Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മീററ്റിലെ ഈ എട്ടുവയസ്സുകാരൻ വീണ്ടും റെക്കോർഡ് ബുക്കിലേക്ക്; എട്ടു കിലോ തൂക്കത്തോടെ പിറന്ന കരൺ എട്ടാം വയസ്സിൽ ആറടി ആറിഞ്ചായി വളരുന്നു; അമ്മയുടെ ഏഴടി രണ്ടിഞ്ച് മറികടക്കാൻ ഇനി അധിക നാളില്ല

മീററ്റിലെ ഈ എട്ടുവയസ്സുകാരൻ വീണ്ടും റെക്കോർഡ് ബുക്കിലേക്ക്; എട്ടു കിലോ തൂക്കത്തോടെ പിറന്ന കരൺ എട്ടാം വയസ്സിൽ ആറടി ആറിഞ്ചായി വളരുന്നു; അമ്മയുടെ ഏഴടി രണ്ടിഞ്ച് മറികടക്കാൻ ഇനി അധിക നാളില്ല

മീററ്റ്:സാധാരണ ഏതൊരു കുട്ടിക്കുമുള്ളതു പോലുള്ള ആഗ്രഹങ്ങളേ മീററ്റിലെ ഒരു സ്‌കൂൾ കുട്ടിയായ കരൺസിങ്ങിനുമുള്ളൂ.'പഠിച്ചു വലുതായി ഒരു ഡോക്ടറാകണം,ഒപ്പം അമ്മയെപ്പോലെ ഒരു ബാസ്‌കറ്റ് ബോൾ താരമെന്ന നിലയിലും പേരെടുക്കണം' . എന്നാൽ കരൺ സിങ്ങിനെ സാധാരണ കുട്ടികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് ഈ ആഗ്രഹങ്ങളല്ല . തന്റെ പ്രായത്തിൽ കവിഞ്ഞ പൊക്കം കൊണ്ടും ഭാരം കൊണ്ടുമാണ് ഈ എട്ടുവയസ്സുകാരൻ ശ്രദ്ധേയനാകുന്നത്.ജനനസമയത്ത് ഏറ്റവും ഉയരവും പൊക്കവും ഉണ്ടായിരുന്ന കുട്ടി എന്ന ഗിന്നസ് ബുക് ഓഫ് റെക്കോർഡിനുടമയാണ് കരൺ.ജനിക്കുമ്പോഴുള്ള കരണിന്റെ ഭാരം 7.8 കിലോ ഗ്രാം. നീളം 63 സെന്റിമീറ്ററും.തന്റെ അഞ്ചാം വയസ്സിൽ കരൺ കരസ്ഥമാക്കിയത് ലോകത്തെ ഏറ്റവും ഉയരമുള്ള കുട്ടി എന്ന റെക്കോർഡ് കൂടിയായിരുന്നു.നിലവിൽ ആറടി ആറിഞ്ചാണ് ഈ കുട്ടിയുടെ ഉയരം.

കരണിന്റെ ഈ പൊക്കം നാട്ടുകാർക്കും കൂട്ടുകാർക്കുമൊക്കെ അദ്ഭുതമാണെങ്കിലും വീട്ടുകാരെ സംബന്ധിച്ചിടത്തോളം അതത്ര അദ്ഭുതമല്ല.കാരണം ഉയരത്തിന്റെ കാര്യത്തിൽ കരണിനെക്കാൾ ഒട്ടും പിന്നിലല്ല അമ്മ ശ്വേത്‌ലാനയും.എട്ടുവയസ്സുകാരനായ കരണിനെക്കാളും ഉയരക്കാരിയാണ് ശ്വേത്‌ലാന.ഏഴടി രണ്ടിഞ്ചാണ്‌ ശ്വേത്‌ലാനയുടെ ഉയരം.ഇന്ത്യയുടെ മുൻ ബാസ്‌കറ്റ്‌ബോൾ താരം കൂടിയായ ശ്വേത്‌ലാന നിലവിൽ രാജ്യത്തെ ഏറ്റവും ഉയരമുള്ള വനിത കൂടിയാണ്.ഉയരക്കൂടുതൽ ഒരിക്കലും ഒരു അപകർഷകതാ ബോധവും തനിക്ക് തോന്നിയിട്ടില്ലെന്ന് കരൺ ഉറപ്പ് പറയുന്നു.'ഉയരം അച്ഛനിൽ നിന്നും അമ്മയിൽ നിന്നും പാരമ്പര്യമായി കിട്ടിയതാണ്.അതിൽ ഞാൻ അഭിമാനിക്കുന്നു' .കരണിന്റെ കൂട്ടുകാരെല്ലാം തന്നെ കരണുമായി താരതമ്യപ്പെടുത്തുമ്പോൾ തീരെ 'പൊക്കം കുറഞ്ഞ' കുട്ടികൾ.

ഉയരക്കൂടുതൽ കൊണ്ട് കരൺ നേരിടുന്ന ഏക പ്രശ്‌നം വസ്ത്രം ധരിക്കുന്ന കാര്യത്തിൽ മാത്രമാണെന്നാണ് അമ്മ ശ്വേത്‌ലാനയുടെ അഭിപ്രായം. എട്ടു വയസ്സുള്ള സാധാരണ കുട്ടികളുടെ വസ്ത്രങ്ങളൊന്നും കരണിന് ചേരില്ലെന്നതിനാൽ അളവെടുത്ത് പ്രത്യേകമായി തയ്പിക്കുക മാത്രമേ വഴിയുള്ളൂ.കരണിന്റെ അമ്മ പറയുന്നത് ശരിയാണെങ്കിൽ ജനിച്ച സമയത്ത് കരണിന് ആറുമാസം പ്രായമുള്ള കുട്ടിയുടെ ഉടുപ്പ് വേണ്ടിവന്നു.മൂന്നു വയസ്സായപ്പോഴാകട്ടെ പത്തു വയസ്സുകാരന്റെ വസ്ത്രമായിരുന്നു.അമ്മ ശ്വേത്‌ലാനയുടെ സ്ഥിതിയും വ്യത്യസ്തമല്ല.വിപണിയിലുള്ള വസ്ത്രങ്ങളൊന്നും ചേരാത്തതിനാൽ സ്വന്തമായി തയ്പിക്കുക മാത്രമാണ് പോംവഴി. പഠനം കഴിഞ്ഞാൽ പിന്നെ അമ്മയോടൊപ്പം ബാസ്‌കറ്റ്‌ബോൾ കളിക്കാൻ പോകുന്നതാണ് കരണിന്റെ ഹോബി.അഞ്ചു വയസ്സു മുതൽ ബാസ്‌കറ്റ് ബോൾ കളിക്കുന്ന കരണിന്റെ കോച്ചും അമ്മ തന്നെയാണ്.അങ്ങനെ ബാസ്‌കറ്റ് ബോളും പഠനവുമായി മുന്നോട്ട് പോകാൻ തന്നെയാണ് കരണിന്റെ തീരുമാനം.ഉയരങ്ങളിലേക്കുള്ള യാത്രയിൽ ഉയരം ഒരു തടസ്സമാവില്ലെന്ന പ്രതീക്ഷയോടെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP