Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക' ഇടവേളയ്ക്കു ശേഷം പ്രക്ഷോഭം കരുത്താർജ്ജിക്കുന്നു; സമരക്കാർ പാർലമെന്റ് കൈയേറി;റെഡ് അലർട്ട് പ്രഖ്യാപിച്ച് സർക്കാർ; കുറ്റവാളി കൈമാറ്റ ബിൽ പിൻവലിക്കണമെന്നും ചൈനയുടെ പാവയായ കാരി ലാം രാജിവയ്ക്കണമെന്നും പ്രക്ഷോഭകർ

'ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക' ഇടവേളയ്ക്കു ശേഷം പ്രക്ഷോഭം കരുത്താർജ്ജിക്കുന്നു; സമരക്കാർ പാർലമെന്റ് കൈയേറി;റെഡ് അലർട്ട് പ്രഖ്യാപിച്ച് സർക്കാർ; കുറ്റവാളി കൈമാറ്റ ബിൽ പിൻവലിക്കണമെന്നും ചൈനയുടെ പാവയായ കാരി ലാം രാജിവയ്ക്കണമെന്നും പ്രക്ഷോഭകർ

മറുനാടൻ ഡെസ്‌ക്‌

ഹോങ്കോങ് ; കുറ്റവാളി കൈമാറ്റ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ചൈന വിരുദ്ധ പ്രക്ഷോഭം ഇടവേളയ്ക്കു ശേഷം ഹോങ്കോങ്ങിൽ കരുത്താർജ്ജിക്കുന്നു. നഗരത്തെ 1997 ൽ ചൈനയിലെ കമ്യൂണിസ്റ്റു ഭരണത്തിനു കീഴിലേക്കു മടക്കിക്കൊണ്ടുവന്നതിന്റെ വാർഷികത്തോടനുബന്ധിച്ച് ഇന്നലെ നടന്ന പ്രതിഷേധ റാലിയിൽ ചേർന്ന നൂറുകണക്കിനു പ്രക്ഷോഭകർ സർക്കാർ ആസ്ഥാനത്തിന്റെ ചില്ലു വാതിലുകൾ തകർത്ത് പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചു കയറി.അകത്ത് ഇടിച്ചുകയറിയവർ പാർലമെന്റിന്റെ സെൻട്രൽ ചേംബറിൽ സ്‌പ്രേ പേയിന്റ്‌കൊണ്ട് മുദ്രാവാക്യങ്ങളെഴുതി.ബില്ലിനെതിരെ പ്രക്ഷോഭം തുടങ്ങിയിട്ട് ആഴ്ചകളായി. കഴിഞ്ഞമാസം 12 ന് നടന്ന വൻപ്രക്ഷോഭത്തിൽ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് 24 പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രക്ഷോഭകർക്കു നേരെ അന്ന് കണ്ണീർ വാതകവും റബർ ബുള്ളറ്റും പ്രയോഗിക്കുകയും ചെയ്തു.

പാർലമെന്റ് മന്ദിര വളപ്പ് ശക്തമായ പൊലീസ് കാവലിലാണെങ്കിലും പ്രക്ഷോഭകരുമായി ഏറ്റുമുട്ടാതെ പൊലീസ് സംയമനം പാലിക്കുകയാണ്. ഇതിനിടെ, സർക്കാർ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും പ്രക്ഷോഭകർ ഉടൻ പാർലമെന്റ് മന്ദിര വളപ്പ് വിട്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ചെറുപ്പക്കാരും വിദ്യാർത്ഥികളും അടങ്ങുന്ന സമരക്കാർ പിൻവാങ്ങാൻ കൂട്ടാക്കിയിട്ടില്ല. 'ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക' എന്ന ബാനറുകളുമായി പ്രധാന റോഡുകളും അവർ കയ്യടക്കി.

ഇതിനിടെ, പ്രക്ഷോഭകരുടെ വികാരം മനസ്സിലാക്കുന്നുവെന്നും അവരുടെ ആശങ്കകൾക്കു പരിഹാരം ഉണ്ടാക്കുമെന്നും ഹോങ്കോങ് ഭരണാധികാരി കാരി ലാം ഇന്നലെ ആദ്യമായി പറഞ്ഞു. കുറ്റവാളി കൈമാറ്റ ബിൽ പിൻവലിക്കണമെന്നും ചൈനയുടെ പാവയായ കാരി ലാം രാജിവയ്ക്കണമെന്നുമാണ് സമരക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ, കാരി ലാം നിലപാടു മയപ്പെടുത്താൻ ശ്രമിച്ചാലും ചൈന അനുവദിക്കില്ലെന്നാണു സൂചന.

ജി20 ഉച്ചകോടിയിൽ വിഷയം അവതരിപ്പിക്കാൻ പത്രങ്ങളിൽ പരസ്യം നൽകുന്നതിനായി ഹോങ്കോങ് വാസികൾ 6,40,606 ഡോളർ ക്രൗഡ്ഫണ്ടിലൂടെ ശേഖരിച്ചിരുന്നു. അഞ്ചുപത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. 30 ലക്ഷം ഹോങ്കോങ് ഡോളർ പിരിക്കാൻ ലക്ഷ്യമിട്ടുനടത്തിയ ക്രൗഡ്ഫണ്ടിങ് മണിക്കൂറുകൾക്കുള്ളിൽ 55 ലക്ഷം ഹോങ്കോങ് ഡോളറാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP