Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭീകര കൊടുങ്കാറ്റും കനത്ത മഴയും ഭൂമി കുലുക്കവും ജാപ്പനീസ് ദ്വീപിനെ ഒറ്റപ്പെടുത്തി; ടോക്ക്യോ അടക്കമുള്ള നഗരങ്ങളും ഭീതിയിൽ; ലക്ഷങ്ങളെ ഒഴിപ്പിച്ച് രക്ഷാപ്രവർത്തനം തുടരുന്നു

ഭീകര കൊടുങ്കാറ്റും കനത്ത മഴയും ഭൂമി കുലുക്കവും ജാപ്പനീസ് ദ്വീപിനെ ഒറ്റപ്പെടുത്തി; ടോക്ക്യോ അടക്കമുള്ള നഗരങ്ങളും ഭീതിയിൽ; ലക്ഷങ്ങളെ ഒഴിപ്പിച്ച് രക്ഷാപ്രവർത്തനം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ടോക്കിയോ: ഭീതി പടർത്തി ജപ്പാനിൽ ഹഗിബിസ് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. അറുപത് വർഷത്തെ ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റാണ് രാജ്യത്ത് വീശിയടിക്കുന്നത്. ഇതുവരെ രണ്ട് പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. കാറ്റിനെ തുടർന്ന് കനത്ത മഴയും വ്യാപകമായ മണ്ണിടിച്ചിലും ഹോൺഷു ദ്വീപിൽ ഉണ്ടായി. മണ്ണിടിച്ചിലിന് മുൻപ് തന്നെ ഹഗിബിസ് കൊടുങ്കാറ്റ്് ജപ്പാനിൽ നാശം വിതച്ചു. രണ്ട് റഗ്‌ബി ലോകകപ്പ് മത്സരങ്ങൾ റദ്ദാക്കുകയും ജാപ്പനീസ് ഗ്രാൻഡ് പ്രിക്‌സ് വൈകുകയും ചെയ്തു. വിമാന സർവീസുകളെല്ലാം മുടങ്ങി. 'നിങ്ങൾ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള മഴയ്ക്ക് തയ്യാറാകുക' എന്നാണ് കാലാവസ്ഥാ ഏജൻസി ഉദ്യോഗസ്ഥൻ യസുഷി കാജിഹാര പറഞ്ഞത്. ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

7.3 ദശലക്ഷം പേരെയാണ് മാറ്റിപ്പാർപ്പിക്കാൻ ഒരുങ്ങുന്നത്. മണിക്കൂറിൽ 216 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് ആഞ്ഞ് വീശുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. പതിനായിരക്കണക്കിന് ആളുകളെയാണ് ഇതിനോടകം തന്നെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. കൊടുങ്കാറ്റ് ഭീതിക്കിടെ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ടോക്കിയോയിൽ അനുഭവപ്പെട്ടു. നഗരത്തിലെ വൈദ്യുതി, ഗതാഗത സംവിധാനങ്ങൾ എന്നിവ താറുമാറായിരിക്കുകയാണ്. കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും മുൻപ് ജനങ്ങൾ പ്രത്യേക് പിങ്ക് നിറത്തിലുള്ളതും വയലറ്റ് നിറത്തിലുള്ളതുമായ ആകാശത്തിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു.

കനത്ത കൊടുങ്കാറ്റിന് മുമ്പോ അതിന് ശേഷമോ വരുന്ന വിചിത്രമായ പ്രതിഭാസത്തിന്റെ ഫലമായാണ് ഇത്തരത്തിൽ പ്രകാശം പ്രത്യേക നിറത്തിൽ ചിതറിക്കിടക്കുന്നത്. അന്തരീക്ഷത്തിലെ തന്മാത്രകളും ചെറിയ കണങ്ങളും പ്രകാശത്തിന്റെ ദിശയെ സ്വാധീനിക്കുകയും പ്രകാശം ചിതറുകയും ചെയ്യുമ്പോൾ ഇത് സംഭവിക്കുന്നു. കൊടുങ്കാറ്റ് ജപ്പാൻ തീരത്തോട് അടുക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ, ടോക്കിയോയുടെ കിഴക്ക് ചിബയിലേക്ക് ചുഴലിക്കാറ്റ് വീശിയടിച്ചു. അവിടെ ഒരു വീട് നശിക്കുകയും നിരവധി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ടോക്കിയോ പ്രദേശത്ത് ഞായറാഴ്ച മുതൽ 24 മണിക്കൂർ വരെ 20 ഇഞ്ച് മഴ പെയ്യുമെന്ന് ജെഎംഎ പ്രവചിച്ചിട്ടുണ്ട്, മധ്യ ടോക്കായ് മേഖലയിൽ കൂടുതൽ, പക്ഷേ പല നദികളും ശനിയാഴ്ച ഉച്ചയോടെ കര കവിഞ്ഞ് ഒഴുകാൻ തുടങ്ങിയിട്ടുണ്ട്. 1958 ൽ ടോക്കിയോയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ 1,200 ഓളം പേർക്ക് ജീവൻ നഷ്ടമാവുകയും അമ്പത് ലക്ഷത്തോളം വീടുകൾ വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP