Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടൽ വഴി എത്തി വെടി ഉതിർത്തു; ബെൽറ്റ് ബോംബ് പൊട്ടിക്കും മുമ്പ് പൊലീസ് വെടി വച്ചിട്ടു; ഈജിപ്തിലെ റിസോർട്ടിൽ പതാകയുമായി എത്തിയ ഭീകരരെ കീഴ്‌പ്പെടുത്തിയത് ഇങ്ങനെ

കടൽ വഴി എത്തി വെടി ഉതിർത്തു; ബെൽറ്റ് ബോംബ് പൊട്ടിക്കും മുമ്പ് പൊലീസ് വെടി വച്ചിട്ടു; ഈജിപ്തിലെ റിസോർട്ടിൽ പതാകയുമായി എത്തിയ ഭീകരരെ കീഴ്‌പ്പെടുത്തിയത് ഇങ്ങനെ

കെയ്‌റോ; ഇസ്ലാമിക് സ്റ്റേറ്റ് അഴിച്ചു വിടുന്ന കടുത്ത ഭീകരവാദത്തിന്റെ അലയൊലികൾ ലോകമാസകലം കടുത്ത ഭീതി അഴിച്ച് വിടുന്ന കാലമാണിത്. പാരീസാക്രണമത്തിന് ശേഷം അവർ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ശക്തവും രക്തരൂക്ഷിതവുമായ ആക്രമണം അഴിച്ച് വിടുമെന്ന ഭീഷണിയുയർത്തുന്നുമുണ്ട്. പലയിടങ്ങളിൽ ആക്രമണം നടത്താനുള്ള അവരുടെ ശ്രമങ്ങൾക്ക് സുരക്ഷാസേന തന്ത്രപൂർവം തടയിടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഈജിപ്തിൽ ആക്രമണം നടത്താനുള്ള ഐസിസ് ആത്മഹത്യാ ബോംബറുടെ ശ്രമം അധികൃതർ അട്ടി മറിച്ചിരിക്കുകയാണ്. ഈജ്പിതിലെ ഹർഗദയിലുള്ള ബെല്ല വിസ്റ്റ റിസോർട്ടിന് നേരെ ആക്രമണം നടത്താൻ രണ്ട് ഐസിസ് ഭീകരർ എത്തുകയും അതിലൊരാളെ പൊലീസ് വെടിവ്ച്ച് കൊല്ലുകയുമായിരുന്നു.കടൽ വഴിയാണ് ഇവർ ഐസിസ് പതാകയും ബെൽറ്റ് ബോംബും തോക്കുകളുമായി എത്തിയ ഇവർ വെടിയുതിർത്ത് ഭീതി സൃഷ്ടിച്ച് അരയിലെ ബെൽറ്റ് ബോംബ് പൊട്ടിക്കാൻ ശ്രമിക്കും മുമ്പ് പൊലീസ് വെടിവച്ചിടുകയായിരുന്നു. വെടിവയ്പിൽ രണ്ടാമത്തെ ഭീകരന് സാരമായ പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

പ്രസ്തുത റെഡ് സീ റിസോർട്ടിൽ യൂറോപ്യൻ ടൂറിസ്റ്റുകൾ തിങ്ങി നിറഞ്ഞ സമയത്ത് ആക്രമണം നടത്തി നിരവധി പേരെ വധിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. വെടിയേറ്റ് വീഴുന്നതിന് മുമ്പ് ടൂറിസ്റ്റുകൾക്ക് നേരെ ആക്രമണം തുടങ്ങിയിരുന്നു. ഇതിൽ മൂന്ന് യൂറോപ്യൻ ടൂറിസ്റ്റുകൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അരയിൽ ആത്മഹത്യ ബോംബ് ധരിച്ചയാളാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചിരിക്കുന്നത്. വെടിവയ്പിൽ പരുക്കേറ്റ് വീണ് രണ്ടാമത്തെ ഭീകരന്റെ കൈവശം ഒരു കത്തിയുണ്ടായിരുന്നു. രണ്ടു പേരും ഹോട്ടലിന്റെ പുറത്തുള്ള റസ്റ്റോറന്റിൽ നിന്നും വന്ന് ടൂറിസ്റ്റുകളെ ആക്രമിക്കാൻ തുടങ്ങുകയായിരുന്നു. വെടിയേറ്റ് മരിച്ച ഭീകരൻ കെയ്‌റോയുടെ അടുത്തുള്ള പ്രദേശമായ ഗിസയിലെ വിദ്യാർത്ഥിയാണെന്നാണ് ഈജിപ്ഷ്യൻ അധികൃതർ വെളിപ്പെടുത്തിയിരിക്കുന്നത്.

പൊലീസിന്റെ വെടിയേറ്റ് വീണ ഭീകരനെ കുറിച്ചുള്ള വീഡിയോ സംഭവത്തിന് ശേഷം ഫേസ്‌ബുക്കിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വെടിവയ്പിൽ പരുക്കേറ്റ ടൂറിസ്റ്റുകളിൽ രണ്ടുപേർ ഓസ്ട്രിയക്കാരും ഒരാൾ സ്വീഡൻ കാരനുമാണ്. ഇവരെ ഹോസ്പിറ്റലിൽ കൊണ്ടു പോയി ട്രീറ്റ്‌മെന്റിന് ശേഷം ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഹോട്ടലിന്റെ പുറത്ത് നിന്നും കടൽ വഴിയെത്തിയ ഭീകരർ ഒരു വനിതാ ടൂറിസ്റ്റിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പിടിക്കുകയും അവരെ ഹോട്ടൽ ലോബിയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് ഭീകരൻ സ്ത്രീയുടെ കഴുത്തിന് കത്തി ചേർത്ത് ഭീഷണി മുഴക്കാൻ തുടങ്ങിയപ്പോൾ പൊലീസിന്റെ വെടിയേറ്റ് മരിക്കുകയുമായിരുന്നു. ഇയാളുടെ അരയിൽ നിന്നാണ് ആത്മഹത്യാ ബോംബ് കണ്ടെടുത്തിരിക്കുന്നത്.

ഗിസ പിരമിഡിന് സമീപത്ത് കെയ്‌റോയിലുള്ള ഒരു ഹോട്ടലിൽ ഈ സംഭവത്തിന്റെ ഒരു ദിവസം മുമ്പ് ആക്രമണം നടന്നിരുന്നു. അതിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റിൽ അഫിലിയേറ്റ് ചെയ്ത പ്രാദേശിക ഭീകര സംഘടന ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ വ്യാഴാഴ്ച നടന്ന പ്രസ്തുത ആക്രമണത്തിൽ ആർക്കും പരുക്കേറ്റിരുന്നില്ല. ബെല്ല വിസ്റ്റ റിസോർട്ടിൽ നടന്ന ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ബ്രിട്ടീഷ്ദമ്പതികളായ കൈലെ ഹാഡെനും മാർക്ക് ഹിഗിൻസും റിസോർട്ടിലെത്തിയിരുന്നത്.തങ്ങൾ ബാഗുകൾ റിസോർട്ടിൽ വച്ച് ബീച്ചിലൂടെ വെറുതെ നടക്കുമ്പോഴാണ് അഞ്ച് വെടിയൊച്ചകൾ കേട്ടതെന്ന് അവർ പറയുന്നു.തോക്കും കത്തിയും ബോംബുമായെത്തിയ രണ്ട് ഭീകരർ റിസോർട്ടിൽ ആക്രമണം നടത്തുകയായിരുന്നുവെന്നാമ് ഈജിപ്ഷ്യൻ മിനിസ്ട്രി ഓഫ് ദി ഇന്റീരിയർ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റിൽ അഫിലിയേറ്റ് ചെയ്ത രാജ്യത്തെ ഒരു ഭീകര സംഘടന ഇവിടെ കടുത്ത ആക്രമണ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. ഇവിടുത്ത ചില ഭാഗങ്ങളിൽ കലാം നിലവിലുണ്ട്. പ്രധാനമായും സിനായി പെനിസുലയിലാണ് ഇതുള്ളത്.പിന്നീട് മെയിൻ ലാൻഡിന്റെ ചില ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈജിപ്തിലെ തന്ത്രപ്രധാനമായ ടൂറിസ്റ്റ്‌കേന്ദ്രമായ ഹർഗദയിലെ റിസോർട്ടിൽ നടന്നിരിക്കുന്ന ആക്രമണത്തിന് അത്യധികമായ ഗൗരവമാണ് അധികൃതർകൽപിക്കുന്നത്. റഷ്യയുടെവിമാനം സിനായി പ്രദേശത്ത് വച്ച് വെടിവച്ചിട്ടതിന്റെ ഉത്തരവാദിത്വം ഇവിടുത്ത ഐസിസ് അഫിലിയേറ്റ് സംഘടന ഏറ്റെടുത്തിരുന്നു. വിമാന ദുരന്തതിൽ 224 പേരായിരുന്നു കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP