Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തോക്കേന്തിയ ദൗത്യസംഘം വിമാനം വളഞ്ഞപ്പോൾ റാഞ്ചി കൈ ഉയർത്തി കീഴടങ്ങി; ബന്ദികൾ ആക്കപ്പെട്ടവർ വിമാനത്തിൽ നിന്നും ഇറങ്ങി ഓടി രക്ഷപെട്ടു; അരയിൽ വ്യാജ ബോംബ് കെട്ടിവച്ച റാഞ്ചിക്കൊപ്പം സെൽഫിയെടുത്തും ചിലർ

തോക്കേന്തിയ ദൗത്യസംഘം വിമാനം വളഞ്ഞപ്പോൾ റാഞ്ചി കൈ ഉയർത്തി കീഴടങ്ങി; ബന്ദികൾ ആക്കപ്പെട്ടവർ വിമാനത്തിൽ നിന്നും ഇറങ്ങി ഓടി രക്ഷപെട്ടു; അരയിൽ വ്യാജ ബോംബ് കെട്ടിവച്ച റാഞ്ചിക്കൊപ്പം സെൽഫിയെടുത്തും ചിലർ

കൈറോ: മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് അറുതി വരുത്തിയാണ് ഈജിപ്ത് വിമാനം റാഞ്ചിയ സംഭവത്തിന് അവസാനമായത്. ഭാര്യയോടെ പിണങ്ങിയതിന്റെ പേരിൽ വിമാനം റാഞ്ചിയത് ഈജിപ്തിലെ പ്രശസ്തമായ അലക്‌സാണ്ട്രിയ സർവ്വകലാശാലയിൽ വെറ്ററിനറി പ്രൊഫസറായ സെയ്ഫ് എൽദിൻ മുസ്തഫയാണ്. ഇദ്ദേഹവുമായി മണിക്കൂറുകൾ നീണ്ടു നിന്ന ചർച്ചകൾക്ക് ഒടുവിലാണ് കീഴടങ്ങിയത്. ബോംബെന്ന് ധരിപ്പിക്കുന്ന വിധത്തിൽ വ്യാജ ബോംബ് കെട്ടിവച്ചാണ് മുസ്തഫ വിമാനം റാഞ്ചിയത്.

ബോംബ് ഭീഷണി ഉയർന്നതിനാൽ കമാൻഡോകൾ വിമാനം വളഞ്ഞിരുന്നു. തോക്കേന്തിയ ദൗത്യസംഘത്തിന് മുമ്പേക്ക് കൈ ഉയർത്തി എത്തിയാണ് മുസ്തഫ കീഴടങ്ങിയത്. ഇതിന് തൊട്ടുമുമ്പായി വിമാനത്തിലുണ്ടായിരുന്ന മുന്ന് ബന്ദികൾ ഓടി രക്ഷപെട്ടു. ഇവരെ മോചിപ്പിച്ച ശേഷമാണ് മുസ്തഫ റൈഫിൽ ഏന്തിയ കമാൻഡോകൾക്കും നേരെ എത്തിയത്. ഇതിനിടെ അരയിൽ ബോംബ് പോലുള്ള വസ്തു കെട്ടിവച്ചുള്ള റാഞ്ചിയുടെ ചിത്രങ്ങളും പുറത്തുവന്നു. ഇതിനിടെ ബന്ദികളാക്കപ്പെട്ട ഒരാൾ മുസ്തഫയ്‌ക്കൊപ്പം സെൽഫിയെടുത്ത് പോസ്റ്റ് ചെയ്തു.

പ്രദേശിക സമയം 8.45 നാണ് അലക്‌സാൻഡ്രിയയിൽനിന്നും കൈറോവിലേക്കുള്ള യാത്രമധ്യേ ഈജിപ്ത് എയറിന്റെ എ320 വിമാനം റാഞ്ചിയത്. ശരീരത്തിൽ ബോംബ് ഘടിപ്പിച്ച ചാവേർ വിമാനം സൈപ്രസിലേക്ക് തിരിച്ചുവിടാൻ പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചാൽ സ്വയം പൊട്ടിത്തെറിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. എന്നാൽ, വിമാനം തുർക്കിയിലേക്ക് തിരിച്ചുവിടാനാണ് റാഞ്ചി ആവശ്യപ്പെട്ടതെന്നും ഇന്ധനം കുറവായതിനാൽ സൈപ്രസിലേക്ക് വിടുകയായിരുന്നെന്നുമാണ് ഇജിപ്ഷ്യൻ ഔദ്യോഗിക വക്താവ് അറിയിച്ചത്.

സൈപ്രസിൽ ലാൻഡ് ചെയ്ത വിമാനത്തിലെ സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ 49 പേരെ വിട്ടയച്ച റാഞ്ചി, മൂന്ന് വിദേശികളും നാല് ജീവനക്കാരും അടക്കം ഏഴു െേപര ബന്ദിയാക്കി. ഇതിനിടെ തന്റെ സൈപ്രസ് സ്വദേശിയായ മുൻ ഭാര്യക്ക് കൊടുക്കാനായി അറബിയിലെഴുതിയ നാല് പേജുള്ള കത്ത് യാത്രാക്കാരിയുടെ കൈവശം കൊടുത്തയച്ചു. ഈജിപ്തിലെ വനിതാ തടവുകാരെ വിട്ടയക്കണമെന്ന് ചാവേറുകൾ ആവശ്യപ്പെട്ടതായി സൈപ്രസ് സ്റ്റേറ്റ് ചാനൽ റിപ്പോർട്ട് ചെയ്തു.

വിമാനം നിലത്തിറക്കിയ ശേഷവും ആശയക്കുഴപ്പം തുടർന്നു. ബോംബ് ഉണ്ടെന്ന ഭീഷണി മുഴക്കിയതിനാൽ തന്നെ കമാൻഡോകൾ ഇരച്ചുകയറിയുള്ള ആക്രമണത്തിന് തയ്യാറായില്ല. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കു ശേഷം സ്ത്രീകളേയും കുട്ടികളേയും മോചിപ്പിക്കാൻ റാഞ്ചിയ യാത്രക്കാരൻ തയ്യാറായി. പിന്നീട് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് എല്ലാവരെയും മോചിപ്പിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP