Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഫ്രാൻസിലും ഇറ്റലിയിലും കനത്ത മഴ; അതിശക്തമായ മഴയിൽ ഫ്രാൻസിൽ രണ്ട് മരണം; നൈസ് വിമാനത്താവളം അടച്ചിട്ടു: 11 ദിവത്തിന് ശേഷം വെനീസ് നഗരം വീണ്ടും വെള്ളത്തിനടിയിൽ

ഫ്രാൻസിലും ഇറ്റലിയിലും കനത്ത മഴ; അതിശക്തമായ മഴയിൽ ഫ്രാൻസിൽ രണ്ട് മരണം; നൈസ് വിമാനത്താവളം അടച്ചിട്ടു: 11 ദിവത്തിന് ശേഷം വെനീസ് നഗരം വീണ്ടും വെള്ളത്തിനടിയിൽ

സ്വന്തം ലേഖകൻ

പാരിസ്: ഫ്രാൻസിലും ഇറ്റലിയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും. മരങ്ങൾ കടപുഴകി വീണ.ം റോഡുകൾ ഒഴുകി പോയതും മശക്തമായ ണ്ണിടിച്ചിലും മൂലം വൻ നാശനഷ്ടങ്ങളാണ് ഇരു രാജ്യങ്ങളിലും ഉണ്ടായിരിക്കുന്നത്. അതിശക്തമായ മഴയെ തുടർന്ന് 11 ദിവസങ്ങൾക്ക് ശഏഷം വെനീസ് നഗരം വീണ്ടും വെള്ളത്തിനടിയിലായി. 50 വർഷത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ നിന്നും കരകയറി വന്ന വെനീസ് നഗരം 11 ദിവസത്തിന് ശേഷം വീണ്ടും വെള്ളത്തിനടിയിലായിരിക്കുകയാണ്.

ഇറ്റലിയിലെ ടരിനിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന മാരത്തോൺ റദ്ദാക്കി. ഫ്രാൻസിലെ നൈസ് എയർപോർട്ട് അതിശക്തമായ മഴയെ തുടർന്ന് അടച്ചിട്ടു. ഫ്രാൻസിൽ മൂന്ന് പേരുമായി പോയ രക്ഷാപ്രവർത്തന ബോട്ട് മുങ്ങിയതിനെ തുടർന്ന് ഒരാൾ മരിച്ചു. ഇതോട രണ്ട് മരണമാണ് മഴയെ തുടർന്ന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് മാസം ലഭിക്കുന്ന മഴയാണ് ഫ്രാൻസിൽ പെയ്തതെന്ന് ഫ്രഞ്ച് നാഷണൽ വെഥർ സർവീസ് വ്യക്തമാക്കി.

ഞായറാഴ്ച ഇറ്റാലിയൻ നഗരമായ സവോണയിൽ ഹൈവെയുടെ 30 മീറ്റർ ഒലിച്ചു പോയി. ഇതോടെ പലയിടത്തും ജനങ്ങൾ കുടുങ്ങി കിടക്കുകയാണ്. മരങ്ങൾ വീണതും മണ്ണിടിച്ചിലുമെല്ലാം ജന ജീവിതം ദുരിത പൂർണ്ണാമാക്കിയിരിക്കുകയാണ്. ആൽപ്‌സ് മുതൽ ഫ്രാൻസിലെ ബ്രൂക്ക് നദി വരെയുള്ള ഭാഗങ്ങളിൽ കാറുകൾ വെള്ളത്തിൽ മുങ്ങി കിടക്കുന്നത് കാണാം. ഫ്രാൻസിൽ രണ്ട് മരണമാണ് ഉണ്ടായത്. ഫ്രാൻസിൽ കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇറ്റലിയിൽ ബ്രോമിദാ നദിക്ക് സമീപം ഒലിച്ചു പോയ യുവതിക്കായി തിരച്ചിൽ നടക്കുകയാണ്. ഇറ്റലിയിൽ നദികളെല്ലാം വെള്ളം പൊങ്ങിയും തെരുവുകളെല്ലാം വെള്ളം നിറഞ്ഞും കിടക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ ശക്തമായ മഴയാണ്.

ഇറ്റലിയുടെ വടക്ക് പടിഞ്ഞാറൻ തീരപ്രദേശമായ ലിഗുരയിൽ നിന്നും 150പേരെ മാറ്റി പാർപ്പിച്ചു. ഇവിടെ റോഡുകളിൽ മണ്ണും ചെളിയും വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വെനീസ് നഗരം ഭാഗീകമായി വെള്ളം കയറി കിടക്കുകയാണ്. വെനീസിൽ ഉയർത്തി വെച്ചിരിക്കുന്ന നടപ്പാതകളിലൂടെയാണ് ജനം നടക്കുന്നത്. 50 വർഷത്തെ ഏറ്റവും ഉയർന്ന ജലനിരപ്പ് 11 ദിവസം മുമ്പണ് വെനീസിൽ രേഖപ്പെടുത്തിയിരുന്നു. ജലനിരപ്പ് വീണ്ടും ഉയർന്നു കൊണ്ടിരിക്കുന്നതായാണ് പുതിയ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പൈതൃക കെട്ടിടങ്ങൾ പലതും ഭീഷണിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP