Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കാട്ടുതീ പടരുമ്പോൾ കനിവിന്റെ അടയാളമായി ഒരു വീഡിയോ: കത്തിയമരുന്ന മരങ്ങൾക്കിടയിൽ ജീവന്റെ സാന്നിദ്ധ്യം; കാട്ടുതീയിൽ അകപ്പെട്ടുപോയ കുഞ്ഞൻ കൊവാല മൃഗത്തെ രക്ഷിച്ച് അഗ്നിരക്ഷാ സേന; വീഡിയോയും ചിത്രങ്ങളും വൈറൽ

കാട്ടുതീ പടരുമ്പോൾ കനിവിന്റെ അടയാളമായി ഒരു വീഡിയോ: കത്തിയമരുന്ന മരങ്ങൾക്കിടയിൽ ജീവന്റെ സാന്നിദ്ധ്യം; കാട്ടുതീയിൽ അകപ്പെട്ടുപോയ കുഞ്ഞൻ കൊവാല മൃഗത്തെ രക്ഷിച്ച് അഗ്നിരക്ഷാ സേന; വീഡിയോയും ചിത്രങ്ങളും വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

സിഡ്‌നി: ഓസ്‌ട്രേലിയയിൽ കാട്ടുതീ പടരുമ്പോൾ ഹൃദയഭേദകമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കാട്ടുതീയിൽ അകപ്പെട്ടുപോയ കൊവാല മൃഗത്തെ രക്ഷിക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കൊവാല മൃഗത്തിന് വെള്ളം കൊടുക്കുന്ന രംഗം ആരെയും നൊമ്പരപ്പെടുത്തും.

ന്യൂ സൗത്ത് വെയ്ൽസിലെ ദിവസങ്ങളായി തുടരുന്ന കാട്ടുതീയിലാണ് കൊവാല കരടി അകപ്പെട്ടത്. തീയണക്കാനുള്ള ശ്രമത്തിനിടയിലാണ് വെന്തു കരിഞ്ഞ മരങ്ങൾക്കിടിയിൽ കരടി അവശനായി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സേനാംഗങ്ങൾ കരടിയെ പുറത്തെത്തിച്ച് പ്രഥമശുശ്രൂശ നൽകിയത്. 8 ശതമാനം പൊള്ളലേറ്റ കരടിയെ ആനിമൽ വെൽഫെയർ പ്രവർകത്തകർക്ക് കൈമാറി. ഇപ്പോൾ ആള് ജീവതത്തിലേക്ക് തിരികെ എത്തിയ സന്തോഷത്തിലാണ്. പക്ഷെ, വംശനാശഭീഷണി നേരിടുന്ന ഇവയുടെ സംഘത്തിലെ മറ്റുള്ളവ മരിച്ചു കാണുമെന്നാണ് അധികൃതർ കരുതുന്നത്. ഇതിനായുള്ള അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു. അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ന്യൂ സൗത്ത് വെയിൽസിൽ മാത്രം തീപിടുത്തത്തിൽ ആയിരത്തിലധികം വീടുകളാണ് ഇതിനോടകം തീവിഴുങ്ങിയത്. 1,100 ഹെക്ടർ വനമേഖലയാണ് ഇതിനോടകം കാട്ടുതീയിൽ നശിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഒമ്പത് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. കാട്ടുതീയിൽ അകപ്പെട്ട കൊവാല കരടിയെ രക്ഷപെടുത്തി സാമൂഹ്യമാധ്യമങ്ങളിൽ യുവതിയും കൈയടി നേടി നേടിയ സംഭവത്തിന് പിന്നാലെയാണ് അഗ്നിശമന സേനയുടെ ഇടപെടലിൽ കരടിയെ രക്ഷിച്ച് കൊണ്ടുവന്നത്. സ്വന്തം ഉടുപ്പിൽ പൊതിഞ്ഞാണ് യുവതി കൊവാലയെ എരിതീയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജീവിയാണ് കോല. കഴിഞ്ഞ ഒരു വർഷ കാലത്തിനിടയിൽ കാട്ടുതീയിലകപ്പെട്ട് 350 ഓളം കോലകൾക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് കണക്ക്. ഇവയ്‌ക്കൊപ്പം ധാരാളം ചെറുമൃഗങ്ങളും കാട്ടുതീയിലകപ്പെട്ടു മരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ബാധയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കാട്ടുതീ പടരുന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും കോലകളുടെ വാസകേന്ദ്രങ്ങളാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളാണ് ഇവയെന്നാണ് ശാത്രജ്ഞർ വ്യക്തമാക്കുന്നത്.

കാട്ടുതീ വൻനാശം വിതയ്ക്കുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട് മോറിസൺ അവധിക്കാല വിനോദയാത്ര വെട്ടിച്ചുരുക്കി രാജ്യത്ത് മടങ്ങിയെത്തിയിരുന്നു. കാട്ടുതീയുടെ ദുരന്തം നേരിടാനുള്ള ശ്രമങ്ങൾക്കിടെ അവധിക്കാലം ചെലവിടാൻ വിദേശത്ത് പോയതിൽ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പു പറഞ്ഞാണ് രംഗത്തെത്തിയത്.

 

കുടുംബത്തോടൊപ്പം ഹവായിലായിരുന്ന സ്‌കോട് മോറിസൺ ഇക്കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമായ ന്യൂ സൗത്ത് വെയ്ൽസിൽ കാട്ടുതീ നിയന്ത്രണവിധേയമായിട്ടില്ല. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതൽ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP