Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രംപ് മുതൽ പുട്ടിൻ വരെയുള്ളവരുടെ നോട്ടപ്പുള്ളിയായി; കാലാവസ്ഥാ അഭയാർത്ഥികളുടെ പ്രതീക്ഷയായി മാറിയ 16കാരിയെ കാത്തിരിക്കുന്നത് സമാധാനത്തിനുള്ള നൊബേൽ സമ്മാനം; അടുത്തയാഴ്ച പ്രഖ്യാപനം ഉണ്ടാവുമ്പോൾ ഗ്രേറ്റ തൻബർഗിന് തന്നെ ഭാഗ്യമെന്ന് സൂചനകൾ

ട്രംപ് മുതൽ പുട്ടിൻ വരെയുള്ളവരുടെ നോട്ടപ്പുള്ളിയായി; കാലാവസ്ഥാ അഭയാർത്ഥികളുടെ പ്രതീക്ഷയായി മാറിയ 16കാരിയെ കാത്തിരിക്കുന്നത് സമാധാനത്തിനുള്ള നൊബേൽ സമ്മാനം; അടുത്തയാഴ്ച പ്രഖ്യാപനം ഉണ്ടാവുമ്പോൾ ഗ്രേറ്റ തൻബർഗിന് തന്നെ ഭാഗ്യമെന്ന് സൂചനകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ലോകമാകമാനം വ്യാപിച്ച് കൊണ്ടിരിക്കുന്ന അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി കഴിഞ്ഞ ആഴ്ച യുഎന്നിൽ രോഷത്തോടെ സംസാരിച്ച ടീനേജുകാരിയായ ക്ലൈമറ്റ് കാംപയിനർ ഗ്രേറ്റ തൻബർഗിന് ഈ വർഷത്തെ നൊബേൽ സമ്മാനം ലഭിക്കുമെന്ന് സൂചന. ഐക്യരാഷ്ട്ര സഭയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയതിനെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുതൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിൻ വരെയുള്ളവരുടെ നോട്ടപ്പുള്ളിയായി ഈ 16കാരി മാറിയിരുന്നു ഗ്രേറ്റ.അടുത്ത ആഴ്ച നൊബേൽ സമ്മാനം പ്രഖ്യാപിക്കുമ്പോൾ ഗ്രേറ്റയ്ക്ക് തന്നെയായിരിക്കും ഇത് ലഭിക്കുന്നതിനുള്ള സാധ്യതയെന്ന വിധത്തിലുള്ള സൂചനകൾ ശക്തമായിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച യുഎൻ ക്ലൈമറ്റ് സമ്മിറ്റിൽ പങ്കെടുക്കവേ അന്താരാഷ്ട്ര ഡെലിഗേറ്റുകൾ തിങ്ങി നിറഞ്ഞ സദസിലായിരുന്നു കാലാവസ്ഥാ മാറ്റത്തിൽ പ്രതിഷേധിച്ച് ഗ്രേറ്റ ആഞ്ഞടിച്ചത്.ഇതിനെ തുടർന്ന് ഈ പെൺകുട്ടിക്കെതിരെ ട്രംപ് ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു. സങ്കീർണമായ ആധുനിക ലോകത്തെക്കുറിച്ച് അറിവില്ലാത്തതിനാലാണ് ഗ്രേറ്റ ഈ വിധത്തിൽ സംസാരിച്ചതെന്ന വിമർശനവുമായി ഇന്നലെ പുട്ടിനും രംഗത്തെത്തിയിരുന്നു. ലോകമാകമാനം അപകടകരമായ കാലാവസ്ഥാ മാറ്റത്തിന് കാരണമായി നിങ്ങൾ എന്റെ സ്വപ്നങ്ങളും ബാല്യവും കവർന്നെടുത്തുവെന്നും അതിന് നിങ്ങൾക്ക് എങ്ങനെ ധൈര്യമുണ്ടായി...എന്നും ഡെലിഗേറ്റുകളോട് ആക്രോശിച്ചായിരുന്നു ഗ്രേറ്റ യുഎന്നിൽ പ്രസംഗിച്ചത്.

എന്നാൽ കാലാവസ്ഥാ മാറ്റം മൂലം നരകയാതനകൾ അനുഭവിക്കുന്നവരും മരണത്തിന് കീഴടങ്ങിയവരുമായ അനേകരുമായി താരതമ്യപ്പെടുത്തുമ്പോൾ താൻ ഭാഗ്യവതിയാണെന്നും ഗ്രേറ്റ പ്രസംഗത്തിൽ എടുത്ത് കാട്ടിയിരുന്നു.നിലവിൽ ലോകമെമ്പാടുമുള്ള മൊത്തം പരിസ്ഥിതി വ്യവസ്ഥകളും തകർന്നതിന്റെ പേരിലും ഗ്രേറ്റ യുഎന്നിൽ ഏവരെയും വിമർശിച്ച് ആക്രോശിച്ചിരുന്നു. ഇക്കാര്യത്തിൽ താനടക്കമുള്ള കുട്ടികളെ തോൽപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെങ്കിൽ തങ്ങൾ ഒരിക്കലും ക്ഷമിക്കാൻ പോകുന്നില്ലെന്നും ഗ്രേറ്റ പ്രസംഗത്തിൽ കടുത്ത ഭാഷയിൽ മുന്നറിയിപ്പേകുകയും ചെയ്തിരുന്നു.

ഈ പ്രസംഗത്തിനിടയിൽ കടുത്ത വൈകാരികതയാൽ ഗ്രേറ്റ കരയുകയും ചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയും പരിസ്ഥിതി സംരക്ഷണത്തിനുമായി ഗ്രേറ്റ നടത്തിയ സ്‌കൂൾ സമരമായ ഫ്രൈഡേസ് ഫോർ ഫ്യൂച്വറിൽ മില്യൺ കണക്കിന് കുട്ടികൾ ഭാഗഭാക്കായി ചരിത്രം സൃഷ്ടിക്കപ്പെട്ടതിനെ തുടർന്നാണ് ഗ്രേറ്റയ്ക്ക് നൊബേൽ ലഭിക്കുന്നതിന് വഴി തുറന്നിരിക്കുന്നത്. ഇനിയുമൊരു കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്നതിനെ പ്രതിരോധിക്കാൻ അണിനിരക്കാൻ സ്‌കൂൾ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്ന സമരമായിരുന്നു ഇത്.യുഎന്നിലെ പ്രസംഗം കൂടി കഴിഞ്ഞതോടെ അതിനുള്ള സാധ്യത വർധിച്ചിരിക്കുകയുമാണ്.കഴിഞ്ഞ ഓഗസ്റ്റിൽ സ്വീഡിഷ് പാർലിമെന്റിന് മുന്നിലായിരുന്നു ഗ്രേററ തന്റെ ഈ സമരത്തിന് തുടക്കം കുറിച്ചിരുന്നത്.തുടർന്ന് ലോകമാകമാനമുള്ള മില്യൺ കണക്കിന് കുട്ടികൾ ഇതിൽ അണി ചേർന്ന് മഹാപ്രസ്ഥാനമായിത്തീരുകയും ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP