Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തിലേറ്റവും ഗതാഗതക്കുരുക്കുള്ള നഗരം: ഇന്തൊനീഷ്യയുടെ തലസ്ഥാനം മാറ്റാൻ പദ്ധതി; ജക്കാർത്ത മാറി പലങ്കാറായ ആയേക്കും; ഗതാഗതക്കുരുക്ക് വർഷം തോറും 50,000 കോടിയോളം രൂപയുടെ അധികച്ചെലവുണ്ടാക്കുന്നുവെന്ന് കണക്ക്  

ലോകത്തിലേറ്റവും ഗതാഗതക്കുരുക്കുള്ള നഗരം: ഇന്തൊനീഷ്യയുടെ തലസ്ഥാനം മാറ്റാൻ പദ്ധതി; ജക്കാർത്ത മാറി പലങ്കാറായ ആയേക്കും; ഗതാഗതക്കുരുക്ക് വർഷം തോറും 50,000 കോടിയോളം രൂപയുടെ അധികച്ചെലവുണ്ടാക്കുന്നുവെന്ന് കണക്ക്   

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത;ഇന്തൊനീഷ്യയുടെ തലസ്ഥാനം ജക്കാർത്തയിൽ നിന്നു മാറ്റാൻ ഉദ്ദേശിക്കുന്നതായി പദ്ധതികളുടെ ചുമതലയുള്ള മന്ത്രി ബാംബാങ് ബ്രോഡ്‌ജോനിഗോറോ അറിയിച്ചു. പ്രസിഡന്റ് ജോക്കോ വിദോദോയാണ് തീരുമാനമെടുത്തത്. തലസ്ഥാനം എങ്ങോട്ടാണു മാറ്റുക എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ബോർനിയോ ദ്വീപിലെ പലങ്കാറായ ആകാനാണ് സാധ്യത.

ഒരു കോടി ജനസംഖ്യയുള്ള ജക്കാർത്തയിൽ നിന്ന് തലസ്ഥാനം മാറ്റുവാനുള്ള നീക്കം 1945 ൽ സ്വാതന്ത്ര്യം ലഭിച്ചതുമുതൽ പലവട്ടം നടന്നിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം ജക്കാർത്തയാണ്.ഈമാസം നടന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോക്കോ വിദോദോ വിജയമുറപ്പിച്ചതിനു പിന്നാലെയാണ് തീരുമാനം. തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം മെയ്‌ 22-നേ പുറത്തുവരൂ.

1945-ൽ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതുമുതൽ തലസ്ഥാനം മാറ്റുന്നതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. 2016-ലെ സർവേപ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് നേരിടുന്ന നഗരമാണ് ജക്കാർത്ത. ഗതാഗതക്കുരുക്ക് വർഷം തോറും 50,000 കോടിയോളം രൂപയുടെ അധികച്ചെലവുണ്ടാക്കുന്നുവെന്ന് മന്ത്രി ബാംബാങ് പറഞ്ഞു. ഒരു കോടിയോളം ആളുകളാണ് ജക്കാർത്തയിൽ കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP