Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,431പേർക്ക്; രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന രോ​ഗബാധ

യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,431പേർക്ക്; രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന രോ​ഗബാധ

മറുനാടൻ ഡെസ്‌ക്‌

അബുദാബി: യുഎഇയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന രോ​ഗബാധ. ബുധനാഴ്ച 1,431 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇന്നത്തേത്. ഇന്നലെയാണ് ഇതിന് മുമ്പ് രോഗികളുടെ എണ്ണം ഏറ്റവും കൂടിയിട്ടുള്ളത്. 1315 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സെപ്‍തംബർ 12നാണ് രാജ്യത്തെ രോഗികളുടെ എണ്ണം ആയിരം കടന്നത്.

ചികിത്സയിലായിരുന്ന രണ്ട് പേർ മരണപ്പെട്ടു. 1,652 പേർ രോഗമുക്തി നേടി. 110,039 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 101,659 പേർ രോഗമുക്തി നേടി. 450 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 7,930 പേർ ചികിത്സയിലാണ്. 103,000 പരിശോധനകൾ കൂടി പുതുതായി നടത്തി. ഇതുവരെ 1.12 കോടിയിലധികം കോവിഡ് പരിശോധനകൾ രാജ്യത്ത് നടത്തിയിട്ടുണ്ടെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം യുഎഇയിൽ ചൊവ്വാഴ്ച രോഗമുക്തരായവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 15 ശതമാനം വർധനവാണ് രോഗമുക്തി നിരക്കിൽ ഒരാഴ്ചക്കിടെ ഉണ്ടായതെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP