Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കമല ഹാരിസിനെ ദുർഗാദേവിയായി ചിത്രീകരിച്ചത് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തി; മീന ഹാരിസ് മാപ്പ് പറയണമെന്ന് അമേരിക്കയിലെ ഹൈന്ദവ സംഘടനകൾ

കമല ഹാരിസിനെ ദുർഗാദേവിയായി ചിത്രീകരിച്ചത് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തി; മീന ഹാരിസ് മാപ്പ് പറയണമെന്ന് അമേരിക്കയിലെ ഹൈന്ദവ സംഘടനകൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെ ദുർഗാദേവിയായി ചിത്രീകരിച്ച സംഭവം വിവാ​ദമാകുന്നു. സംഭവത്തിൽ പ്രതിഷേധം ഉയർത്തി അമേരിക്കയിലെ ഹിന്ദു സംഘടനകൾ രം​ഗത്ത് വന്നു. കമല ഹാരിസിന്റെ അനന്തരവളും അഭിഭാഷകയുമായ മീന ഹാരിസാണ് കമലയെ ദുർഗയായും ഡോണൾഡ് ട്രംപിനെ മഹിഷാസുരനായും ചിത്രീകരിച്ച് ട്വീറ്റ് ചെയ്തത്. ഇത് ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും മീന ഹാരിസ് മാപ്പു പറയണമെന്നുമാണ് ഹിന്ദു സംഘടനകളുടെ ആവശ്യം. ദുർഗാദേവിയെ വികലമായി ചിത്രീകരിച്ച ട്വീറ്റ് ആഗോളതലത്തിൽ ഹിന്ദുക്കളെ വേദനിപ്പിച്ചതായി ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ നേതാവായ സുഹാഗ് എ. ശുക്ല ട്വീറ്റിൽ പറഞ്ഞു

മീന ഹാരിസ് ട്വീറ്റ് ചെയ്യുന്നതിനും മുമ്പേ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും തങ്ങൾ സൃഷ്ടിച്ചതല്ലെന്ന് ജോ ബൈഡന്റെ പ്രചാരണ വിഭാഗം വ്യക്തമാക്കിയതായും ഹിന്ദു അമേരിക്കൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി പ്രതിനിധി റിഷി ഭുടാഡ പറഞ്ഞു. മീന ഹാരിസ് മാപ്പ് പറയണമെന്നാണ് തന്റെ അഭിപ്രായം. രാഷ്ട്രീയത്തിൽ മതപരമായ ചിഹ്നങ്ങൾ ഉപയോഗിക്കേണ്ടതില്ല -അദ്ദേഹം പറഞ്ഞു. മറ്റ് നിരവധി ഹിന്ദു സംഘടനകളും സംഭവത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ദുർഗാദേവിയായി എത്തുന്ന കമല ഹാരിസ് ജോ ബൈഡന്റെ മുഖമുള്ള സിംഹത്തിന് മുകളിൽ എത്തി മഹിഷാസുരനായ ട്രംപിനെ വധിക്കുന്നതാണ് കാരിക്കേച്ചറിൽ കാണിച്ചിരുന്നത്. നേരത്തെ, കമലയും ബൈഡനും യു.എസിലെ ഹിന്ദു സമൂഹത്തിന് നവരാത്രി ആശംസകൾ നേർന്നിരുന്നു. വിവാദത്തെ തുടർന്ന് മീന ഹാരിസ് ട്വീറ്റ് ഒഴിവാക്കിയിരുന്നു..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP