Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫിറ്റ്ബിറ്റിനെ ഏറ്റെടുക്കാനുള്ള ഗൂഗിളിന്റെ നീക്കത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ; ഡിസംബർ ഒമ്പതിന് മുമ്പായി അന്വേഷണം പൂർത്തിയാക്കും; പൂർണമായും സഹകരിക്കുമെന്ന് ​ഗൂ​ഗിൾ

ഫിറ്റ്ബിറ്റിനെ ഏറ്റെടുക്കാനുള്ള ഗൂഗിളിന്റെ നീക്കത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ; ഡിസംബർ ഒമ്പതിന് മുമ്പായി അന്വേഷണം പൂർത്തിയാക്കും; പൂർണമായും സഹകരിക്കുമെന്ന് ​ഗൂ​ഗിൾ

മറുനാടൻ ഡെസ്‌ക്‌

ഫിറ്റ്ബിറ്റിനെ ഏറ്റെടുക്കാനുള്ള ഗൂഗിളിന്റെ നീക്കത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ. ഓൺലൈൻ പരസ്യ വിതരണ സാങ്കേതിക വിദ്യാ സ്ഥാപനമായ ഗൂഗിൾ വെയറബിൾ ഉപകരണ ബ്രാൻഡായ ഫിറ്റ്ബിറ്റിനെ ഏറ്റെടുക്കുന്നതിലൂടെ ഉപയോക്താക്കളുടെ ആരോഗ്യവിവരങ്ങൾ പരസ്യവിതരണത്തിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയൻ അന്വേഷണം ആരംഭിച്ചത്. ഡിസംബർ ഒമ്പതിന് മുമ്പായി അന്വേഷണം പൂർത്തിയാക്കും. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നാണ് ഗൂഗിളിന്റെ പ്രതികരണം.

കഴിഞ്ഞ വർഷമാണ് ഫിറ്റ്ബിറ്റ് ഏറ്റെടുത്തുകൊണ്ട് 210 കോടി ഡോളർ ഇടപാടിന് ഗൂഗിൾ ധാരണയായത്. എന്നാൽ ഈ ഇടപാട് ഇതുവരെ പൂർത്തീകരിക്കപ്പെട്ടിട്ടില്ല. മൂന്ന് കോടിയിലധികം ഉപയോക്താക്കളിൽ നിന്നും ശേഖരിച്ചിട്ടുള്ള വലിയ അളവിലുള്ള ആരോഗ്യ വിവരങ്ങൾ ഫിറ്റ്ബിറ്റിന്റെ പക്കലുണ്ട്. ഈ വിവരങ്ങൾ ഗൂഗിളിന് പരസ്യ വിതരണത്തിനായി ഉപയോഗിക്കാനാകും. ഇത് സംബന്ധിച്ചാണ് യൂറോപ്യൻ യൂണിയൻ ആശങ്ക ഉയർത്തുന്നത്.

വ്യക്തിഗതമായ പരസ്യ വിതരണത്തിന് ഉപയോഗിക്കാവുന്ന വിധത്തിലുള്ള വലിയ അളവിലുള്ള ഡാറ്റ ഉപയോഗിച്ച് ഈ ഇടപാടിലൂടെ ഓൺലൈൻ പരസ്യ വിപണിയിൽ ഗൂഗിൾ തങ്ങളുടെ ശക്തി വർധിപ്പിക്കുമോ എന്ന് യൂറോപ്യൻ കമ്മീഷന് ആശങ്കയുണ്ട്. 2009 ൽ തുടക്കമിട്ട ഫിറ്റ്ബിറ്റ എന്ന് വെയറബിൾ ഉപകരണ ബ്രാൻഡ് പത്ത് കോടിയിലധികം ഉപകരണങ്ങൾ വിൽപന ചെയ്തിട്ടുണ്ട്. ഇതിൽ മൂന്ന്‌കോടിയിലധികം സജീവ ഉപയോക്താക്കളുണ്ട്. എങ്കിലും ആഗോള വിപണിയിൽ ആപ്പിൾ, ഷാവോമി, സാംസങ്, വാവേ തുടങ്ങിയ കമ്പനികൾക്ക് പിന്നിലാണ് ഫിറ്റ്ബിറ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP