Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാന്റെ പുതിയ ഭരണാധികാരിയായി ഹൈതം ബിൻ താരിഖ് അൽ സെയ്ദ് ചുമതലയേറ്റു; പുതിയ ഭരണാധികാരിയെ തിരഞ്ഞെടുത്തത് കുടുംബ കൗൺസിൽ കൂടിയശേഷം; പിൻഗാമിയായി എത്തിയത് സുൽത്താൻ ഖാബുസിന്റെ കുറിപ്പ് പ്രകാരം

മറുനാടൻ ഡെസ്‌ക്‌

മസ്‌ക്കറ്റ്: ഒമാന്റെ പുതിയ ഭരണാധികാരിയായി ഹൈതം ബിൻ താരിഖ് അൽ സെയ്ദ് ചുമതലയേറ്റു. സുൽത്താൻ ഖാബൂസ് ബിൻ സയിദ് അൽ സയിദിന്റെ നിര്യാണത്തെ തുടർന്നാണ് ഹൈതം ബിൻ താരിഖിനെ പുതിയ ഭരണാധികാരിയായി തെരഞ്ഞെടുത്തത്.

രാജകുടുംബത്തിന്റെ ഫാമിലി കൗൺസിൽ യോഗം ചേർന്നാണ് മുൻ സാംസ്‌കാരിക മന്ത്രി കൂടിയായ ഹൈതം ബിൻ താരിഖിനെ പുതിയ ഭരണാധികാരിയായി പ്രഖ്യാപിച്ചത്. ശനിയാഴ്ച രാവിലെ ഫാമിലി കൗൺസലിനു മുന്നിൽ ഹൈതം ബിൻ താരിഖ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

തന്റെ പിൻഗാമിയുടെ പേരെഴുതി സുൽത്താൻ ഖാബൂസ് സൂക്ഷിച്ചിരുന്നു. ഈ കത്ത് തുറന്നാണ് ഹൈതം ബിൻ താരിഖിനെ പുതിയ ഭരണാധികാരിയായി നിശ്ചയിച്ചത്. എല്ലാ രാജ്യങ്ങളുമായും സമാധാനപരമായ സഹവർത്തിത്വവും സൗഹൃദബന്ധവും സ്ഥാപിക്കുമെന്ന് അദ്ദേഹം രാജ്യത്തോടുള്ള ആദ്യ സന്ദേശത്തിൽ പറഞ്ഞു. സുൽത്താൻ ഖാബൂസ് പുലർത്തിയ നയങ്ങൾ തന്നെയാവും രാജ്യം തുടരുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുൽത്താൻ ഖാബൂസിന്റെ മരണത്തിൽ അനുശോചിച്ച് ഒമാൻ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പതാക 40 ദിവസം പകുതി താഴ്‌ത്തി കെട്ടാനും ഒമാൻ തീരുമാനിച്ചു. അറബ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കാലം ഭരണാധികാരി ആയിരുന്ന ആളാണ് സുൽത്താൻ ഖാബൂസ്. മരണകാരണം എന്താണെന്ന് അറിവായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP