Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെൽ വിവാഹിതനാകുന്നു; വധു ഇന്ത്യൻ വംശജയായ വിനി രാമൻ: വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ച് താരം

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെൽ വിവാഹിതനാകുന്നു; വധു ഇന്ത്യൻ വംശജയായ വിനി രാമൻ: വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ച് താരം

സ്വന്തം ലേഖകൻ

മെൽബൺ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെൽ വിവാഹിതനാകുന്നു. ഇന്ത്യൻ വംശജയായ വിനി രാമനാണ് വധു. തമിഴ്‌നാട്ടിൽ വേരുകളുള്ള വിനി രാമൻ ജനിച്ചതും വളർന്നതും ഓസ്‌ട്രേലിയയിലാണ്. ഓസ്‌ട്രേലിയയിൽ ഫാർമസിസ്റ്റായി ജോലി നോക്കുകയാണ് വിനി. വിവാഹ നിശ്ചയം കഴിഞ്ഞതായി സമൂഹമാധ്യമങ്ങളിലൂടെ മാക്സ്‌വെൽ ആരാധകരെ അറിയിച്ചു. വിനി രാമനും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.

മാക്സ്വെലും വിനിയും 2017 മുതൽ പ്രണയത്തിലായിരുന്നു. ഈ വർഷം വിവാഹിതരാവാനാ് ഇരുവരുടേയും തീരുമാനം. ഓസീസ് ടീമിലെ സഹതാരമായ ക്രിസ് ലിൻ ഉൾപ്പെടെയുള്ളവർ മാക്‌സ്വെലിനും വിനിക്കും ആശംസകളുമായി രംഗത്തെത്തി. ബിഗ് ബാഷ് ലീഗിൽ മാക്സ്വെലിന്റെ ടീമായ മെൽബൺ സ്റ്റാർസിന്റെ ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ഈ അടുപ്പം പിന്നീട് പ്രണയമായി വളരുകയായിരുന്നു.

മുപ്പത്തൊന്നുകാരനായ മാക്സ്വെൽ ഓസ്‌ട്രേലിയയ്ക്കായി ഏഴു ടെസ്റ്റുകളും 110 ഏകദിനങ്ങളും 61 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മൂന്നു ഫോർമാറ്റിലും സെഞ്ചുറി നേടിയിട്ടുള്ള താരങ്ങളിലൊരാൾ കൂടിയാണ്. ഐപിഎല്ലിൽ ഇത്തവണ കിങ്‌സ് ഇലവൻ പഞ്ചാബാണ് മാക്സ്വെലിനെ സ്വന്തമാക്കിയത്. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹസൻ അലി ഇന്ത്യൻ യുവതിയെ വിവാഹം ചെയ്തതിന്റെ അലയൊലികൾ അടങ്ങും മുൻപാണ് വിദേശ ടീമിൽനിന്ന് ഇന്ത്യയ്ക്ക് മറ്റൊരു മരുമകൻ കൂടി എത്തുന്നത്.

അതേസമയം, ഇന്ത്യക്കാരിയെ പ്രണയിച്ചു വിവാഹം കഴിക്കുന്ന ആദ്യത്തെ ഓസീസ് താരമല്ല മാക്സ്വെൽ. മുൻ ഓസീസ് താരം ഷോൺ ടെയ്റ്റ് ഇന്ത്യൻ മോഡലായ മഷൂം സിൻഹയെ വിവാഹം ചെയ്തത് 2014ലാണ്. പാക്കിസ്ഥാൻ താരങ്ങളായ ശുഐബ് മാലിക്ക്, മൊഹ്സിൻ ഖാൻ, ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരൻ, ന്യൂസീലൻഡ് താരം ഗ്ലെൻ ടേണർ എന്നിവരെല്ലാം ഇന്ത്യൻ യുവതികളെയാണ് വിവാഹം കഴിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP