Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീകരാക്രമണം, ശ്രീലങ്കയിൽ ഹിജാബിനും ബുർക്കയ്ക്കും നിരോധനമേർപ്പെടുത്തി ഹോട്ടലധികൃതർ; നിരോധനമേർപ്പെടുത്തിയതിൽ ഹെൽമെറ്റ്, കണ്ണിനുമുകളിലിടുന്ന കവർ, തലകൂടി മറയുന്ന രീതിയിലുള്ള ജാക്കറ്റുകൾ എന്നിവയും; മുസ്ലിം വിഭാഗം ധരിക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കിയ നടപടി വിവാദത്തിലേക്ക്  

ഭീകരാക്രമണം, ശ്രീലങ്കയിൽ ഹിജാബിനും ബുർക്കയ്ക്കും നിരോധനമേർപ്പെടുത്തി ഹോട്ടലധികൃതർ; നിരോധനമേർപ്പെടുത്തിയതിൽ ഹെൽമെറ്റ്, കണ്ണിനുമുകളിലിടുന്ന കവർ, തലകൂടി മറയുന്ന രീതിയിലുള്ള ജാക്കറ്റുകൾ എന്നിവയും; മുസ്ലിം വിഭാഗം ധരിക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കിയ നടപടി വിവാദത്തിലേക്ക്   

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾക്കും വസ്തുക്കൾക്കും നിരോധനമേർപ്പെടുത്തി ഹോട്ടൽ അധികൃതർ. 'എല്ലാ ഫ്‌ളവർ ഗാർഡൻ എന്ന റിസോർട്ടിലാണ് മുഖം മൂടുന്ന രീതിയിലുള്ള വസ്തുക്കൾക്ക് നിരോധനമേർപ്പെടുത്തിയത്. മുസ്ലിം വിഭാഗങ്ങൾ ധരിക്കുന്ന ഹിജാബ്, ബുർക്ക അടക്കമുള്ള വസ്ത്രങ്ങൾക്കും ഹെൽമറ്റ് അടക്കമുള്ള വസ്തുക്കൾക്കുമാണ് നിരോധനം.

ഹോട്ടലധികൃതരുടെ പ്രവർത്തികൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. മുസ്ലിം വിഭാഗം ധരിക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കിയ നടപടി മതവിഭാഗത്തെയാകെ ഭീകരവാദികളായി ചിത്രീകരിക്കുന്നതാണെന്നാണ് വിമർശനം. ശ്രീലങ്കയിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഹോട്ടൽ അധികൃതർ വ്യക്തമാക്കുന്നു. ഏതെല്ലാം വസ്ത്രങ്ങൾക്കും വസ്തുക്കൾക്കുമാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് വ്യക്തമാക്കി ഹോട്ടൽ സൂചനാ ബോർഡുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഹോട്ടലിന് മുന്നിലെ സൂചനാബോർഡുകളിൽ ഹെൽമെറ്റ്, ബുർക്ക, ഹിജാബ്, കണ്ണിനുമുകളിലിടുന്ന കവർ, തലകൂടി മറയുന്ന രീതിയിലുള്ള ജാക്കറ്റുകൾ എന്നിവയും ഉൾപ്പെടുന്നു.കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഏകദേശം 359 പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളടക്കമുള്ളവരാണ് ചാവേറായി എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ്‌ഐഎസ് ഏറ്റെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP