Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കിരീടാവകാശിയെന്ന് കരുതപ്പെട്ടിരുന്ന പോപ്പ് സ്റ്റാർ കൂടിയായ മുൻ പ്രസിഡന്റിന്റെ മകളെ മാനസിക രോഗാശുപത്രിയിലടച്ചു; വർഷങ്ങൾ ഭരിച്ച ഉസ്‌ബെക്കിസ്ഥാൻ ഏകാധിപതി മരിച്ചപ്പോൾ മകൾ അഴിക്കുള്ളിൽ

കിരീടാവകാശിയെന്ന് കരുതപ്പെട്ടിരുന്ന പോപ്പ് സ്റ്റാർ കൂടിയായ മുൻ പ്രസിഡന്റിന്റെ മകളെ മാനസിക രോഗാശുപത്രിയിലടച്ചു; വർഷങ്ങൾ ഭരിച്ച ഉസ്‌ബെക്കിസ്ഥാൻ ഏകാധിപതി മരിച്ചപ്പോൾ മകൾ അഴിക്കുള്ളിൽ

താഷ്‌കന്റ്: വർഷങ്ങളോളം ഉസ്‌ബെക്കിസ്ഥാനിൽ ഏകാധിപതിയെ പോലെ ഭരണം നടത്തിയ പ്രസിഡന്റ് ഇസ്ലാം കരിമോവ് അന്തരിച്ചത് ഇക്കഴിഞ്ഞ സെപ്റ്റംബർ രണ്ടിനാണ്. ഇതോടെ കരിമോവിന്റെ പിൻഗാമിയായി ഇപ്പോൾ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നത് ഷാവ്കാറ്റ് മിർഷിയോവ് ആണ്. എന്നാൽ, അധികാരം എല്ലായിടത്തും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതു പോലെ ഇവിടെയും സംഭവിച്ചു എന്നാണ് മധ്യമാവാർത്തകൽ. ഇസ്ലാം കരിമോവിന്റെ മകളും അതികോടീശ്വരിയുമായ ഗുൽനാര കരിമോവയെ തടവിൽ പാർപ്പിച്ചിരിക്കയാണെന്നാണ് വാർത്തകൾ. മാനസിക രോഗിയാക്കി മുദ്രകുത്തി താഷ്‌ക്കന്റിലെ മാനസിക രോഗാശുപത്രിയിൽ തള്ളിയതിന് പിന്നിൽ ഭരണത്തിന്റെ ഇപ്പോഴത്തെ അവകാശിയായ ഷാവ്കാറ്റ് മിർഷിയോവ് ആണെന്നാണ് ആക്ഷേപം.

44 വയസുകാരിയായ ഗുൽനാര കരിമോവ മുൻ യുഎസ്എസ്ആറിലെ അതിസമ്പന്ന വനിതകളിൽ ഒരാളായിരുന്നു. ഹാവാർഡ് യൂണിവേഴ്‌സിറ്റിയിൽ പഠിച്ച സെലിബ്രിറ്റികൾക്കു മോഡലുകൾക്കുമൊപ്പം ചുവടുവച്ച് രാജകുമാരിയെ പോലെ ജീവിച്ച ഇവർ ഉസ്‌ബെക്ക് പ്രസിഡന്റ് ആകുമെന്ന് കരുതിയവർ ഏറെയാണ്. പോപ്പ് സ്റ്റാർ കൂടിയായ ഗുൽനാര പ്രസിഡന്റ് ആവുന്നത് തടയാൻ വേണ്ടിയാണ് ഷാവ്കാറ്റ് മിർഷിയോവ് അവരെ മാനസിക രോഗിയാക്കിയതെന്നാണ് വാർത്തകൾ.

ഉത്തത വൃത്തങ്ങൾ നൽകിയ വിവരം അനുസരിച്ച് അവരെ മാനസിക രോഗചികിത്സാ കേന്ദ്രത്തിലെത്തിച്ചു എന്നാണ് ഉസ്‌ബെക്ക് ഫേസ്‌ബുക്ക് കമ്മ്യൂണിറ്റി (ഹെൽത്ത് ടു കരിമോവ) പുറത്തുവിട്ടത്. പോപ്പാസ്റ്റാറായും റാമ്പിലെ തിളങ്ങുന്ന മോഡലായും തിളങ്ങിയ ഇവർ ആളുകളോട് ഇടപഴകുന്നതിൽ മികവുപുലർത്തിയ വ്യക്തിയായിരുന്നു. രാജ്യത്തിന്റെ നല്ലൊരു ഡിപ്ലോമാറ്റ് കൂടിയായിരുന്നു അവരെന്നും പറയുന്നവർ ഏറെയാണ്.

2013ൽ ഇവരുടെ അർദ്ധനഗ്നചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ അന്ന് മുതൽ തന്നെ ഇവരുടെ പ്രസിഡന്റ് പദവി തുലാസിലാണെന്ന വിധത്തിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ അപ്പോഴൊക്കെ ഉസ്‌ബെക്കിസ്ഥാന്റെ ഉരുക്കുപ്രസിഡന്റായി ഇസ്ലാം കരിമോവ് ഉണ്ടായിരുന്നു എന്നതിനാൽ മറ്റ് ചർച്ചകളൊന്നും നടന്നില്ല. ആ്ത്യാഢംബരത്തിനായി ഇവർ അഴിമതി നടത്തിയെന്ന വിധത്തിൽ ആരോപണങ്ങളും ഉയർന്നിരുന്നു. കരിമോവ കുടുംബത്തിനുള്ള സ്വിസ് ബാങ്കിലെ നിക്ഷേപങ്ങളൊക്കെ ആരോപണ വിധേയമായെങ്കിലും ശക്തനായ എതിരാളികൾ എല്ലാത്തതിനാൽ അതൊന്നും ചോദ്യം ചെയ്യാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല.

അഴിമതി ആരോപണങ്ങളുടെ പേരിൽ കഴിഞ്ഞ വർഷം ഗുൽനാര കരിമോവ വീട്ടുതടങ്കലിൽ കഴിയേണ്ടി വന്നിട്ടുണ്ട്. അമേരിക്കയിലും സ്വിറ്റ്‌സർലൻഡിലുമായി സാമ്പത്തിക നിക്ഷേപം ഇവർക്കുണ്ടെന്ന ആരോപണവും ശക്തമായിരുന്നു. ഇമാൻ എന്ന 18കാരിയുടെ മാതാവ് കൂടിയാണ് ഗുൽനാര കരിമോവ. ഒരു മകനും അവർക്കുണ്ട്. എന്നാൽ 2014ന് ശേഷം ഇവരെ അധികമാരും പുറംലോകത്ത് കണ്ടിട്ടില്ല. മകൻ ബ്രിട്ടലിനാണ് താമസിക്കുന്നത്. 1989 മുതൽ മുൻ സോവിയറ്റ് റിപ്പബ്ലികിന്റെ നേതാവായി മുൻ പ്രസിഡന്റ് ഇസ്ലാം കരിമോവ് രംഗത്തുണ്ട്. ഉസ്‌ബെക്കിസ്ഥാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നതനായ നേതാവ് കൂടിയായിരുന്നു അദ്ദേഹം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP