Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ്-19 വ്യാപനം മൂലം ബാധിക്കപ്പെട്ട സാമ്പത്തിക പ്രതിസന്ധി; മാധ്യമസ്ഥാപനങ്ങൾക്ക് സഹായവുമായി ഗൂഗിൾ; താൽപര്യമുള്ള പ്രസാധകർക്ക് ഫണ്ടിനായി അപേക്ഷിക്കാം

കോവിഡ്-19 വ്യാപനം മൂലം ബാധിക്കപ്പെട്ട സാമ്പത്തിക പ്രതിസന്ധി; മാധ്യമസ്ഥാപനങ്ങൾക്ക് സഹായവുമായി ഗൂഗിൾ; താൽപര്യമുള്ള പ്രസാധകർക്ക് ഫണ്ടിനായി അപേക്ഷിക്കാം

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: കോവിഡ്-19 വ്യാപനം മൂലം ബാധിക്കപ്പെട്ട ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട, മധ്യവർഗ, പ്രാദേശിക മാധ്യമങ്ങൾക്ക് സഹായകമായി ജേണലിസം എമർജൻസി റിലീഫ് ഫണ്ട് പ്രഖ്യാപിച്ച് ഗൂഗിൾ. കോവിഡ്-19 പകർച്ചവ്യാധിയുടെ കാലത്ത് യഥാർഥ വാർത്തകൾ നൽകുന്ന മാധ്യമ സ്ഥാപനങ്ങൾക്കാണ് സാമ്പത്തിക സഹായം നൽകുക.

10,000 ഡോളർ നിലവാരത്തിലായിരിക്കും തുക സഹായമായി ലഭിക്കും. ഇത് സ്ഥാപനങ്ങളുടെ വലിപ്പം അനുസരിച്ചും പ്രാദേശിക അടിസ്ഥാനത്തിലും വ്യത്യാസപ്പെടും. താൽപര്യമുള്ള പ്രസാധകർക്ക് ഫണ്ടിനായി അപേക്ഷിക്കാം. ഏപ്രിൽ 29 ന് മുമ്പാണ് അപേക്ഷിക്കേണ്ടത്. ആപ്ലിക്കേഷനുകൾ ലഭിച്ചതിന് ശേഷം ആർക്കെല്ലാം ഫണ്ട് നൽകുന്നുണ്ടെന്ന് ഗൂഗിൾ പ്രഖ്യാപിക്കും.

കൊറോണ വൈറസ് പകർച്ചാവ്യാധി മുൻനിരയിൽ പ്രവർത്തിക്കുന്ന റിപ്പോർട്ടർമാരെ ബാധിക്കുമെന്ന് ഞങ്ങൾ മനസിലാക്കുന്നു. അതുകൊണ്ടാണ് ആഗോള തലത്തിൽ റിപ്പോർട്ടർമാർക്ക് അടിയന്തിര വിഭവങ്ങളും പിന്തുണയും എത്തിക്കുന്ന ഇന്റർനാഷണൽ സെന്റർ ഫോർ ജേണലിസ്റ്റിനും, കൊളംബിയ ജേണലിസം സ്‌കൂളിന്റെ ഡാർട്ട് സെന്റർ ഫോർ ജേണലിസം ആൻഡ് ട്രോമയ്ക്കും ഗൂഗിൾ.ഓആർജി പത്ത് ലക്ഷം ഡോളർ നൽകുന്നതെന്ന് ഗൂഗിൾ ന്യൂസ് വൈസ് പ്രസിഡന്റ് റിച്ചാർഡ് ജിൻഗ്രാസ് പറഞ്ഞു.

കൊറോണവൈറസ് വ്യാപന കാലത്ത് വസ്തുതാപരമായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന വാർത്താ മാധ്യമങ്ങൾക്ക് 10 കോടി ഡോളർ നൽകുമെന്ന് നേരത്തെ ഫേസ്‌ബുക്ക് പ്രഖ്യാപിച്ചിരുന്നു. പ്രാദേശിക വാർത്താ പ്രൊജക്ടുകൾക്ക് 25 കോടി 2.5 കോടി നേരിട്ടുള്ള ഗ്രാന്റായും 7.5 കോടി അഡീഷണൽ മർക്കറ്റിങ് ചെലവായും ആണ് നൽകുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP