Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഗൾഫിൽ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് നാല് മലയാളികൾ കൂടി; ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 336 ആയി

ഗൾഫിൽ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് നാല് മലയാളികൾ കൂടി; ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 336 ആയി

സ്വന്തം ലേഖകൻ

റിയാദ്: കോവിഡ് ബാധിച്ച് സൗദിയിൽ രണ്ട് മലയാളികൾ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി സൈനുദ്ദീൻ (65), മേപ്പാടി സ്വദേശി അഷ്‌റഫ് (48) എന്നിവരാണ് മരിച്ചത്. ഇതുൾപ്പെടെ ഇന്ന് ഗൾഫിൽ നാല് മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു.

നേരത്തെ ഒമാനിൽ രണ്ട് മലയാളികളുടെ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഇരിങ്ങാലക്കുട സ്വദേശി ജോയ് (61), കൊറ്റനെല്ലൂർ സ്വദേശി ജോൺ (67) എന്നിവരാണ് മരിച്ചത്. ഇരുവരും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 336 ആയി.

അതിനിെട കുവൈത്തിൽ 300 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 59,204 പേർക്കാണ് വൈറസ് ബാധിച്ചത്. ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 408 ആയി.

639 പേരാണു ഇന്ന് രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 49,687 ആയി. 9109 പേരാണു ചികിൽസയിൽ കഴിയുന്നത്. 132 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നണ്ടന്നും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP