Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷൂട്ടിങ്ങിനിടെ നടന്റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു; സംവിധായകന് പരിക്ക്; വെടിയേറ്റത് മുതിർന്ന നടൻ അലെക് ബാൾഡ്വിന്നിന്റെ തോക്കിൽ നിന്ന്

ഷൂട്ടിങ്ങിനിടെ നടന്റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു; സംവിധായകന് പരിക്ക്; വെടിയേറ്റത് മുതിർന്ന നടൻ അലെക് ബാൾഡ്വിന്നിന്റെ തോക്കിൽ നിന്ന്

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ഷൂട്ടിങ്ങിനിടെ നായക നടന്റെ തോക്കിൽനിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. വെടിയേറ്റ് ഛായാഗ്രാഹക ഹലൈന ഹച്ചിൻസ് (42) ആണ് മരിച്ചത്. വെടിയേറ്റ് ചിത്രത്തിന്റെ സംവിധായകന് പരിക്കേറ്റിട്ടുണ്ട്. മുതിർന്ന നടൻ അലെക് ബാൾഡ്വിന്നിന്റെ തോക്കിൽനിന്നാണ് ഇവർക്ക് പരിക്കേറ്റത്. ന്യൂ മെക്‌സിക്കോയിൽ റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് അപകടം.

വെടിയേറ്റ ഹലൈനയെ ഹെലികോപ്റ്ററിൽ ന്യൂമെക്സിക്കോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംവിധായകൻ ജോയൽ സൂസയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹം ചികിത്സയിലാണ്. ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന കളിത്തോക്കിൽ നിന്നാണ് ഇരുവർക്കും വെടിയേറ്റത്.

സംഭവിച്ചത് എന്താണെന്ന് അറിയുന്നതിനായി ബാൾഡ് വിന്നിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.എന്നാൽ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP