന്നത്.കഴിഞ്ഞ രണ്ടു വർഷമായി ജൂലി ഇവിടെ കെയർഹോം നടത്തുന്നുണ്ട്. ആദ്യം റൊണാൾഡിന്റെ പക്കൽ തോക്ക് കണ്ടപ്പോൾ അത് യഥാർത്ഥത്തിലുള്ള തോക്കാണെന്നോ ആർക്കെങ്കിലും അപായമുണ്ടായെന്നോ കുർട്ടിസിന് മനസിലായിരുന്നില്ല. തുടർന്ന് കാര്യങ്ങൾ മനസിലായപ്പോൾ ആയുധം താഴെ വയ്ക്കാൻ കുർട്ടിസ്, റൊണാൾഡിനോട് താണ്കേണപേക്ഷിക്കുകയായിരുന്നു. സംഭവം ഉണ്ടായതിന് ശേഷം കെയർഹോമിലെ ജീവനക്കാർ വളരെ തന്ത്രപൂർവമായിരുന്നു റൊണാൾഡിനെ കൈകാര്യം ചെയ്തിരുന്നതെന്നും റിപ്പോർട്ടുണ്ട്. കൊലപാതകം നടന്നതിന് ശേഷം അന്തേവാസികളോട് വളരെ ശാന്തരായിരിക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു.
സംഭവത്തെ തുടർന്ന് റൊണാൾഡിൽ നിന്ന് റിവോൾവർ കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് ഇത് ഫോറൻസിക് വിദഗ്ധരും ബാലിസ്റ്റിക് വിദഗ്ധരും വിശദമായി പരിശോധിക്കുകയും ചെയ്യും. എന്നാൽ ഈ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ ആയുധങ്ങളൊന്നുമില്ലെന്നാണ് അന്വേഷകർ കരുതുന്നത്. മറ്റാർക്കും ഇതുമായി ബന്ധമില്ലെന്നും ഉറപ്പായിട്ടുണ്ട്. 18 മാസങ്ങൾക്ക് മുമ്പായിരുന്നു ഈ ദമ്പതികൾ ലണ്ടനിലെ സെമിഡിറ്റാച്ച്ഡ് ബംഗ്ലാവിൽ നിന്നും എസെക്സിലെത്തിയത്. എന്നാൽ നടക്കാൻ പ്രയാസമേറിയതിനെ തുടർന്ന് ആറ് മാസങ്ങൾക്ക് മുമ്പായിരുന്നു റിത കിങ് ഈ കെയർഹോമിലെത്തിയത്.
ആഴ്ചയിൽ രണ്ടു പ്രാവശ്യം റൊണാൾഡ് കിങ് ഭാര്യയെ സന്ദർശിക്കാൻ കെയർഹോമിൽ എത്തുകയും ചെയ്യാറുണ്ട്. വെടിവച്ച് കൊല്ലുന്നതിന് മുമ്പ് ഇയാൾ ഭാര്യയ്ക്കൊപ്പം ഒരാഴ്ച താമസിക്കുകയും ചെയ്തിരുന്നു. റൊണാൾഡ് നല്ലൊരു മനുഷ്യനും ശാന്തമായി പെരുമാറുന്നയാളുമായിരുന്നുവെന്നാണ് ഇവിടുത്തുകാർ പറയുന്നത്. ഇയാൾക്ക് ഒരു കൈ മാത്രമേയുണ്ടായിരുന്നുള്ളുവെന്നും അയൽക്കാർ പറയുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണെന്നും ഇതിൽ മറ്റാർക്കും പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായതെന്നും ഡിറ്റെക്ടീവ് ചീഫ് ഇൻസ്പെക്ടറായ സൈൻ വെറെറ്റ് പറയുന്നു. ഫോറൻസിക് പരിശോധനകൾ നടക്കുന്നതിനിടെ സംഭവം നടന്ന സ്ഥലത്ത് ഒരു സീൻഗാർഡിനെ നിയോഗിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നഴ്സിങ് ഹോമിലെ അന്തേവാസികളുമായുും ജീവനക്കാരുമായും വിശദമായി സംസാരിച്ച് കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നാണ് ഡിസിഐ സൈൻ വെറെറ്റ് പറയുന്നത്. സംഭവത്തിന് ശേഷവും അന്തേവാസികളുടെ കുടുംബക്കാർ കെയർഹോം സാധാരണപോലെ സന്ദർശിക്കുന്നുണ്ട്.. എന്നാൽ സന്ദർശനത്തിന് മുമ്പ് കെയർഹോമുമായി ബന്ധപ്പെടണമെന്നാണ് അധികൃതർ നിർദേശിക്കുന്നത്.കെയർഹോമിലെ സുരക്ഷ കർക്കശമായിരുന്നുവെന്നാണ് അയൽക്കാരനായ ജോൺ നൈറ്റ്സ് പറയുന്നത്. ഒരു സെക്യൂരിറ്റി കോഡ് ലഭിക്കുന്നവർക്ക് മാത്രമേ ഇവിടേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. ഇവിടുത്തെ ഡോറിന് മുകളിൽ ഇലക്ട്രോണിക് കീ പാഡാണുള്ളത്. ഇതിനെക്കുറിച്ചറിയുന്നവർക്ക് മാത്രമേ ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. ഈ വാർത്ത കേട്ട് താൻ ഞെട്ടിത്തരിച്ചുവെന്നാണ് ഈ പ്രദേശത്തെ യുകിപ് എംപിയായ ഡഗ്ലസ് കാർസ് വെൽ പ്രതികരിച്ചിരിക്കുന്നത്. കെന്റിൽ നിന്നും എസെക്സ് സീരിയസ് ക്രൈം ഡയറക്ടറേറ്റിൽ നിന്നുമുള്ള കുറ്റാന്വേഷകരാണ് ഈ കൊലപാതക കേസ് അന്വേഷിക്കുന്നത്. ഡിമെൻഷ്യ ബാധിച്ച ആളുകളെ പരിചരിക്കുന്ന ഈ കെയർ ഹോമിൽ 57 അന്തേവാസികളാണുള്ളത്. ഇവർ ആഴ്ചയിൽ 575 പൗണ്ടാണ് നൽകേണ്ടുന്നത്. കെയർ ക്വാളിറ്റി കമ്മീഷന്റെ നല്ല റിപ്പോർട്ട് ലഭിച്ച കെയർഹോമാണിത്. ഈ കൊലപാതകവുമായി കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ 101 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നാണ് പൊലീസ് അറിയിക്കുന്നത്. ഫയർആംസ് ആക്ട് പ്രകാരം കൈത്തോക്ക് അടക്കമുള്ള തോക്കുകൾ കൈവശം വയ്ക്കുന്നത് യുകെയിൽ നിരോധിച്ചിട്ടുണ്ട്. പ്രാദേശിക പൊലീസ് സേന മുഖാന്തിരം അപേക്ഷിച്ചാൽ മാത്രമേ ഇത് കൈവശം വയ്ക്കാനുള്ള സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഈ ആയുധം ഉപയോഗിച്ച് പൊതുജനത്തിന് യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കില്ലെന്ന് ഇതിനായി ചീഫ് ഓഫീസർക്ക് മുമ്പിൽ നിങ്ങൾ ഉറപ്പ് നൽകുകയും വേണം.
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- ഞാൻ മാപ്പും പറയില്ല..ഒരു കോപ്പും പറയില്ല; സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി ആണ്; ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു; ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് തന്നെയാണ്: ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ വക്കീൽ നോട്ടീസ് വന്നപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പ്രതികരണം
- ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കട്ടെ; ഭൂരിപക്ഷം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാവണമെന്ന് എംഎൽഎമാർ തീരുമാനിക്കും; കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞ് മുല്ലപ്പള്ളിയും മത്സരിക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കോൺഗ്രസ് ശൈലിയല്ല; യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഹൈക്കമാൻഡ്
- പോത്തുപോലെ വളർന്നാലും ദാഹിക്കുമ്പോൾ വെള്ളം കൊടുക്കാനും ഷഡ്ഡി നനച്ചു കൊടുക്കാനും സ്ത്രീ വേണം; 'ദ ഗ്രറ്റ് ഇന്ത്യൻ കിച്ചൻ' അറപ്പുളവാക്കുന്ന പുരുഷ മേധാവിത്വത്തെയാണ് വരച്ചു കാട്ടുന്നത്: ഡോ ജിനേഷ് പി എസ് എഴുതുന്നു
- എടേയ് നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്ക്; ബഹളം വച്ചിട്ട് കാര്യമില്ല; പൊലീസിന്റെ ഭാഗത്ത് നിന്ന് മിസ്റ്റേക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും; സിസി ടിവിയുണ്ട്..സാക്ഷിയുണ്ട്; പൊലീസ് ചെക്കിങ്ങിന്റെ പേരിൽ അപകടം ഉണ്ടായി എന്നാരോപിച്ച് വളഞ്ഞ ജനക്കൂട്ടത്തെ കുണ്ടറ സിഐ പിരിച്ചുവിട്ട നയതന്ത്രം ഇങ്ങനെ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ് കുമാറിന്റെ തറവാട്ട് സ്വത്തല്ലെന്ന് യുവമോർച്ചാ നേതാവ്
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
- 'പിണറായിയുമായി വ്യക്തിപരമായ ഭിന്നതയൊന്നുമില്ല; കണ്ണു കാണില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ഉടൻ ഞാൻ ടിവി ശ്രദ്ധിക്കും; ഇപ്പോൾ കാണണമെന്നു തോന്നുന്നുണ്ട്; ഞാൻ വേണമെങ്കിൽ മാപ്പു ചോദിക്കും, കാലുപിടിക്കും'; പിണറായിയോട് മാപ്പു ചോദിച്ച് ബർലിൻ കുഞ്ഞനന്തൻ നായർ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന്‍ മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍