Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജകുടുംബത്തിന്റെ വെബ്സൈറ്റിൽ ഹാരിയുടേയും മേഗന്റെയും സ്ഥാനം ഏറ്റവും ഒടുവിൽ; എലിസബത്ത് രാജ്ഞിയുടെ ബന്ധുക്കളായ കിരീടാവകാശപ്പട്ടികയിൽ ഒട്ടും പ്രസക്തിയില്ലാത്തവർക്കൊപ്പം; കൂടി കൂട്ടിയത് പീഡകൻ ആൻഡ്രുവിനേയും

രാജകുടുംബത്തിന്റെ വെബ്സൈറ്റിൽ ഹാരിയുടേയും മേഗന്റെയും സ്ഥാനം ഏറ്റവും ഒടുവിൽ; എലിസബത്ത് രാജ്ഞിയുടെ ബന്ധുക്കളായ കിരീടാവകാശപ്പട്ടികയിൽ ഒട്ടും പ്രസക്തിയില്ലാത്തവർക്കൊപ്പം; കൂടി കൂട്ടിയത് പീഡകൻ ആൻഡ്രുവിനേയും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണശേഷം ചാൾസ് മൂന്നാമൻ രാജാവായി അധികാരമേറ്റതോടെ രാജകുടുംബത്തിനകത്തും സ്ഥിതിഗതികൾ മാറുകയാണ്. ചുമതലകൾ വഹിക്കുന്ന രാജകുടുംബാംഗങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ചാൾസ് മൂന്നാമൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. രാജകുടുംബാംഗങ്ങൾ എന്ന നിലയിൽ നൽകുന്ന ചുമതലകൾ വഹിക്കാത്തവർക്ക് ആവശ്യമില്ലാത്ത പ്രാധാന്യം നൽകുന്നത് ഒഴിവാക്കുമെന്നും അദ്ദേഹം സൂചൻ നൽകിയിരുന്നു. ഇപ്പോൾ ഇതാ ആ വാക്കുകൾ പ്രവർത്തിയിലാവുകയാണ്.

കൊട്ടാരവും നാടും വിട്ട് അമേരിക്കയിൽ കുടുംബത്തോടൊപ്പം താമസമാക്കിയ, മകൻ ഹാരി രാജകുമാരന്റെ പ്രാധാന്യം വെട്ടിക്കുറച്ചുകൊണ്ടാണ് ചാൾസ് നടപടികൾ ആരംഭിച്ചിരിക്കുന്നത്. രാജകുടുംബത്തിന്റെ ചുമതലകൾ ഉപേക്ഷിച്ചു പോയ ഹാരിക്കും മേഗനും രാജകുടുംബത്തിന്റെ വെബ്സൈറ്റിൽ സുപ്രധാനമായ സ്ഥാനം നഷ്ടപ്പെടുകയാണ്. വില്യമിനും കെയ്റ്റിനും തൊട്ടു പുറകിൽ ഉണ്ടയിരുന്ന അവർ ഇരുവരേയും ആനി രാജകുമാരിക്കും എഡ്വേർഡ് രാജകുമാരനുംഒക്കെ പുറകിലായിട്ടാണ് ഇപ്പോൾ കാണാൻ കഴിയുക.

തങ്ങളുടെ മക്കൾക്ക് രാജകുമാരൻ/ രാജകുമാരി പദവികൾ രാജാവ് നൽകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ഹാരിയും മേഗനും. അതിനിടയിലാണ് പ്രതീക്ഷിക്കാത്ത ഇത്തരമൊരു തിരിച്ചടി അവർക്ക് ലഭിക്കുന്നത്. രാജ്ഞിയുടെ അകന്ന ബന്ധുവും, കിരീടാവകാശത്തിനുള്ള പട്ടികയിൽ 56-ാം സ്ഥാനക്കാരിയുമായ അലക്സാൻഡ്ര രാജകുമാരിക്കും പുറകിലാണ് ഇപ്പോൾ ഹാരിയുടെയും മേഗന്റെയും സ്ഥാനം. അതുമാത്രമല്ല തിരിച്ചടിയുടെ ശക്തികൂട്ടുന്നത്. ഇപ്പോൾ രാജകുടുംബത്തിന്റെ വെബ്സൈറ്റിൽ ഹാരിക്കും മേഗനും പുറകിലായി ഒരേയൊരാൾ മാത്രമേയുള്ളു, ആൻഡ്രു രാജകുമാരൻ.

അമേരിക്കയിൽ ലൈംഗികാപവാദ കേസിൽ കുരുങ്ങിയതിനെ തുടർന്ന് രാജപദവികൾ നഷ്ടമായ ആൻഡ്രൂ രാജകുമാരൻ മാത്രമാൺ' ഇപ്പോൾ രാജകുടുംബത്തിൽ ഹാരിയേക്കാൾ പ്രസക്തി കുറഞ്ഞ വ്യക്തി എന്നത് ഹാരിക്കേറ്റ ഏറ്റവും വലിയൊരു അടി തന്നെയാണ്. രാജകുടുംബാംഗം എന്നനിലയിലുള്ള ചുമതലകൾ വഹിക്കാത്തതുകൊണ്ടാണ് ഇരുവരുടേയും സ്ഥാനം താഴോട്ട് ആക്കിയതെന്ന് കൊട്ടാരം വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പ്രസ്തുത ചുമതലകൾ പല വിധത്തിൽ നിർവ്വഹിക്കുന്നവരാൺ' അവർക്ക് മുകളിൽ ഉള്ളത്.

നേരത്തേ രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾനടന്നപ്പോൾ രണ്ടാം നിരയിലായിരുന്നു ഹാരിക്കും മേഗനും ഇരിപ്പടമൊരുക്കീയിരുന്നത്. അതിനുമുൻപായി രാജ്ഞിയുടെ പ്ലാറ്റിനം ജൂബിൽ ആഘോഷങ്ങളോടനുബന്ധിച്ച് സെയിന്റ് പോൾ കത്തീഡ്രലിൽ നടന്ന ചടങ്ങുകളിലും രാജ്ഞിയുടെ ബന്ധുക്കൾക്ക് പുറകിലായിട്ടായിരുന്നു ഇരുവർക്കും ഇരിപ്പടം ഒരുക്കിയിരുന്നത്. വില്യം രാജകുമാരനും മൂന്ന് മക്കൾക്കും ശേഷം കിരീടാവകാശത്തിന്റെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഹാരി എന്നതോർക്കണം.

കിരീടാവകാശ പട്ടികയിൽ ഹാരിയുടെ തൊട്ടുപുറകിലായി ഹാരിയുടെ മക്കളുടെ പേരും നൽകിയിട്ടുണ്ട്. എന്നാൽ, രാജപദവികൾ ഒന്നും തന്നെ പരാമർശിക്കാതെ മാസ്റ്റർ ആർച്ചി മൗണ്ട്ബാറ്റൺ വിൻഡ്സർ, മിസ് ലിലിബെർ മൗണ്ട് ബാറ്റൻ - വിൻഡ്സർ എന്നാണ് എഴുതിയിരിക്കുന്നത്. 1917-ൽ ജോർജ്ജ അഞ്ചാമൻ രാജാവ് നടപ്പിൽ വരുത്തിയ നിയമമനുസരിച്ച്, എലിസബത്ത് രാജ്ഞിയുടെ മരണശേഷം സ്വാഭാവികമായും ഹാരിയുടെ മക്കൾക്ക് രാജപദവി കൈവരേണ്ടതാണ്. എന്നാൽ, അത് ഔദ്യോഗികമായി നൽകാൻ ചാൾസ് മൂന്നാമൻ മടിക്കുന്നു എന്ന സൂചനകളും പുറത്ത് വന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP