Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൂഗിളിന്റെ മാനവ വിഭവശേഷി മേധാവി എലീൻ നൊട്ടൻ സ്ഥാനമൊഴിയുന്നു; പിന്മാറ്റം പീപ്പിൾ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് എന്ന പദവിയിലിരിക്കെ; കുടുംബവുമായി കൂടുതൽ അടുക്കാൻ ന്യൂയോർക്കിലേക്ക് മടങ്ങുന്നുവെന്ന് എലീൻ നൊട്ടൻ; നൊട്ടൻ മേധാവിയായിരുന്ന കാലത്ത് ഗൂഗിൾ നിയമിച്ചത് 70,000 ത്തിലധികം ജീവനക്കാരെ

ഗൂഗിളിന്റെ മാനവ വിഭവശേഷി മേധാവി എലീൻ നൊട്ടൻ സ്ഥാനമൊഴിയുന്നു; പിന്മാറ്റം പീപ്പിൾ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് എന്ന പദവിയിലിരിക്കെ; കുടുംബവുമായി കൂടുതൽ അടുക്കാൻ ന്യൂയോർക്കിലേക്ക് മടങ്ങുന്നുവെന്ന് എലീൻ നൊട്ടൻ; നൊട്ടൻ മേധാവിയായിരുന്ന കാലത്ത് ഗൂഗിൾ നിയമിച്ചത് 70,000 ത്തിലധികം ജീവനക്കാരെ

മറുനാടൻ ഡെസ്‌ക്‌

സാൻ ഫ്രാൻസിസ്‌കോ: പീപ്പിൾ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് എന്ന പദവിയിൽ നിന്ന് മാനവ വിഭവശേഷി മേധാവി എലീൻ നൊട്ടൻ സ്ഥാനമൊഴിയുകയാണെന്ന് ഗൂഗിൾ തിങ്കളാഴ്ച സ്ഥിരീകരിച്ചു. ഗൂഗിളിന്റെ മാനവ വിഭവശേഷി മേധാവിയായിരുന്ന എലീൻ നൊട്ടൻ പീപ്പിൾ ഓപ്പറേഷന്റെ വൈസ് പ്രസിഡന്റ് എന്ന പദവിയിലായിരുന്നു ഉണ്ടായിരുന്നത്.

എലീൻ ചെയ്ത എല്ലാത്തിനും ഞങ്ങൾ നന്ദിയുണ്ട്, ഗൂഗിളിലെ അവരുടെ അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു എന്ന് ഗൂഗിളിന്റെ തലവൻ സുന്ദർ പിച്ചൈ പറഞ്ഞു. നൊട്ടൻ മാനവവിഭവശേഷി മേധാവിയായിരുന്ന കാലത്ത് 70,000 ത്തിലധികം ജീവനക്കാരെയാണ് ഗൂഗിൾ നിയമിച്ചതെന്നും പിച്ചൈ പറയുന്നു. ആദ്യം ലണ്ടനിലും ഇപ്പോൾ സാൻ ഫ്രാൻസിസ്‌കോയിലുമായി നീണ്ട ആറുവർഷത്തിനുശേഷം കുടുംബവുമായി കൂടുതൽ അടുക്കാൻ ന്യൂയോർക്കിലേക്ക് മടങ്ങാൻ ഞാനും എന്റെ ഭർത്താവും തീരുമാനിച്ചതായി നൊട്ടൻ പറഞ്ഞു. കൂടാതെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ റൂത്ത് പോറത്ത്, പിച്ചൈ എന്നിവരുമായി ചേർന്ന് ഒരു പിൻഗാമിയെ കണ്ടെത്തുന്നതിന് പരിശ്രമിക്കുമെന്നും നോട്ടൺ പറഞ്ഞു.

സമീപ വർഷങ്ങളിൽ, ചൈനയ്ക്കായുള്ള സെർച്ച് എഞ്ചിന്റെ ഒരു പതിപ്പ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് മിലിട്ടറിയുമായി ഉണ്ടാക്കിയ കരാർ ഉയർന്ന തലത്തിലുള്ള തീരുമാനങ്ങളോടുള്ള ജീവനക്കാരുടെ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഡാറ്റാ സുരക്ഷാ നയങ്ങൾ ലംഘിച്ചതിന്റെ പേരിൽ നാല് ജീവനക്കാരെ ഗൂഗിൾ നവംബറിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, എന്നാൽ സ്റ്റാഫ് യൂണിയൻ ചെയ്യാൻ ശ്രമിച്ചതിനാണ് അവരെ ഉപദ്രവിച്ചതെന്ന് ആരോപിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ 'താങ്ക്സ്ഗിവിങ് ഫോർ' എന്ന് വിളിക്കപ്പെടുന്ന ഈ നാല് പിരിച്ചുവിടൽ സ്റ്റാഫ്-മാനേജുമെന്റ് സംഘർഷങ്ങൾ രൂക്ഷമാക്കി. പിന്നീട് നിരവധി വിവാദങ്ങളിൽ കുടുങ്ങി.

യുഎസ് കസ്റ്റംസ്, ബോർഡർ പട്രോളിങ് ഏജൻസിയുമായി പ്രവർത്തിച്ചതിന് ഗൂഗിളിനെ അപലപിച്ച നിവേദനത്തിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട തൊഴിലാളികളിൽ ഒരാൾ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനധികൃത കുടിയേറ്റത്തിനെതിരായ ആക്രമണത്തിൽ പങ്കാളിയാണ്. യുഎസ് മിലിട്ടറിക്ക് വേണ്ടി പ്രവർത്തിക്കാനുള്ള സാങ്കേതികവിദ്യ സ്ഥാപിക്കുന്നതിനുള്ള കരാറുകൾ പിന്തുടരുന്നതിനെ ഗൂഗിൾ ജീവനക്കാർ പരസ്യമായി എതിർത്തു. ലൈംഗിക ദുരുപയോഗ ആരോപണങ്ങൾ കമ്പനി കൈകാര്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് 2018 ൽ ഗൂഗിൾ ജീവനക്കാർ മൗണ്ടൻ വ്യൂ കാമ്പസിലും പരിസരപ്രദേശങ്ങളും ഉപരോധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP