Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഏറ്റവും സന്തുഷ്ടമായ രാജ്യങ്ങൾ ഫിൻലൻഡും ഡെന്മാർക്കും തന്നെ; യുദ്ധങ്ങൾ പതിവായിട്ടും ഇസ്രയേലികൾ ഹാപ്പി; അമേരിക്കക്കാരുടെ സന്തോഷം വർഷം തോറും കുറയുന്നു; സങ്കടം മാത്രം മിച്ചമുള്ളത് സുഡാനും അഫ്ഗാനും ആഫ്രിക്കൻ രാജ്യങ്ങൾക്കും; ഇന്ത്യക്കാരെ ബഹുദൂരം പിന്തള്ളി പാക്കിസ്ഥാനികൾ സന്തുഷ്ടർക്കൊപ്പം

ഏറ്റവും സന്തുഷ്ടമായ രാജ്യങ്ങൾ ഫിൻലൻഡും ഡെന്മാർക്കും തന്നെ; യുദ്ധങ്ങൾ പതിവായിട്ടും ഇസ്രയേലികൾ ഹാപ്പി; അമേരിക്കക്കാരുടെ സന്തോഷം വർഷം തോറും കുറയുന്നു; സങ്കടം മാത്രം മിച്ചമുള്ളത് സുഡാനും അഫ്ഗാനും ആഫ്രിക്കൻ രാജ്യങ്ങൾക്കും; ഇന്ത്യക്കാരെ ബഹുദൂരം പിന്തള്ളി പാക്കിസ്ഥാനികൾ സന്തുഷ്ടർക്കൊപ്പം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: സന്തോഷത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങളുടെ റാങ്കിങ് നിർവഹിക്കുന്ന ദി വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നു. ഇത് പ്രകാരം ലോകത്തിലെ 156 രാജ്യങ്ങളുടെ റാങ്കിംഗാണ് നിർവഹിച്ചിരിക്കുന്നത്. പുതിയ റിപ്പോർട്ട് അനുസരിച്ച് ലോകത്തിൽ ഏറ്റവും സന്തുഷ്ടമായ രാജ്യങ്ങൾ ഫിൻലൻഡും ഡെന്മാർക്കും തന്നെയാണ്. യുദ്ധങ്ങൾ പതിവായിട്ടും ഇസ്രയേലികൾ ഹാപ്പിയാണെന്നും വെളിപ്പെട്ടിട്ടുണ്ട്. അമേരിക്കക്കാരുടെ സന്തോഷം വർഷം തോറും കുറയുന്നുവെന്നും സങ്കടം മാത്രം മിച്ചമുള്ളത് സുഡാനും അഫ്ഗാനും ആഫ്രിക്കൻ രാജ്യങ്ങൾക്കെന്നും പുതിയ റാങ്കിങ് വെളിപ്പെടുത്തുന്നു. സന്തോഷത്തിന്റെ കാര്യത്തിൽ ഇന്ത്യക്കാരെ ബഹുദൂരം പിന്തള്ളി പാക്കിസ്ഥാനികൾ മുന്നേറുകയാണ്.

ലോകത്തിലെ ഏറ്റവും സന്തോഷമേറിയ രാജ്യമെന്ന കിരീടം ഫിൻലൻഡിനെ തേടിയെത്തിയിരിക്കുന്നത് തുടർച്ചയായി രണ്ടാം വർഷമാണ്. ലിസ്റ്റിൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിലുള്ളത് നോർഡിക് രാജ്യങ്ങളാണ്. ആയുർദൈർഘ്യം, സാമൂഹിക പിന്തുണ, അഴിമതി തുടങ്ങിയ നിരവധി നിർണായക ഘടകങ്ങളെ അടിസ്ഥാനമാക്കിയാണീ റാങ്കിങ് നിർവഹിച്ചിരിക്കുന്നത്. നോർഡിക് രാജ്യങ്ങളായ ഫിൻലൻഡ്, നോർവേ, ഡെന്മാർക്ക്, സ്വീഡൻ, ഐസ്ലാൻഡ്, തുടങ്ങിയവ ഈ ലിസ്റ്റിലെ മുൻനിരയിൽ സ്ഥാനം പിടിച്ചപ്പോൾ ആദ്യത്തെ പത്ത് സ്ഥാനങ്ങളിലൊന്നിലെത്താൻ ബ്രിട്ടന് സാധിച്ചിട്ടില്ല.

പുതിയ റാങ്കിങ് പ്രകാരം യുകെയ്ക്ക് സന്തോഷത്തിന്റെ കാര്യത്തിൽ വെറും 15ാം സ്ഥാനം മാത്രമേയുള്ളൂ. കഴിഞ്ഞ വർഷം ഇത് 19 ആയിരുന്നുവെന്ന് പരിഗണിക്കുമ്പോൾ സന്തോഷത്തിന്റെ കാര്യത്തിൽ ബ്രിട്ടന്റെ സ്ഥാനം മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ സന്തോഷത്തിന്റെ കാര്യത്തിൽ ബ്രിട്ടൻ ഇസ്രയേൽ, ഓസ്ട്രിയ, കോസ്റ്റ റിക്ക, ഓസ്ട്രേലിയ, ലക്സംബർഗ്, കാനഡ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളേക്കാൾ പുറകിലാണ്. ഹാപ്പിനസ് ഇൻഡെക്സിൽ ഏറ്റവും പുറകിലുള്ളത് നോർത്ത് ആഫ്രിക്കൻ രാജ്യമായ സൗത്ത് സുഡനാണ്.

സമ്പന്നരാജ്യമാണെങ്കിലും സന്തോഷത്തിന്റെ കാര്യത്തിൽ അമേരിക്ക നാൾക്ക് നാൾ പുറകിലോട്ട് പോകുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത് രണ്ടാം വർഷമാണ് യുഎൻ സസ്റ്റയിനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ് വർക്ക് വാർഷിക റിപ്പോർട്ടിന്റെ ഭാഗമായി 117 രാജ്യങ്ങളെ വിലയിരുത്തി അവിടങ്ങളിലെ കുടിയേറ്റക്കാരുടെ സന്തോഷത്തിന്റെയും സുഖകരമായ ജീവിതത്തിന്റെ നിലവാരവും വിലയിരുത്തിയിരുന്നു. സന്തോഷത്തിന്റെ റാങ്ക് ലിസ്റ്റ് 2012ൽ ആദ്യമായി പുറത്തിറക്കിയത് മുതൽ യൂറോപ്പിലെ നോർഡിക് രാജ്യങ്ങളാണ് ഈ ഇൻഡെക്സിൽ മുന്നിൽ നിൽക്കുന്നത്.

അതായത് പത്തിൽ 7.769 സ്‌കോറുകൾ നേടിയ ഫിൻലാൻഡാണ് ഒന്നാം സ്ഥാനത്തുള്ളത്. 7.6 സ്‌കോറുകളുള്ള ഡെന്മാർക്ക് രണ്ടാം സ്ഥാനത്താണ്. 7.554 സ്‌കോറുള്ള നോർവേ മൂന്നാം സ്ഥാനത്തും 7.488 സ്‌കോറുള്ള നെതർലാൻഡ്സ് നാലാം സ്ഥാനത്തുമാണ്. എന്നാൽ ഇൻഡെക്സിൽ ഏറ്റവും പുറകിലുള്ള സൗത്ത് സുഡാന് പത്തിൽ വെറും 2.853 സ്‌കോറുകൾ മാത്രമേയുള്ളൂ. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, അഫ്ഗാനിസ്ഥാൻ, ടാൻസാനിയ, റുവാണ്ട, യെമൻ, മലാവി, സിറിയ, ബോട്സ്വാന, ഹെയ്തി, സിംബാബ്‌വെ തുടങ്ങിയവ അവസാനത്തെ പത്ത് സ്ഥാനങ്ങളിൽ ഉൾപ്പെടുന്നു.

റഷ്യ 68ാം സ്ഥാനത്തും ഫ്രാൻസ് 24ാം സ്ഥാനത്തും ചൈന 93ാം സ്ഥാനത്തുമാണ്.പത്തിൽ 5.653 സ്‌കോറുമായി പാക്കിസ്ഥാന് സന്തോഷത്തിന്റെ കാര്യത്തിൽ 67ാം സ്ഥാനമുണ്ട്. എന്നാൽ ഇന്ത്യയ്ക്ക് പത്തിൽ വെറും 4.015 സ്‌കോർ മാത്രം നേടി സന്തോഷത്തിന്റെ കാര്യത്തിൽ വെറും 140ാം സ്ഥാനം മാത്രമേ നേടാൻ സാധിച്ചിട്ടുള്ളൂ.

ഓരോ രാജ്യത്തെയും ഹാപ്പിനസ് റാങ്കിങ് പട്ടിക താഴെക്കൊടുക്കുന്നു:

 

1. Finland (7.769)

2. Denmark (7.600)

3. Norway (7.554)

4. Iceland (7.494)

5. Netherlands (7.488)

6. Switzerland (7.480)

7. Sweden (7.343)

8. New Zealand (7.307)

9. Canada (7.278)

10. Austria (7.246)

11. Australia (7.228)

12. Costa Rica (7.167)

13. Israel (7.139)

14. Luxembourg (7.090)

15. United Kingdom (7.054)

16. Ireland (7.021)

17. Germany (6.985)

18. Belgium (6.923)

19. United States (6.892)

20. Czech Republic (6.852)

21. United Arab Emirates (6.825)

22. Malta (6.726)

23. Mexico (6.595)

24. France (6.592)

25. Taiwan Province of China (6.446)

26. Chile (6.444)

27. Guatemala (6.436)

28. Saudi Arabia (6.375)

29. Qatar (6.374)

30. Spain (6.354)

31. Panama (6.321)

32. Brazil (6.300)

33. Uruguay (6.293)

34. Singapore (6.262)

35. El Salvador (6.253)

36. Italy (6.223)

37. Bahrain (6.199)

38. Slovakia (6.198)

39. Trinidad and Tobago (6.192)

40. Poland (6.182)

41. Uzbekistan (6.174)

42. Lithuania (6.149)

43. Colombia (6.125)

44. Slovenia (6.118)

45. Nicaragua (6.105)

46. Kosovo (6.100)

47. Argentina (6.086)

48. Romania (6.070)

49. Cyprus (6.046)

50. Ecuador (6.028)

51. Kuwait (6.021)

52. Thailand (6.008)

53. Latvia (5.940)

54. South Korea (5.895)

55. Estonia (5.893)

56. Jamaica (5.890)

57. Mauritius (5.888)

58. Japan (5.886)

59. Honduras (5.860)

60. Kazakhstan (5.809)

61. Bolivia (5.779)

62. Hungary (5.758)

63. Paraguay (5.743)

64. North Cyprus (5.718)

65. Peru (5.697)

66. Portugal (5.693)

67. Pakistan (5.653)

68. Russia (5.648)

69. Philippines (5.631)

70. Serbia (5.603)

71. Moldova (5.529)

72. Libya (5.525)

73. Montenegro (5.523)

74. Tajikistan (5.467)

75. Croatia (5.432)

76. Hong Kong SAR, China (5.430)

77. Dominican Republic (5.425)

78. Bosnia and Herzegovina (5.386)

79. Turkey (5.373)

80. Malaysia (5.339)

81. Belarus (5.323)

82. Greece (5.287)

83. Mongolia (5.285)

84. Macedonia (5.274)

85. Nigeria (5.265)

86. Kyrgyzstan (5.261)

87. Turkmenistan (5.247)

88. Algeria (5.211)

89. Morocco (5.208)

90. Azerbaijan (5.208)

91. Lebanon (5.197)

92. Indonesia (5.192)

93. China (5.191)

94. Vietnam (5.175)

95. Bhutan (5.082)

96. Cameroon (5.044)

97. Bulgaria (5.011)

98. Ghana (4.996)

99. Ivory Coast (4.944)

100. Nepal (4.913)

101. Jordan (4.906)

102. Benin (4.883)

103. Congo (Brazzaville) (4.812)

104. Gabon (4.799)

105. Laos (4.796)

106. South Africa (4.722)

107. Albania (4.719)

108. Venezuela (4.707)

109. Cambodia (4.700)

110. Palestinian Territories (4.696)

111. Senegal (4.681)

112. Somalia (4.668)

113. Namibia (4.639)

114. Niger (4.628)

115. Burkina Faso (4.587)

116. Armenia (4.559)

117. Iran (4.548)

118. Guinea (4.534)

119. Georgia (4.519)

120. Gambia (4.516)

121. Kenya (4.509)

122. Mauritania (4.490)

123. Mozambique (4.466)

124. Tunisia (4.461)

125. Bangladesh (4.456)

126. Iraq (4.437)

127. Congo (Kinshasa) (4.418)

128. Mali (4.390)

129. Sierra Leone (4.374)

130. Sri Lanka (4.366)

131. Myanmar (4.360)

132. Chad (4.350)

133. Ukraine (4.332)

134. Ethiopia (4.286)

135. Swaziland (4.212)

136. Uganda (4.189)

137. Egypt (4.166)

138. Zambia (4.107)

139. Togo (4.085)

140. India (4.015)

141. Liberia (3.975)

142. Comoros (3.973)

143. Madagascar (3.933)

144. Lesotho (3.802)

145. Burundi (3.775)

146. Zimbabwe (3.663)

147. Haiti (3.597)

148. Botswana (3.488)

149. Syria (3.462)

150. Malawi (3.410)

151. Yemen (3.380)

152. Rwanda (3.334)

153. Tanzania (3.231)

154. Afghanistan (3.203)

155. Central African Republic (3.083)

156. South Sudan (2.853)

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP