Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202203Sunday

രണ്ടു പിള്ളേരേം കൂട്ടി നിങ്ങൾ എത്തിക്കോളൂ; എല്ലാ ആഘോഷങ്ങൾക്കും ഒപ്പം ഉണ്ടാവാം; പക്ഷെ നാടകങ്ങൾ ഒന്നും വേണ്ട; ഹാരിക്കും മേഗനും അവസാനം അനുമതി നൽകി രാജ്ഞി; എല്ലാ കുടുംബാംഗങ്ങളേയും ചേർത്ത് പ്ലാറ്റിനം ജൂബിലി നാല് ദിവസം നീളുന്ന ദേശീയ ഉത്സവമാക്കാൻ ബക്കിങ്ഹാം പാലസ്

രണ്ടു പിള്ളേരേം കൂട്ടി നിങ്ങൾ എത്തിക്കോളൂ; എല്ലാ ആഘോഷങ്ങൾക്കും ഒപ്പം ഉണ്ടാവാം; പക്ഷെ നാടകങ്ങൾ ഒന്നും വേണ്ട; ഹാരിക്കും മേഗനും അവസാനം അനുമതി നൽകി രാജ്ഞി; എല്ലാ കുടുംബാംഗങ്ങളേയും ചേർത്ത് പ്ലാറ്റിനം ജൂബിലി നാല് ദിവസം നീളുന്ന ദേശീയ ഉത്സവമാക്കാൻ ബക്കിങ്ഹാം പാലസ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ചരിത്ര പ്രാധാന്യമുള്ള, എലിസബത്ത് രാജ്ഞിയുടേ കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിൽആഘോഷങ്ങളിൽ പങ്കെടുക്കാൻ ഹാരിക്കും മേഗനും അനുമതി നൽകിയിരിക്കുകയാണ് രാജ്ഞി. കുടുംബം മൊത്തം ഒരുമിച്ച് ഈ അസുലഭ മുഹൂർത്തം ആഘോഷിക്കണം എന്നാണ് രാജ്ഞി പറയുന്നത്. മാത്രമല്ല, ഇതുവരെ കാണാത്ത ചെറിയ കൊച്ചുമകൾ ലിലിബെറ്റിനെ കാണാനും രാജ്ഞിക്ക് ഏറെ കൊതിയുണ്ട്. വരുന്ന ഞായറാഴ്‌ച്ച ലിലിബെറ്റ് തന്റെ ഒന്നാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ രാജ്ഞി അവർക്കൊപ്പം ചില സ്വകാര്യ നിമിഷങ്ങൾ ചെലവഴിക്കും എന്നാണ് കരുതുന്നത്.

വിൻഡ്സർ കാസിലിലെ രാജ്ഞിയുടെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്നും ഏറെ ദൂരെയല്ലാതുള്ള ഫ്രോഗ്മോർ കോട്ടേജിലായിരിക്കും ഹാരിയും മേഗനും കുട്ടികളും താമസിക്കുക. കുടുംബം ഒന്നടങ്കം ഈ ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴും വലിയ വികാരഭരിതങ്ങളായ കുടുംബ നാടകങ്ങൾ കളിച്ച് ആഘോഷങ്ങളുടെ ശോഭ കെടുത്തരുതെന്ന് രാജ്ഞി എല്ലാവർക്കും മുന്നറിയിപ്പ് നൽകിയിട്ടുള്ളതായി അറിയുന്നു. വരുന്ന വ്യാഴാഴ്‌ച്ച മുതൽ ഞായറാഴ്‌ച്ച വരെ നീളുന്ന ദീർഘമായ വാരാന്ത്യത്തിൽ തന്റെ കുടുംബത്തെ പോലെ രാജ്യവും ഒരുമിച്ച് വരണമെന്ന് രാജ്ഞി ആഗ്രഹിക്കുന്നു എന്നാണ് ഒരു കൊട്ടാരം വക്താവ് പറാഞ്ഞത്.

വെള്ളിയാഴ്‌ച്ച സെയിന്റ് പോൾസ് കത്തീഡ്രലിൽ നടക്കുന്ന രാജ്ഞിക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിൽ ഹാരിയും മേഗനും പങ്കെടുക്കും. അതുപോലെ, ഏതെങ്കിലും ഒരു പൊതു പരിപാടിയിലും ഇവർ പങ്കെടുക്കുമെന്നാണ് ചില വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, എല്ലാ പൊതു പരിപാടികളിലും അവരെ പങ്കെടുപ്പിക്കുമെന്ന പ്രതീക്ഷ വേണ്ട എന്നും വൃത്തങ്ങൾ അറിയിക്കുന്നു.

മുത്തച്ഛനായ ചാൾസ് രാജകുമാരനെ ലിലിബെറ്റ് ആദ്യമായി കാണുന്ന സാഹചര്യത്തിൽ മേഗനും ഹാരിയും കുടുംബാംഗങ്ങൾക്കൊപ്പം ഏറെ സമയം ചെലവഴിക്കാൻ സാധ്യതയുണ്ടേന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ചാൾസിനെ സന്ദർശിക്കുന്ന സമയത്ത് വില്യം രാജകുമാരനും ഉണ്ടാകുമോ എന്നത് വ്യക്തമായിട്ടില്ല. തന്റെ സഹോദരന്റെ നടപടികൾ അത്രയെളുപ്പം പൊറുക്കാവുന്ന ഒന്നല്ല എന്ന നിലപാടാണ് വില്യമിനുള്ളത്.

വരുന്ന വാരാന്ത്യത്തിൽ നടക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 3 ബില്യൺ പൗണ്ട് ബ്രിട്ടീഷുകാർ ചെലവാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിലങ്ങോളമിങ്ങോളമായി 16,000 തെരുവു വിരുന്നുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വാരാന്ത്യത്തിൽ പ്രസന്നമായ, ഊഷ്മളമായ കാലാവസ്ഥ ആയിരിക്കും ഉണ്ടാവുക എന്ന് മെറ്റ് ഓഫീസും പ്രവചിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ആഘോഷങ്ങളുടെ മാറ്റ് കൂടും എന്നതിൽ സംശയമൊന്നുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP