Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ഭാര്യയെ പേടിച്ച് നാട് വിട്ട് ഞങ്ങളെ നന്നാക്കാൻ ഇറങ്ങിയോ...? ബ്രിട്ടന്റെ കോവിഡ് പ്രതിരോധത്തെ കുറിച്ച് അഭിപ്രായം പറഞ്ഞ ഹാരിയെ രൂക്ഷമായി വിമർശിച്ച് സോഷ്യൽമീഡിയ

ഭാര്യയെ പേടിച്ച് നാട് വിട്ട് ഞങ്ങളെ നന്നാക്കാൻ ഇറങ്ങിയോ...? ബ്രിട്ടന്റെ കോവിഡ് പ്രതിരോധത്തെ കുറിച്ച് അഭിപ്രായം പറഞ്ഞ ഹാരിയെ രൂക്ഷമായി വിമർശിച്ച് സോഷ്യൽമീഡിയ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിലെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളും ചികിത്സാ സംവിധാനങ്ങളുമൊന്നും ചില മാധ്യമങ്ങളും ബ്രിട്ടീഷ് ജനതയിൽ ചിലരും പെരുപ്പിച്ച് കാട്ടുന്നത് പോലെ അത്ര മോശമൊന്നുമല്ലെന്ന് യുഎസിലിരുന്ന് അഭിപ്രായപ്പെട്ട ഹാരി രാജകുമാരനെ സോഷ്യൽ മീഡിയയിലൂടെ പൊങ്കാലയിട്ട് അദ്ദേഹത്തിന്റെ വിമർശകർ രംഗത്തെത്തി. ഭാര്യ മേഗൻ മാർകിളിനെ പേടിച്ച് യുകെയിൽ നിന്നും പെട്ടിയും കിടക്കയുമെടുത്ത് കാനഡയിലേക്കും തുടർന്ന് യുഎസിലേക്കും നാട് വിട്ട് വലിയ വായിൽ അഭിപ്രായം പറഞ്ഞ് തങ്ങളെ നന്നാക്കാൻ ശ്രമിക്കേണ്ടെന്നാണ് ചില സോഷ്യൽ മീഡിയ യൂസർമാർ ഹാരിക്കെതിരെ തുറന്നടിച്ചിരിക്കുന്നത്.

ഭാര്യയുടെ താളത്തിന് തുള്ളി രാജകീയ പദവികളെയും രാജകുടുംബത്തെയും ഉപേക്ഷിച്ച് നാട് വിട്ട ഹാരിയുടെ നടപടിയിലുള്ള ചില രാജഭക്തരുടെ ധാർമിക രോഷമാണ് ഇന്നലെ സോഷ്യൽ മീഡിയിയലൂടെ അണപൊട്ടിയൊഴുകിയിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.ഡിക്ലാസിഫൈഡ് പോഡ്കാസ്റ്റിന് വേണ്ടി നൽകിയ ഒരു ഇന്റർവ്യൂവിലാണ് വിവാദ അഭിപ്രായപ്രകടനം നടത്തി ഹാരി പുലിവാൽ പിടിച്ചിരിക്കുന്നത്. ഇത്തരമൊരു അഭിപ്രായപ്രകടനം നടത്താൻ ഹാരിക്ക് എന്ത് യോഗ്യതയാണുള്ളതെന്നാണ് ആന്റിബോഡി ടെസ്റ്റുകൾക്ക് നേതൃത്വം നൽകുന്ന എക്സ്പർട്ട് പ്രഫസറും നമ്പർ പത്തിലെ മുൻ അഡൈ്വസറുമായ കരോൾ സികോറ ക്രോധത്തോടെ ചോദിച്ചിരിക്കുന്നത്. എൻഎച്ച്എസിന് വേണ്ടി 23 മില്യൺ പൗണ്ട് സമാഹരിച്ചിരിക്കുന്ന ക്യാപ്റ്റൻ ടോം മൂറിനെ പ്രശംസിക്കാനും ലോസ് ഏയ്ജൽസിലുള്ള ഹാരി മറന്നിട്ടില്ല.

യുകെയിൽ കൊറോണ മരണങ്ങളും രോഗബാധയും അപ്രതീക്ഷിതമായി ഉയർന്നിട്ടുണ്ടെങ്കിലും അവിടെ കോവിഡിനെ തുരത്തുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നവെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഇത് സംബന്ധിച്ച് ചില മാധ്യമങ്ങളിൽ വരുന്ന ഇതിന് വിരുദ്ധമായ റിപ്പോർട്ടുകൾ ശരിയല്ലെന്നുമാണ് ഹാരി പോഡ് കാസ്റ്റിനോട് വ്യക്തമാക്കിയിരുന്നത്. ഐസൊലേഷനിലിരിക്കുമ്പോൾ ചില മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ ബ്രിട്ടീഷ് ജനതയെ പരിഭ്രാന്തിയിലാഴ്‌ത്തുന്നുണ്ടെന്നും അതിന്റെ ആവശ്യമില്ലെന്നും രാജ്യത്ത് നല്ല രീതിയിൽ തന്നെയാണ് കൊറോണയ്ക്കെതിരായ നീക്കങ്ങൾ നടത്തുന്നതെന്നും ഹാരി പറയുന്നു.

ഈ അവസരത്തിൽ ഹാരിയുടെ ഇത്തരം അഭിപ്രായപ്രകടനം പ്രകോപനപരമാണെന്നും അദ്ദേഹത്തിന് അതിന് അർഹതയില്ലെന്നുമാണ് സികോറ പറയുന്നത്. രാജ്യത്തെ മാധ്യമങ്ങൾ കൊറോണ പശ്ചാത്തലത്തിൽ ബ്രിട്ടനിലെ യഥാർത്ഥ അവസ്ഥയാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും അത് അഭിനന്ദിക്കപ്പെടേണ്ടതാണെന്നും സികോറ അഭിപ്രായപ്പെടുന്നു. എൻഎച്ച്എസ്, ഡോക്ടർമാര്, നഴ്സുമാർ, മറ്റ് നിർണായക ജീവനക്കാർ എന്നിവരുമായി തോളോട് തോൾ ചേർന്നാണ് ഈ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇവിടുത്തെ മാധ്യമങ്ങൾ പിന്തുണയേകുന്നതെന്നും സികോറ അഭിപ്രായപ്പെടുന്നു.

ഹോളിവുഡിലെ തന്റെ മാൻഷനിലിരുന്ന് ഹാരി ബ്രിട്ടീഷ് മാധ്യമങ്ങളെ കുറ്റം പറയരുതെന്ന് ട്വീറ്റ് ചെയ്ത് പിയേർസ് മോർഗനും രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ രാജ്യത്തുള്ള യാഥാർത്ഥ്യമാണ് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നതെന്നും ഇവിടുത്തെ പ്രതിസന്ധിയുടെ ആഴമാണ് അവർ വെളിപ്പെടുത്തുന്നതെന്നും അതിനവരെ ഹാരി കുറ്റം പറയരുതെന്നും മോർഗൻ ഓർമിപ്പിക്കുന്നു.താൻ മുന്നോട്ട് വയ്ക്കുന്ന ആരോപണങ്ങൾക്ക് തെളിവേകാൻ ഹാരി ബാധ്യസ്ഥനാണെന്നാണ് നാഷണൽ കെയർ അസോസിയേഷനിലെ നാഡ്ര അഹമ്മദ് ആവശ്യപ്പെട്ടിരിക്കുന്നത്.ഹെൽത്ത് കെയർ സ്റ്റാഫുകൾ നിലവിലെ സാഹചര്യത്തിൽ മാനസികവും ശാരീരികവുമായി ഏറെ സഹിക്കുന്നുണ്ടെന്നും അത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് അവരെ ഹാരി കുറ്റം പറയേണ്ടതില്ലെന്നും നാഡ്ര പറയുന്നു.ഇവർക്ക് പുറമെ നിരവധി സോഷ്യൽ മീഡിയ യൂസർമാർ ഹാരിയുടെ അനവസരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ലോസ് ഏയ്ജൽസിലെ കൊറോണ സന്നദ്ധ പ്രവർത്തനങ്ങളിൽ ഹാരിയും മേഗനും ഭാഗഭാക്കാകുന്നതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP