Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമ്മ്യൂണിസ്റ്റ് ക്യൂബയിൽ ചരിത്രം രചിച്ച് ആദ്യത്തെ പ്രതിഷേധ പ്രകടനം; വിപ്ലവത്തിന്റെ വാർഷികത്തിനും മതപരമായ ചടങ്ങുകൾക്കുമല്ലാതെ നടന്ന പ്രകടനം മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട്

കമ്മ്യൂണിസ്റ്റ് ക്യൂബയിൽ ചരിത്രം രചിച്ച് ആദ്യത്തെ പ്രതിഷേധ പ്രകടനം; വിപ്ലവത്തിന്റെ വാർഷികത്തിനും മതപരമായ ചടങ്ങുകൾക്കുമല്ലാതെ നടന്ന പ്രകടനം മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട്

മറുനാടൻ ഡെസ്‌ക്‌

ഹവാന: ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ തെരുവിലൂടെ പ്ലക്കാർഡുകളുമേന്തി നടന്ന പ്രതിഷേധ പ്രകടനം നടന്നുകയറിയത് ചരിത്രത്തിലേക്കായിരുന്നു. പ്രതിഷേധ പ്രകടനങ്ങൾക്ക് അനുമതിയില്ലാത്ത ക്യൂബയിൽ ആദ്യമായി നടന്ന പ്രതിഷേധമായിരുന്നു അത്. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം സംഘടിപ്പിച്ചത്. ഒരു മൈൽ മാത്രം നടന്ന പ്രകടനത്തിൽ അരുമ മൃഗങ്ങളും അണിചേർന്നു.

കമ്യൂണിസ്റ്റ് ഭരണത്തിലുള്ള ക്യൂബയിൽ പ്രകടനം നടത്താൻ സർക്കാരിന്റെ അനുമതി വേണം. ക്യൂബൻ വിപ്ലവത്തിന്റെ വാർഷികാഘോഷത്തിനും മതപരമായ ഘോഷയാത്രകൾക്കും മാത്രമാണു നിലവിൽ അനുമതിയുള്ളത്. സർക്കാരിനെതിരെയുള്ള പ്രതിഷേധമാണെങ്കിൽ അനുമതി പ്രതീക്ഷിക്കുകയേ വേണ്ട. കാസ്‌ട്രോ യുഗത്തിനു ശേഷം കാലം മാറുന്നതിന്റെ സൂചനകൾ നൽകി പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കാനലിന്റെ നേതൃത്വത്തിൽ ക്യൂബയിൽ പുതിയ ഭരണഘടനയുടെ കരടിനു കഴിഞ്ഞ വർഷം രൂപം നൽകിയിരുന്നു. കമ്യൂണിസത്തിനു പകരം സോഷ്യലിസത്തിനാണു ഭരണഘടനയിൽ ഊന്നൽ.

ഭരണകൂടത്തിന്റെ അനുമതിയില്ലാതെ രാഷ്ട്രീയ പ്രസംഗങ്ങൾ നടത്തുന്നവരെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുന്നതാണു ക്യൂബയിലെ രീതി. സർക്കാരിന്റെയോ കമ്യൂണിസ്റ്റ് പാർട്ടിയുടെയോ നിയന്ത്രണത്തിലാണു സംഘടനകളുടെ പ്രവർത്തനം. മൊബൈൽ 3 ജി ഇന്റർനെറ്റ് പോലും കഴിഞ്ഞ ഡിസംബറിലാണു ക്യൂബയിൽ അനുവദിച്ചത്. മൃഗ സംരക്ഷണത്തിനു വേണ്ടി നിയമ നിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ടുള്ള പ്രകടനത്തിന് അനുമതി ലഭിച്ചതു തന്നെ ചരിത്രമാണ് എന്നായിരുന്നു അനുമതി നേടിയ വിദ്യാർത്ഥി ബിയാട്രിസ് ബാറ്റിസ്റ്റ പറഞ്ഞത്.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP