Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹോളിവുഡ് സെലിബ്രിറ്റികളുടെ ഇന്ത്യയിലെ ചാരിറ്റി സന്ദർശനങ്ങൾക്ക് കടിഞ്ഞാണിടാൻ നേരമായോ? ദരിദ്ര്യത്തിന്റെ ചിത്രങ്ങൾ ലോകത്തിനു മുന്നിൽ കാട്ടി ജർമൻ മോഡലിന്റെ ഇന്ത്യാ സ്‌നേഹം

ഹോളിവുഡ് സെലിബ്രിറ്റികളുടെ ഇന്ത്യയിലെ ചാരിറ്റി സന്ദർശനങ്ങൾക്ക് കടിഞ്ഞാണിടാൻ നേരമായോ? ദരിദ്ര്യത്തിന്റെ ചിത്രങ്ങൾ ലോകത്തിനു മുന്നിൽ കാട്ടി ജർമൻ മോഡലിന്റെ ഇന്ത്യാ സ്‌നേഹം

നുദിനം വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയെ ലോകത്തിന് മുമ്പിൽ ദാരിദ്രത്തിന്റെയും പട്ടിണിയുടെയും ഉച്ഛനീചത്വത്തിന്റെയും നാടായി ചിത്രീകരിക്കുക പാശ്ചാത്യ മാദ്ധ്യമങ്ങളുടെ സ്ഥിരം രീതിയാണ്. ഇന്ത്യയെക്കുറിച്ച് പറഞ്ഞാൽ ചേരികളുടെയും മുംബൈയിലെ ലോക്കൽ ട്രെയിനുകളുടെയും ഫോട്ടോകൾ കാണിക്കുന്നതും അവരുടെ രീതിയാണ്. അതിന്റെ പ്രതിഫലനം ആയിരുന്നു ന്യൂയോർക്ക് ടൈംസ് ഇന്ത്യയെ ആക്ഷേപിച്ച് പ്രസിദ്ധീകരിച്ച കാർട്ടൂൺ അത് തന്നെയാണ് ആസ്‌ട്രേലിയൻ പത്രവും ചെയ്തത്.

ഇന്ത്യൻ പട്ടിണിയുടെ കഥകൾ ഇടക്കിടെ ലോകത്തോട് പറയുന്ന പാശ്ചാത്യ മാദ്ധ്യമങ്ങൾ ഇടക്കിടെ അവിടെ നിന്നും സെലിബ്രിറ്റികളെ ഇവിടെത്തിച്ച് പാവങ്ങളെ സഹായിക്കുന്ന ചിത്രങ്ങൾ പുറത്ത് വിടും. ചാൾസ് രാജകുമാരൻ മുതൽ പോപ് ഗായിക മഡോണ വരെ ഇടക്കിടെ ഇന്ത്യൻ ദുഃഖങ്ങളിൽ പങ്കാളികളാകാൻ എത്തുന്ന ചിത്രങ്ങൾ പാശ്ചാത്യ മാദ്ധ്യമങ്ങൾ വാർത്ത ആക്കുമ്പോൾ അതിന്റെ പിന്നിൽ ഒരു ലക്ഷ്യം ഉണ്ടെന്ന് തീർച്ച. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പാശ്ചാത്യ ലോകത്തെ ഏറ്റവും വലിയ മോഡലുകളിൽ ഒരാളായ ഹെയ്ദി ക്ലമിനെ ഇപ്പോൾ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.

യൂണിസെഫുമായി സഹകരിച്ചുള്ള ദൗത്യത്തിന്റെ ഭാഗമായാണ് സന്ദർശനമെന്നൊക്കെ പറയുമെങ്കിലും ഇന്ത്യയിലെത്തുമ്പോൾ പട്ടിണിപ്പാവങ്ങളായ കുറെപ്പേരെ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് അവരോടൊപ്പമുള്ള ഫോട്ടോയും മറ്റുമാണ് മാദ്ധ്യമങ്ങളിൽ വരിക. ഹെയ്ദി ക്ലമ്മിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. പ്രാദേശിക സ്‌കൂളുകൾ, ഗവൺമെന്റ് ആശുപത്രികൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ഹെയ്ദി തന്നെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുമുണ്ട്.

ഇന്ത്യാ സന്ദർശനം തികച്ചും വ്യത്യസ്തമായൊരു അനുഭവമായെന്നും അവിടെ താൻ കണ്ടത് പോഷകാഹാരക്കുറവുള്ളതും മാസം തികയാതെ പ്രസവിച്ചതുമായ കുട്ടികളേയും കൈകളുടെ ശുചിത്വത്തെ കുറിച്ച് പഠിപ്പിക്കുന്ന സ്‌കൂളുകളെയുമാണെന്നാണ് ഹെയ്ദി ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടത്. യൂണിസെഫിന്റെ ഇത്തരം പ്രവർത്തനങ്ങളിൽ സഹകരിക്കാൻ കഴിഞ്ഞതിൽ ഏറെ വിനയാന്വിതയാകുന്നുവെന്നും ഈ ജർമൻ മോഡൽ കുറിക്കുന്നു. ഒരു പക്ഷേ ഹെയ്ദിയെ ഇന്ത്യയിലെത്തിച്ചവർ ഇവരെ ഇത്തരം ഉൾനാടൻ മേഖലകളിൽ മാത്രമേ കൊണ്ടുപോയി കാണിച്ചിട്ടുണ്ടാകൂ. യഥാർഥ ഇന്ത്യ എന്തെന്ന് ഹെയ്ദിക്കു പോലും മനസിലായിക്കാണില്ല.

ഹെയ്ദിയുടെ പോസ്റ്റ് കാണുന്നവർക്കും മനസിലാകുക ഇന്ത്യയെന്നാണ് കുറെ പട്ടിണിപ്പാവങ്ങളുടേയും ദാരിദ്ര്യത്തിന്റെയും നാടാണെന്നു തന്നെയാണ്. ഇതു തന്നെയാണ് ഇക്കൂട്ടർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതും. ഗൂഗിൾ, മൈക്രോ സോഫ്റ്റ് എന്നീ വൻകിട കമ്പനികളുടെ തലപ്പത്തു തന്നെ ഇരിക്കുന്നത് ഇന്ത്യക്കാരാണ് എന്ന സത്യം വിസ്മരിച്ചു കൊണ്ടു തന്നെയാണ് ഇക്കൂട്ടർ ഇന്ത്യയ്ക്ക് വ്യത്യസ്തമായൊരു പ്രതിഛായ നൽകാൻ ഇതിലൂടെ ശ്രമിക്കുന്നതും.

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ഒട്ടേറെ കോടീശ്വരന്മാർ ഉൾപ്പെട്ടിട്ടുണ്ടെന്നതും ഐടി മേഖലയിലും ആണവശക്തിയുടെ കാര്യത്തിലും ബഹിരാകാശ ഗവേണഷണത്തിലും ഇന്ത്യ നടത്തുന്ന മുന്നേറ്റങ്ങൾക്കു നേരെ ഇത്തരം പാശ്ചാത്യ മാദ്ധ്യമങ്ങൾ മനപ്പൂർവം കണ്ണടയ്ക്കുകയാണെന്ന് ഇന്ത്യയെ അടുത്തറിയുന്നവർക്ക് മനസിലാകും.

ശരവേഗത്തിൽ വികസനക്കുതിപ്പു നടത്തുന്ന ഇന്ത്യയെ നാണംകെടുത്താനാണോ അതോ വികസ്വര രാജ്യമെന്ന നിലയിൽ തന്നെ ഇന്ത്യയെ കണ്ടാൽ മതി എന്നതിന് ഇവർ നടത്തുന്ന പ്രചാരണമാണോ ഇതിനൊക്കെ പിന്നിൽ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇടയ്ക്കിടെ പല ചാരിറ്റിയുടെ പേരു പറഞ്ഞ് സന്ദർശനം നടത്തുകയും അതിന്റെ പേരിൽ ഇന്ത്യയ്ക്കു തന്നെ നാണക്കേടാകുന്ന ചിത്രങ്ങൾ ലോകത്തിനു മുന്നിൽ കാണിക്കുകയും ചെയ്യുന്ന ഈ പ്രവണതയ്ക്ക് കടിഞ്ഞാണിടേണ്ട സമയം കഴിഞ്ഞെന്നു വേണം പറയാൻ....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP