Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോൽവിയിലും മനസ് പതറാതെ പിടിച്ചു നിന്നു; ഹിലരി ക്ലിന്റൺ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാർത്ഥി; ഒബാമയുടെ പിന്തുണയും ക്ലിന്റന്റെ ഭാര്യയ്ക്ക്

തോൽവിയിലും മനസ് പതറാതെ പിടിച്ചു നിന്നു; ഹിലരി ക്ലിന്റൺ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാർത്ഥി; ഒബാമയുടെ പിന്തുണയും ക്ലിന്റന്റെ ഭാര്യയ്ക്ക്

ന്യൂയോർക്ക്: അടുത്തവർഷം നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഭാര്യ ഹിലരി ക്ലിന്റൺ മത്സരിക്കും. ഹിലരിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ള പ്രഖ്യാപനം ഇന്ന് നടക്കും. വിഡിയോയിലൂടെയും സോഷ്യൽ മീഡിയയും വഴിയായിരിക്കും ഹിലരിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. പ്രസിഡന്റ് ബരാക്ക് ഒബാമയുടെയും ലോകത്തെ വൻ ധനികരുടെ മുൻപന്തിയിലുള്ള വാറൻ ബഫറ്റിന്റെയുമെല്ലാം പിന്തുണയോടെയാണ് ഹിലരി മത്സരരംഗത്ത് ഇറങ്ങുക. അടുത്ത യുഎസ് പ്രസിഡന്റ് ഹിലരിയാകുമെന്നാണ് ബഫറ്റ് നേരത്തെ പ്രവചിച്ചിരുന്നു. ഇതിനായി ആരുമായും പന്തയം വയ്ക്കാമെന്നും ബഫറ്റ് അറിയിച്ചിരുന്നു.

ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിത്വം നേടി തെരെഞ്ഞെടുപ്പ് നേരിടുന്ന ഹിലരി തെരെഞ്ഞെടുപ്പിൽ വിജയിച്ചാൽ അമേരിക്കയുടെ ആദ്യത്തെ വനിതാപ്രസിഡന്റ് എന്ന പദവി കൂടിയാണ് സ്വന്തമാക്കുക. ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ജോ ബൈഡനും ഡമോക്രാറ്റിക് സ്ഥാനാർത്ഥിയാകാൻ രംഗത്തുണ്ടാകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനപിന്തുണയിൽ ഹിലരി തന്നെയാണു മുന്നിൽ. എതിർപക്ഷത്തുള്ള റിപ്പബ്ലിക്കൻ പാർട്ടിയിലും ഹിലരിയെ വെല്ലാൻ ആരുമില്ലെന്നത് വിജയപ്രതീക്ഷ വർദ്ധിപ്പിക്കുന്നു. ഇന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞാൽ പിന്നീട് ആദ്യം തിരഞ്ഞെടുപ്പു നടക്കുന്ന അയോവ, ന്യൂഹാംഷർ സംസ്ഥാനങ്ങളിലേക്കാവും 67 വയസുള്ള ഹിലരിയുടെ ജനപിന്തുണതേടിയുള്ള യാത്ര.

68 കാരിയായ ഹിലരി നേരത്തെ 2008ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കൂടുതൽ ഡെലിഗേറ്റുകളുടെ പിന്തുണ ലഭിച്ച ബറാക്ക് ഒബാമയെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പിന്തുണക്കുന്നതായി ഹിലരി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് ശേഷം 2009 മുതൽ ഒബാക്ക് കീഴിൽ അമേരിക്കയുടെ സ്‌റ്റേറ്റ് സെക്രട്ടറിയായി തുടർന്ന ഹിലരി 2013ലായിരുന്നു പദവിയിൽ നിന്നും മാറിയിരുന്നത്. ഏറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ച യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി എന്ന റെക്കോർഡും ഹിലരിക്കുണ്ട്.

2001 മുതൽ 2009 വരെ ന്യൂയോർക്കിൽ നിന്നുള്ള സെനറ്റർ. ന്യൂയോർക്കിന്റെ ആദ്യവനിതാ സെനറ്റർ എന്ന റെക്കോർഡും സ്വന്തം. യുഎസിലെ ഏറ്റവും പ്രമുഖയായ അഭിഭാഷകരിലൊരാളായിരുന്ന ഹിലരി ഭർത്താവ് ബിൽ ക്ലിന്റൺ പ്രസിഡന്റായിരുന്ന സമയത്ത് പ്രഥമ വനിത എന്ന നിലയിൽ ഒട്ടെറെ നല്ല കാര്യങ്ങൾ ചെയ്ത് ശ്രദ്ധനേടിയിരുന്നു. ഏറെ ജനപിന്തുണയും ഹിലരിക്കുണ്ട്. എല്ലാ മുൻകൂർ സർവേകളിലും ഏറെ മുന്നിലാണ് ഹിലരി. ദീർഘകാലത്തെ ഭരണപരിചയവും ഹിലരിക്ക് തുണയാകും.

'റെഡി ഫോർ ഹിലറി എന്ന കൂട്ടായ്മ ഹിലരിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും മുമ്പേ തന്നെ പിരിവുമായി രംഗത്തുണ്ട്. 60 ലക്ഷം ഡോളറോളം ഇതിനോടകം അവർ പിരിച്ചുകഴിഞ്ഞു. നേരത്തെ. ഹിലരി മൽസരിക്കണമെന്നാവശ്യപ്പെട്ട് പത്തുലക്ഷത്തോളം ഒപ്പുകളും ഇവർ ശേഖരിച്ചിരുന്നു. എന്നാൽ പ്രായം ഹിലരിക്ക് ഒരു തിരിച്ചടിയാക്കുമെന്നും സൂചനയുണ്ട്. രണ്ടു വർഷം മുമ്പ് ഹിലരിക്ക് മസ്തിഷ്‌കാഘാതമുണ്ടായിരുന്നു. പ്രായത്തിന്റെ അവശതകളും ഹിലരിയെ അലട്ടുന്നുണ്ടെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP