Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശക്തമായ മഴയെ തുടർന്ന് ദുബായ് എയർപോർട്ടിൽ വ്യോമഗതാഗതം താറുമാറായി; ദുബായ് മാളിലും കനത്ത വെള്ളക്കെട്ട്; രാജ്യത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്

ശക്തമായ മഴയെ തുടർന്ന് ദുബായ് എയർപോർട്ടിൽ വ്യോമഗതാഗതം താറുമാറായി; ദുബായ് മാളിലും കനത്ത വെള്ളക്കെട്ട്; രാജ്യത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ശക്തമായ മഴയെ തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമഗതാഗതം തടസ്സപ്പെട്ടു. യുഎഇയിലുടനീളം ഇന്ന് ലഭിച്ചത് കനത്ത മഴയായിരുന്നു. ശക്തമായ മഴയെ തുടർന്ന് ചിലയിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. റോഡുകളിലെ വലിയ തോതിലുള്ള വെള്ളകെട്ടുമൂലം ഷാർജ, ഫുജൈറ എന്നിവിടങ്ങളിലെ ചില സ്‌കൂളുകൾ നേരത്തെ വിട്ടു. രാജ്യത്ത് പൊതുവെ മൂടികെട്ടിയ അന്തരീക്ഷമാണ്.

മോശം കാലാവസ്ഥമൂലം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തടസ്സപ്പെട്ടു. ദുബായ് മാളിലും പരിസരങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. മഴ രണ്ടുദിവസംകൂടി തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമ്പത് അടി വരെ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങരുതെന്നും നിർദേശമുണ്ട്. പൊതുജനങ്ങളോട് ജാഗ്രതയോടെയിരിക്കാനും സമൂഹമാധ്യമങ്ങളിലൂടെ അധികൃതർ പുറത്തുവിടുന്ന നിർദേശങ്ങൾ പാലിക്കാനും പൊലീസ് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP