Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ്; ലോകത്ത് ആദ്യമായി സ്ഥിരീകരിച്ചത് റഷ്യയിൽ; ലോകാരോഗ്യ സംഘടനയിൽ റിപ്പോർട്ട് ചെയ്‌തെന്നും റഷ്യൻ ഉപഭോക്തൃ ആരോഗ്യ നിരീക്ഷണ വിഭാഗം

മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ്; ലോകത്ത് ആദ്യമായി സ്ഥിരീകരിച്ചത് റഷ്യയിൽ; ലോകാരോഗ്യ സംഘടനയിൽ റിപ്പോർട്ട് ചെയ്‌തെന്നും റഷ്യൻ ഉപഭോക്തൃ ആരോഗ്യ നിരീക്ഷണ വിഭാഗം

ന്യൂസ് ഡെസ്‌ക്‌

മോസ്‌കോ: മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് എച്ച് 5എൻ8 ലോകത്തിലാദ്യമായി റഷ്യയിൽ സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തതായി റഷ്യൻ ഉപഭോക്തൃ ആരോഗ്യ നിരീക്ഷണ വിഭാഗം മേധാവി റോസ്‌പോട്രെബ്‌നാഡ്സർ പറഞ്ഞു.

പക്ഷിപ്പനിക്ക് കാരണമാകുന്ന ഇൻഫ്ലുവൻസ എ വൈറസിന്റെ വകഭേദമായ എച്ച് 5 എൻ 8ൽ നിന്ന് മനുഷ്യരിലേക്ക് അണുബാധയുണ്ടായതായി റഷ്യയിലെ ഗവേഷണ കേന്ദ്രമായ വെക്ടറിലെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്.

റഷ്യയിലെ ഒരു കോഴി ഫാമിലെ ഏഴ് ജോലിക്കാരിൽ പക്ഷിപ്പനി ബാധിച്ചവരുടെ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രജ്ഞർ വേർതിരിച്ചിട്ടുണ്ട്. ഡിസംബറിൽ കോഴിയിറച്ചിയിൽ നിന്നാണ് രോഗവ്യാപനം ശ്രദ്ധയിൽപ്പെട്ടത്.

പക്ഷിപ്പനിയുടെ എച്ച്5എൻ8 വകഭേദം റഷ്യ, യൂറോപ്പ്, ചൈന, മിഡിൽ ഈസ്റ്റ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത് കോഴികളിൽ മാത്രമായിരുന്നു. H5N1, H7N9, H9N2 എന്നീ വകഭേദങ്ങൾ മനുഷ്യരിലേക്ക് പകരാം.

കാട്ടുപക്ഷികളിലും വളർത്തുപക്ഷികളിലും കണ്ടുവരുന്ന സാംക്രമിക രോഗമാണ് പക്ഷിപ്പനി എന്ന ഏവിയൻ ഇൻഫ്‌ളൂവൻസ. ഓർത്തോമിക്‌സോ എന്ന വൈറസ് കുടുംബത്തിലെ ഏവിയൻ ഇൻഫ്‌ളുവൻസ എ. വൈറസുകളാണ് പക്ഷിപ്പനിയുടെ കാരണക്കാർ.

വൈറസുകളെ അവയിലടങ്ങിയ ഉപരിതല പ്രോട്ടീൻ ഘടനയുടെ അടിസ്ഥാനത്തിൽ ഉപഗ്രൂപ്പുകളായി വീണ്ടും തരംതിരിച്ചിട്ടുണ്ട്. ദേശാടന പക്ഷികളാണ് ഈ രോഗം പടർത്തുന്നത്. പ്രത്യേകിച്ച് നീർപക്ഷികൾ. ഇത്തരം പക്ഷികളിൽ സ്വാഭാവികമായി ചെറിയ അളവിൽ കണ്ടുവരുന്ന വൈറസുകൾ വളർത്തുപക്ഷികളിലേക്ക് പടരുന്നതോടെ വിനാശകാരികളാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP